Thursday, November 25, 2010

                                                          കറുപ്പ്   

"ഹോ എന്തൊരു കറുപ്പാ
കന്മഷിയെക്കള്‍ കറുപ്പാ
കരിങ്കുരങ്ങ് പോലുണ്ട്"
ഇതൊക്കെ പറഞ്ഞു
എന്നെ കരയിപ്പിക്കനാണ്
അവര്‍ക്കിഷ്ട്ടം,
കാരണം, ചിരിക്കുമ്പോ
എന്‍റെ പല്ലും വെളുത്തിട്ടാ

Tuesday, November 9, 2010

                                              ജല്‍പ്പനം

നഗരവീഥിയില്‍ ഒരുപറ്റം ആളുകള്‍.
ഉയര്‍ന്നു പൊന്തുന്ന കൈകളും
ഉയരുന്ന മുദ്രാവാക്യങ്ങളും.
"സര്‍ക്കാര്‍ നീതി പാലിക്കുക "
കുടിവെള്ള നികുതി കുറയ്ക്കുക "
ഇത് കണ്ട കലാകാരന്‍ മൊഴിഞ്ഞു.
"ജലതിനായുള്ള ജഡമനുഷ്യന്റെ  ജല്പനങ്ങള്‍ "
                                           ഞാന്‍
ഒരിക്കല്‍ ഞാന്‍
സ്രിഷ്ടിപ്പിനിടയില്‍
പുരണ്ട ബീജകറയായിരുന്നു

മറ്റൊരിക്കല്‍ ഞാന്‍
കുളിമുറിയിലെ
പതിവ് ഗായകന്‍

എന്നോ ഒരിക്കല്‍
ഞാനും ക്യാമ്പസിലെ
ഒരു വിഷാദ കവി

ഇന്ന് ഞാന്‍
കലഹിച്ച വീട്ടില്‍
അന്ന്യനു വേണ്ടി
വിപ്ലവം പറഞ്ഞവന്‍ ...

Monday, November 8, 2010

                                    ഡിപ്രഷന്‍


നിന്‍റെ ഈ മൌനത്തിനു

 കാരണം,,

 ഇന്നും ഞാന്‍

ഗൂഗിളില്‍ തിരയുകയാണ്....
ചുടു കഞ്ഞിയിലെ
വറ്റും വെള്ളവുമായിരുന്നു
നമ്മള്‍
എഴുത്തിലെ
കഥയും, കവിതയുമായിരുന്നു
നമ്മള്‍
പക്ഷെ ഇന്ന് നമ്മള്‍
അര്‍ജെന്റിനയും ബ്രസീലും
പോലെ.....
                                                  ഗോധ്ര

ഹൃദയത്തില്‍ രാമന്‍റെ
പടമുള്ള ഫ്ലെക്സ്
കയറ്റി വെച്ച് കൊള്ളാം
കുത്തി കീറുമ്പോള്‍
ചെമ്പരത്തി എന്ന് പറയിലല്ലോ

വാളുകൊണ്ട്‌ ഗര്‍ഭം
പുറത്തെടുത്ത വൈദ്യനു
നല്‍കാനുണ്ട് ഒരു
നോബല്‍ സമ്മാനം.

നിങ്ങള്‍ മായ്ച്ച
നെറ്റിയിലെ കുങ്കുമെങ്ങള്‍ക്കും
നിങ്ങള്‍ ഉടുപിച്ച
വെള്ള സാരികള്‍ക്കും
ഞങ്ങള്‍ക്കാരോടും പരാതിയില്ല

പക്ഷെ നിങ്ങള്‍
ഞങ്ങളെ കൂട്ടമായി
മാനഭംഗ പെടുത്തുമ്പോള്‍
ആ തുറന്നിട്ട കതക്
അങ്ങ് അടചേക്കണം............
                                                   ദൈവത്തെ തേടി   
   
