ഒരിക്കല്‍ ഞാനും ഒരുകവി
അന്ന്
ഒരു സന്ധ്യയില്‍ നിരാശയോടെ അയ്യന്തോള്‍ കലക്ടരെയ്ടിന്റെ പടിയിലുടെ
നടക്കുകുയാണ്, മഴ കനത്തു പെയ്യുന്നത് കൊണ്ട് എന്‍റെ പാതിയും നനഞ്ഞു, പക്ഷെ
പാഞ്ഞു പോകുന്ന വണ്ടികള്‍ തെറുപികുന്ന ചളി ദേഹത്ത് ആവാതെ ഇരിക്കാന്‍
മാത്രം ഞാന്‍ ശ്രദിച്ചു ....എന്തിനു ഇങ്ങനെ മഴ കൊണ്ട് , വണ്ടിക്കാരെ
പ്രാകി ഇതിലെ ഇങ്ങനെ മൌനം അവലംബിച്ച് നടക്കേണം എന്ന് ആവും ലെ ? അതെ ..
അത് ഒരു തമാശയാണ്, ഒരു ചോത്യാവലി പൂരിപിക്കാന്‍
ഇറങ്ങിയതാണ് ... കരച്ചില്‍ സീരിയല്‍ കാണുന്നവരുടെ വിവിധ ഭാവങ്ങള്‍,
അവരുടെ സീരിയല്‍ കാണുവാന്‍ ഉള്ളല കാര്യക്ഷമത, ഇഷ്ടപെട്ട സീരിയല്‍ ,,,,
അങ്ങനെ പോവും ചോദ്യങ്ങള്‍ .......അത് കൊണ്ട് മിച്ചം കിട്ടിയത് കുറെ
ആട്ടും , പിന്നെ കുറെ നോട്ടങ്ങളും മാത്രം... പക്ഷെ ഒരു കാര്യം മനസിലായി
എന്ന് പറയാതെ വയ്യ ,, ഈ പുച്ചവും നോട്ടവും ഒക്കെ വെറുതെ ആയിരുന്നു,
എല്ലവരുടെയും കണ്ണുകള്‍ എന്നോട് പറയുന്നുണ്ടാര്നു " ഞങ്ങള്‍ എന്നും
സീരിയല്‍ കണ്ടു കണ്ണീ വാര്‍ക്കാര്‍ ഉണ്ട് "... എന്ന് ..
അത് എന്‍റെ ഒരു അധ്യാപികയുടെ സുഹുര്‍ത്തിന്റെ തീസിസ്നു വേണ്ടി കിട്ടിയ ഒരു എട്ടിന്റെ പണിയാണ് ... പക്ഷെ എന്തോ ൧൫൦ രൂപ കിട്ടി എന്നാണ് എന്‍റെ ഓര്മ , അത് കൊണ്ട് അങ്ങ് ക്ഷമിച്ചു .
പക്ഷെ അതൊക്കെ
വെറും ഫ്ലാഷ് ബാക്ക് .... വിഷയത്തിലേക്ക് കടക്കാം . അന്ന് ആ മഴ നനഞ്ഞ
സന്ധ്യയില്‍ ... ചോദ്യാവലി മുഴുവനായി തീര്‍ക്കാന്‍ പറ്റാതെ , പതറി
നില്‍കുമ്പോള്‍, ദൂരെ നിന്നും ആരുടെയോ ഒരു പ്രസംഗം .... എന്തോ ചെറിയ
സ്പീകരില്‍ ഒരു അശരീരി പോലെ ... മഴ കൊണ്ട് ചെറുതായി
വിറക്കുന്നുണ്ടായിരുന്നു ഞാന്‍ , ഒരു ചായ കുടിക്കാന്‍ മോഹം ഉള്ളില്‍
വല്ലാതെ ഉണ്ട്. വെറുതെ ആ ദൂരെ നിന്ന് വരുന്ന ശബ്ദത്തിനു കാതു കൊടുത്തു
നോക്കി ,അത് ഒരു പുസ്തകത്തെ പറ്റിയാണ് പറയുന്നത്....ഇടയ്ക്കു ഇടയ്ക്കു
എഴ്തുകാരന്‍ എന്ന് മുഴച്ചു കേള്‍ക്കുനുണ്ട്... അതികം അകലെ അല്ല , പക്ഷെ മഴ
തുള്ളികള്‍ താഴെ പതിക്കുന്ന ശബ്തത്തില്‍ ആ പ്രാസന്കികന്റെ ശബ്ദത്തിനു
അത്ര വ്യക്തത പോര .. ......പക്ഷെ ഞാന്‍ ആ ശബ്ദത്തിനെ പിന്തുടര്‍ന് നീങ്ങി ,
"സുന്ദരികളും സുന്ദരന്മാരു- പുസ്തക ചര്‍ച്ച" .... താഴെ ചെറിയ തുരുമ്പ്
പിടിച്ചിട്ടില്ലാത്ത ഒരു ഇരുമ്പ് ബോര്‍ഡില്‍ ഇങ്ങനെ എഴുതിയത് കണ്ടു
അതിന്റെ അടിയില്‍ അപ്പന്‍ തമ്പുരാന്‍ ഗ്രന്ഥശാല എന്നും കണ്ടു...
