അസ്തമിക്കുന്ന ബിംബങ്ങള്‍
തൃശൂര്‍ പട്ടണത്തില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ അകലെ ഒരു കായലാല്‍ താഴുക്കപെട്ട കുന്നും, ചെളിയും ചെരിവും കൊണ്ട് ഹരിതാപകമായ ഒരു ഗ്രാമം . പണ്ട് കാട് പിടിച്ചു കിടന്ന സ്ഥലം ഇപ്പോള്‍ വികസനം വഴി മുട്ടാതെ ഇടയ്ക്കു ഇടയ്ക്കു എത്തി നോക്കുന്നതിനാല്‍ അന്തര്മുഖം സൂക്ഷിക്കാത്ത കുറെ ആളുകളും. അമ്പലങ്ങള്‍ , ആഘോഷങ്ങള്‍ , പെരുന്നാളുകള്‍ ,....
അരിവാളും കൊയ്ത്തും എന്തെന്ന് മനക്കൊടി എനിക്ക് പറഞ്ഞു തന്നു. ഞാനും എന്‍റെ കൂട്ടുകാരും കൂടി ഉമ്മ അറിയാതെ പോയി പലപ്പോഴും പാടത്തെ ചളി വെള്ളത്തില്‍ കുത്തി മറയും, അത് ഉണങ്ങാന്‍ വേണ്ടി പിന്നെ വെയില്‍ കായും. മഴ പെയ്തു കൂട്ടുമ്പോള്‍ കൂട്ടുകാരുടെ കൂടെ തെങ്ങിന്‍റെ നട കുത്തി മാന്തി ഇരയെ പെറുക്കി ഓടും ഞങ്ങള്‍ ചൂണ്ടയിടാന്‍. ഇര വിഴുങ്ങി ഊളിയിടുന്ന പള്ളതിയെ നോക്കി നെടുവീര്‍പെടും ., കിട്ടിയ കരിപ്പിടിയെ നോക്കി ആനന്തം അണിയും ..
സ്കൂള്‍ പൂട്ടിനു മാങ്ങയും ,പുളിയും എറിഞ്തിന്നു വയര്‍ ഇളക്കും. കുത്തി ഒലിചോഴുകുന്ന മഴ വെള്ളത്തില്‍ കുട പിടിച്ചു മഴ കൊണ്ട് കടലാസ് വഞ്ചികള്‍ ഇറക്കും. മഴയത് പന്ത് കളിച്ചു ചെളി തേച്ചു വരുന്ന എന്നെ ചൂരല് കൊണ്ട് അടിച്ചു ഉമ്മ പുറത്തു വരകള്‍ വീഴ്ത്തി ,
കൊയ്ത്തു കാലത്ത് കൊയ്ത്തു യന്ത്രത്തില്‍ കേറി ഇരുന്നു നെല്ല് പതിരും വേറെ ആവുനത് കാണും. കൊയ്ത്തു കഴിഞ്ഞാല്‍ തമ്പടിച്ച താറാവ് മണക്കും പാടത്ത്. തുകല്‍ മുട്ടക്കായി താരാവിനു പിറകില്‍ ചിമ്മി നടക്കും...
കഴിഞ്ഞ ദിവസം നിറം പേറി അസ്തമിക്കുന്ന സൂര്യന് ചുറ്റും ഒരു പറ്റം കിളികള്‍ പറന്നു ഉയര്‍ന്നു. കുറെ ഓര്‍മകളും....