അത് വലിയൊരു യാത്രയായിരുന്നു
ദൈവത്തെ തേടി...
പണ്ടവും, പണവും വിറ്റു
തുലച്ചൊരു  യാത്ര,
ദുരിത പേമാരി പെയ്ത
വഴികളിലൂടെ
തിങ്ങി  നിറഞ്ഞ വനാന്തരങ്ങളിലൂടെ
കണ്ടു ഞാന്‍ കരികളും
നരികളും തെയ്യം തുള്ളുന്നു.
പാതി തളര്‍ന്ന മനതാല്‍
നിശാതമസ്സിനെ പ്രാകി
തളര്‍ന്നു കിടന്നുറങ്ങി ഞാന്‍
വെളിച്ചം വീശിയ പുലരിയില്‍
എന്നെ ഞാന്‍ പ്രതീക്ഷിച്ചില്ല,
കരികള്‍ക്കും, നരികള്‍ക്കും
ഭോജനാമാകേണ്ടോന്‍
"കാട്ടുകല്ലിന്മേല്‍  കിടന്നുറങ്ങി"
ആരുടെയോ കാല്പാതങ്ങള്‍
പിന്തുടര്‍ന്നു നടന്നു ഞാന്‍....
കുത്തിയോലിചോഴുകും
പുഴയുടെ മേനി അറുത്തുകടക്കാന്‍
ചിന്താപതത്തില്‍ ശൂന്യത മാത്രം.
ഒഴുകിയടുത്ത മരക്കഷ്ണം
മറുകര താണ്ടാന്‍ ഹേതുവായി.
നടന്നു നീങ്ങി
ഓടി കിതച്ചു
ഇഴഞ്ഞടുത്തു
കണ്ടില്ല ദൈവത്തിനെ
കണ്ടതോ കൊച്ചമ്പലം മാത്രം...

Thursday, October 28, 2010

                                  ഇനി എന്ന് വരും  ഇങ്ങോട്ട്??

ഞാന്‍ അര്‍ജെന്റിനക്ക് വേണ്ടി മുറ വിളി കൂട്ടുമ്പോള്‍  , നീ ബ്രസ്സെലിനു വേണ്ടി കൊടി കുത്തി കഴിഞ്ഞിരുന്നു. എല്ലാവരും വാക്ക വാക്ക ക്ക് ഒപ്പം ചുവടു വെച്ചപ്പോള്‍ , നീ കനാന്‍ ന്റെ സംഗീതത്തിനു കാതോര്‍ത്തു . മാധ്യമം തൃശൂര്‍ ബ്യുരോയിലെ രിയാസ്ക സ്പോര്‍ട്സിനെ നെഞ്ചോടു ചേര്‍ത്ത ഒരു മീഡിയ ആക്ടിവിസ്റ്റ് ആയിരുന്നു, വിമ്സി രണ്ടാമ്മന്‍  ആവണമെന്ന് മനസ്സില്‍ പണ്ടേ കുറിച്ചിട്ടിരുന്നു റിയാസ്ക്ക

തൃശ്ശൂരില്‍ നിന്നും ചെന്നയിലേക്ക് ട്രെയിന്‍ കേറുമ്പോള്‍ ആണ് ഞാന്‍ ആ വാര്‍ത്ത കേള്‍ക്കുന്നത് .അന്ന് വൈനേരം രിയാസ്കാ ആരോടും പറയാതെ മരണത്തിനു പിടി കൊടുത്തത് , ആകെ ശരീരം ഒന്ന് വിറച്ചു. യാത്ര ഉടനീളം ആ മുഖം ആയിരുന്നു. ട്രിം ചെയ്തു വെച്ച പൊടി മീശ, ആ പുഞ്ചിരി ചിതറികിടക്കുന്ന മുഖം എന്‍റെ മുന്നില്‍ ഇടയ്ക്കു ഇടയ്ക്കു പ്രത്യക്ഷപെട്ടു കൊണ്ടിരുന്നു..

ഇന്റെര്‍ന്ഷിപ് കാലയളവിലെ പരിചയമാണ് എന്നെ രിയാസ്കയുമായി അടുപിച്ചത്. ആദ്യ ദിനങ്ങളില്‍ രാത്രി ഡിസ്കിലെ ബോറന്‍ വെട്ടി ചുരുക്കലുകല്ക് അറുതി വരുത്തിയത് വേള്‍ഡ് കപ്പ്‌ ആയിരുന്നു. കയ്യിലെ വാര്‍ത്ത വെട്ടി ചെറുതാകുമ്പോള്‍, എന്‍റെ  കണ്ണ് വഴി തെറ്റും,പുറത്ത്‌ സ്ടാണ്ടിലെ ടീവിയില്‍ വേള്‍ഡ് കപ്പ്‌ മത്സരം, രണ്ടിലും ഒരു പോലെ ശ്രദ്ധികുന്നുണ്ടായിരുന്നു  ഞാന്‍, ആരും കാണാതെ.. പെട്ടന്നാണ് തൊട്ടടുതിരികുന്ന ആള്കും ഇതേ അസുഖം , അയാളുകും തന്‍റെ കണ്ണുകളെ നിയന്ത്രിക്കാന്‍ ആവുനില്ല,,, അന്ന് ഞാന്‍ കണ്ടു ആ മനസ്സിലെ ഫുട്ബോള്‍ പ്രണയം...ഓരോ കളിക്കാരന്റെയും നമ്പറും, പേരും എല്ലാം അറിയും രിയാസ്ക്കാക് , ഡിസ്കിന്റെ ഒരു മൂലയില്‍ സ്കോര്‍ ഷീറ്റ് കാണാം, അതില്‍ ഓരോ കളി കഴിയുമ്പോള്‍ ഗോളുകളും, സ്കോറുകളും എഴുതി വെക്കും,,,മെസ്സിയും , കാക്കയും നിരാഷപെടുതിയപ്പോള്‍ തന്‍റെ ബ്ലോഗില്‍ ഇങ്ങനെ എഴതി റിയാസ്ക്ക."ദൈവമേ നന്ദി! മെസിയിലും റൊണാള്‍ഡോയിലും ദ്രോഗ്ബയിലും മോഹലസ്യപ്പെട്ട ഞങ്ങള്‍ ഭ്രാന്തിന്റെ വക്കിലായിരുന്നു. തക്കസമയത്ത് നീ ആകാശത്ത് നിന്നിറക്കിയ മന്നയും സല്‍വയുമാണ് ഈ ഫോര്‍ലാന്‍ ..................."അതായിരുന്നു റിയാസ്ക്ക...

തന്‍റെ ഇരിപ്പിടത്തിലേക്ക് കയറുന്നതിനു മുന്‍പ് ഒരു പുഞ്ചിരിയില്‍ മുക്കിയ ഷേക്ക്‌ ഹാന്ടുമായി സഹപ്രവര്‍ത്തകരുടെ കസേരകളിലേക്ക്‌ ചെല്ലും , അതായിരുന്നു സ്വഭാവം,  എന്തിനാണ് എപ്പോഴും ഇങ്ങനെ  ഒരു പുന്ജിരിയുമായി നടക്കുന്നത് എന്ന് ഞാന്‍ ആലോജിചിട്ടുന്ദ്, സത്യം,പക്ഷെ ഇങ്ങനെ വേദനിപിക്കനാനെന്നു  ഇപ്പോഴാണ് മനസ്സിലാവുന്നത്....

ട്രെയിനിലാണ് രിയാസ്ക വീടിലേക്ക്‌ പോവരുള്ളത്, അന്ന് പതിവ് പോലെ വീടിലെത്തി. നമസ്കരിച്ചു, ഉറക്കത്തിലേക്കു മയങ്ങി, പക്ഷെ ആ ഉറക്കം പിന്നെ ഉണര്‍ന്നില്ല.....

 ട്രെയിന്‍ ചെന്നൈയില്‍ എത്തി, പതിവ് പോലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരക്കുണ്ട്. ഞാന്‍ മുറിയില്‍ എത്തി, എന്‍റെ മെയില്‍ തുറന്നു, പതിവ് പോലെ ഓര്‍കുട്ടും തുറന്നു നോക്കി,പെട്ടനാണ് രിയാസ്കാടെ സ്ക്രാപ്പ് കാണുന്നത്..ഒരു ഇടി മിന്നല്‍ പോലെ ഹൃദയം ഭേദിച്ച് കൊണ്ട്... "  ഇനി എന്ന് വരും  ഇങ്ങോട്ട്??"

Wednesday, October 27, 2010

                                                            കരിങ്കല്ല് ഹൃദയം

                                                         കരിങ്കല്ല് കൂട്ടി

                                                         പണിതു ഞാന്‍

                                                         എന്‍റെ ഹൃദയം,

                                                         നിന്‍റെ വട്ടപൂജ്യം.ബ്ലോഗ്സ്പോട്ട്.കോം

                                                         വായികുമ്പോള്‍

                                                         ഹൃദയം ഇനിയും

                                                         കലങ്ങാതിരിക്കാന്‍....................

Tuesday, October 26, 2010

                                               വര്‍ണ്ണങ്ങള്‍

അമ്മയുടെ ഇരുമ്പ് വയറ്റില്‍
കാന്തമായി ഒട്ടിപിടിച്ചു കിടന്ന
 നിന്നെ
ഞങ്ങള്‍ പുറത്തേക്കു ക്ഷണിച്ചു..
ഇന്ന് ഞങ്ങള്‍ നിന്നെ
മണിക്കൂറ്‌ ഇടവിട്ട്‌
ജീവിതത്തിലേക്ക് ചാര്‍ജ്
ചെയ്തു ഇടുക്കുകയാണ്
നിന്റെ ജീവിതത്തില്‍
"നല്ല വര്‍ണങ്ങള്‍ വിരിയാന്‍ "

Monday, October 11, 2010

surrealism

                             ഒരു സറ്യളിസ്റ്റ് നൊസ്റ്റാള്‍ജിയ

 ക്ലോക്കില്‍ പത്തുമണി നാതംപച്ച പേനയിലെ
നീല മഷിയില്‍
വിരിയുന്ന കാവ്യസൃഷ്ടികള്‍

കൂജക്കുള്ളിലെ തണുത്തുറച്ച
പച്ച വെള്ളം,
ചിതറിയ ചില്ലുകളില്‍
പാതി കണ്ണുകള്‍

ടിക്കെറ്റ് ഇല്ലാത്ത ഞാന്‍
കണ്ടക്ടറുടെ മുന്നില്‍
ഇളിഭ്യനായി

ആശയങ്ങള്‍ക്ക്  ദാരിദ്ര്യമായി
റേഷന്‍കടയില്‍ ക്യൂ ആയി
ഏഴ് കിലോ പൂത്ത പച്ചരിക്ക്

Wednesday, September 29, 2010

                                                   കണ്ണാടി

വലതു കയ്യോടുള്ള
വെറുപ്പ്‌ കൊണ്ടല്ല
ഞാന്‍ ഇടതു കയ്കൊണ്ട്‌
എഴുതാന്‍ തുടങ്ങിയത്,
കണ്ണാടിയില്‍ കാണുന്ന
ആ കല്ലുവച്ച നുണ
ഇനിയും കാണാന്‍
വയ്യാഞ്ഞിട്ടാണ്
                                                           അച്ചു
അശ്വതിയെ അവര്‍ അച്ചു ന്
വിളിച്ചു
അനാമികയെ അവര്‍ ആമീന്ന്
വിളിച്ചു
ഫസീലയെ അവര്‍ ഫസീന്ന്
വിളിച്ചു
സ്നേഹം കൂടുമ്പോള്‍
നമ്മള്‍ ആകെ ചെറുതാവുന്നു...
                                                          റാസ്കല്‍
വ്യസനങ്ങളും, സംഗടങ്ങളും
ക്ലിക്ക് ചെയ്തു ഫ്രെയ്മില്‍
ഒതുക്കാറില്ല

പുഞ്ചിരി തൂകുന്ന
ഫ്രെയ്മുകലോടായിരുന്നു
അവനു പ്രണയം

ഹൃദയത്തില്‍ എന്നും
കശ്മീര്‍ ഹൂറികളുടെ
വാള്‍പേപ്പര്‍ ആയിരുന്നു.
ഇഷ്ടപെട്ട വിഷയം
"സൂഫിയിസം"
ഇഷ്ടപെട്ട വസ്ത്രം
"പര്‍ധ"
ഫോര്‍മാളിടികളില്‍ അഭയം
തേടാത റാസ്കല്‍
നിന്നോട് ഒരു ചോദ്യം
"കയ്യില്‍ എരിയുന്ന
സിഗരറ്റ് കുറ്റികല്‍
ഉണ്ടായിട്ടും എന്തുകൊണ്ട്
എഴുതിയില്ല ഇനിയും
ഒരു യാത്രഅനുഭവം
ഞാന്‍ കാദര്‍ 

മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു 
വിലപേശിയിട്ടില്ലയിരുന്നു

പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍ 
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത് 
ചിതറികിടക്കുന്നുണ്ടായിരുന്നു 

മതിലുകള്‍ തീര്‍ത്തു 
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു 
നിഷേധിചിട്ടില്ലായിരുന്നു 

എന്നിട്ടും സാബു
കോറിവരച്ച കറുത്ത 
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ 
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......
                                                        നീ വരുമെങ്കില്‍ ..................

നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തെരാം എന്‍റെ
 വിപ്ലവത്തിന്‍റെ  കഥകള്‍
വഴി മാറിയ പഴഞ്ചന്‍
ബന്ധങ്ങളുടെ കഥകള്‍

പുസ്തക ചന്തയില്‍നിന്നും
ഞാന്‍  വായിച്ച പുതിയ
പുസ്തകത്തെ പറ്റിയും
നമുക്ക് സംസാരിക്കാം

സോണി മാക്സിലെ
സണ്‍‌ഡേ ഹൌസ്ഫുള്ളിലെ
സിനിമകളെ പറ്റിയും
നമുക്ക് വാചാലരാവാം

ഒരു ഒഴുക്കില്‍ പെട്ട്
ഒലിച്ചു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും
ഞാന്‍ ഉരിയാടം

കാതറും, മുഹമ്മദും
നടത്തിയ തീവ്രവാതത്തെ
കുറിച്ച് നമുക്ക്
ചൂട് ചര്‍ച്ചകള്‍ നടത്താം

പക്ഷെ മരണത്തെ
കുറിച്ച് പറയുമ്പോള്‍
നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം .................
പാത്തുമ്മ.........
"പത്തിരി ചുട്ടു വിളമ്പി വിളിച്ചത് മുതൊളീ
പാത്തുമ്മാ,,,,,"

കാലം മാറി
പാത്തുമ്മ
പിന്നാമ്പുറത്തെ
അടുപ്പില്‍ ഇപ്പോഴും
പത്തിരി ചുടുകയാണെന്ന്
ആരും കരുതണ്ട......

ഒള്‍ക്കും അറിയാം
ഇപ്പൊ ഇത്തിരി
മുദ്രാവാക്യം വിളി
ലാത്തി ചാര്‍ജും
ഓള്‍ക്ക് ഇപ്പം
പുത്തരിയല്ല.......
                                                             NAAC
എന്‍റെ പ്രണയമരങ്ങള്‍
നിങ്ങള്‍ മുറിച്ചു മാറ്റി
പടി വാതിലുകള്‍ തീര്‍ത്ത്
നിങ്ങള്‍ എന്‍റെ ആടിന്കുട്ടികളെ
വിലക്കി...

ജേസീബി ഇറങ്ങിയ
കുറ്റിക്കാട്ടില്‍ ഇനി
എന്‍റെ ചേച്ചിമാര്‍
പുല്ലു പറിക്കാന്‍
വരില്ല..

ലൈബ്രറിയില്‍ ഇനി
അക്ഷരങ്ങള്‍ വിറച്ചു
മരിക്കും...

ചന്തയില്‍ എങ്ങും
NAAC ഇന്റെ  മണം
മാത്രം......

black and white

                                                 ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്...

കറുത്ത ഷര്‍ട്ട്‌ ധരിച്ച
നായകന്ടെയും
വെളുത്ത സാരി ഉടുത്ത
നായികയുടേയും
ഫ്രെയ്മുകളില്ല എന്‍റെ
സിനിമയില്‍

അതിനിവേശകാലത്ത്
കയറി കൂടിയ
പച്ചയും, ചുവപ്പും,
നീലയും, മഞ്ഞയും
ചേര്‍ന്ന ഫ്രെയ്മുകളാണ്
എന്‍റെ സിനിമയിലുള്ളത് ....

njaan khaadher

                                               ഞാന്‍ കാദര്‍
മോളി ചേച്ചിയുടെ തലയിലെ
ബാണ്ട കേട്ട് ഇറക്കുമ്പോള്‍
ഞാന്‍ നാണയതുട്ടിനു 
വിലപേശിയിട്ടില്ലയിരുന്നു

പള്ളിയില്‍ പടചോന്റെ
മുന്നില്‍ കുമ്പിട്ടിറങ്ങുമ്പോള്‍ 
ഗോപി ആശാന് മാറ്റി വെച്ച
പുഞ്ചിര എന്‍റെ മുഖത്ത് 
ചിതറികിടക്കുന്നുണ്ടായിരുന്നു 

മതിലുകള്‍ തീര്‍ത്തു 
സ്വന്തത്തെ ഞാന്‍
ഹമീദ്ക്കയുടെ കുടുംബത്തിനു 
നിഷേധിചിട്ടില്ലായിരുന്നു 

എന്നിട്ടും സാബു
കോറിവരച്ച കറുത്ത 
ബോര്‍ഡിലെ ചിത്രങ്ങള്‍ക്ക്
ഈ കാദര്‍ തന്നെ 
പത്മ ടീച്ചറുടെ കയ്യില്‍നിന്നും
അടിമേടിചോളം .......