സംഗതി പിടി കിട്ടി, ഇത് ഒരു ചര്‍ച്ചയാണ്. പുസ്തക ചര്‍ച്ച, കുറെ
ബുജികള്‍ ഒരു പുസ്തകത്തിനെ കുറുച്ചു തലങ്ങും വിലങ്ങും ചര്‍ച്ച
ചെയ്യുകയാവും, അത് കൊണ്ട് ഈ ചൂട് ചര്‍ച്ചക്ക് കൂട്ടായി ചൂട് ചായ കാണും ,
അത് ഞാന്‍ ഉറപിച്ചു . ഉള്ളില്‍ ചായ കുടിക്കാന്‍ ഉള്ള മോഹം ചങ്ങല പൊട്ടിച്ചു
പുറത്തു ചാടി, ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് കയറി ..പുസ്തക
ചര്‍ച്ചയെങ്കില്‍ അങ്ങനെ ,,, എനിക്കും കിട്ടണം ചായ !!
അതിനിടയില്‍, പണ്ട് ഒരിക്കല്‍, 'സുന്ദരികളും സുന്ദരന്മാരും' എന്നാ പുസ്തകത്തിന്റെ സീരിയല്‍ പതിപ് ഞാനും ദൂരദര്‍ശനില്‍ കണ്ട ഒരു നേരിയ ഓര്മ എന്‍റെ ഉള്ളില്‍ കിടപ്പുണ്ട്.... ഏതായാലും , വായിചിടില്ലെങ്ങിലും, അത് ഒരു സംബഹവ പുസ്തകമാണ് എന്ന് ഞാന്‍ എന്‍റെ സുഹുര്‍ത്ത് പറഞ്ഞു കേട്ടിടുണ്ട് ...അത് കൊണ്ട് പിന്നെ വേറെ ഒന്നും നോകിയില്ല, ഒരു കപ്പ് ചായ അതില്‍ കൂടുതല്‍ ഒന്നും മോഹിക്കാതെ ഞ്ഞാന്‍ ഒരു കസേരയില്‍ അമര്‍ന്നു ....
അതിനിടയില്‍, പണ്ട് ഒരിക്കല്‍, 'സുന്ദരികളും സുന്ദരന്മാരും' എന്നാ പുസ്തകത്തിന്റെ സീരിയല്‍ പതിപ് ഞാനും ദൂരദര്‍ശനില്‍ കണ്ട ഒരു നേരിയ ഓര്മ എന്‍റെ ഉള്ളില്‍ കിടപ്പുണ്ട്.... ഏതായാലും , വായിചിടില്ലെങ്ങിലും, അത് ഒരു സംബഹവ പുസ്തകമാണ് എന്ന് ഞാന്‍ എന്‍റെ സുഹുര്‍ത്ത് പറഞ്ഞു കേട്ടിടുണ്ട് ...അത് കൊണ്ട് പിന്നെ വേറെ ഒന്നും നോകിയില്ല, ഒരു കപ്പ് ചായ അതില്‍ കൂടുതല്‍ ഒന്നും മോഹിക്കാതെ ഞ്ഞാന്‍ ഒരു കസേരയില്‍ അമര്‍ന്നു ....
നര്‍മവും
, വെസനവും ചരിത്രവും അനന്തരം ആ ചര്‍ച്ചയില്‍ മാറ്റുരച്ചു. ആരും തോറ്റില്ല
, പറഞ്ഞവര്‍ , പറഞ്ഞവര്‍ വിജയ ശ്രീലാളിതരായി അവരവരുടെ കസേരയില്‍
വന്നിരുന്നു. ഈ പുസ്തകം വായികെണ്ടാതായിരുന്നു , ചെയ് ... ഒരു അക്ഷരം
പറയാന്‍ പറ്റിയില്ല പടച്ചോനെ ...എന്ന് ഞാന്‍ മനസ്സില്‍ വിലപിച്ചു ....
ഒടുവില്‍ ആണ് ആ
ട്വിസ്റ്റ് ഉണ്ടാകുന്നത്.. പുസ്തക ചര്‍ച്ചക്ക് ശേഷം ഒരു കവി സംഗമം ഉണ്ട്
എന്ന് ആരോ മൊഴിഞ്ഞു... ഹോ അത് കൊള്ളാം എന്ന് കരുതി കാത്തിരുന്നു... ആ
കാലത്താണ് ഞാന്‍ കോളേജില്‍ ചെറിയ രീതിയില്‍ കവിത എഴ്തും, വായനയും ഒക്കെ
തുടങ്ങുന്നത് . ചുള്ളികാട്, മുരുകന്‍ കാട്ടകട, എന്നിവരെ ചെറുതായി
കേക്കുമായിരുന്നു .. കവിത എഴുത്തിനു അപ്പുറം അത് ട്യുന്‍ ചെയ്തു
പാടലായിരുന്നു ഹരം ... എന്‍റെ സുഹുര്തുക്കളെ പലപ്പോഴും പാടി
വെറുപിക്കുമായിരുന്നു.
അങ്ങനെ ആ കസേരയില്‍ ഇരികുമ്പോള്‍ ഒരു മോഹം , എന്‍റെ പുതിയ
സൃഷ്ടിയായ ." മഴ പറഞ്ഞത്" ഇവിടെ ചൊല്ലിയാലോ ... വേണോ ?? മനസ്സ് ഒന്ന്
അങ്ങോടു , ഇങ്ങോട്ടും ആടി ...അവസാനം കുന്നോളം ചന്ഗൂറ്റം സംഭരിച്ചു അത്
ഉറപിച്ചു , കവിത എന്ന് ഞാന്‍ പറയുന്ന സാധനം ഇവടെ ചൊല്ലുക തന്നെ.
കവിത ചൊല്ലുന്നവര്‍ അവരുടെ പേര് ഒരു പുസ്തകത്തില്‍
രജിസ്റ്റര്‍ ചെയ്യണ്ണം , കൈ വിറക്കാതെ ഞാനും എന്‍റെ പേര് എഴതി കോറി
വരച്ചു... അത് എന്‍റെ ഒപ്പാണ് എന്ന് മനസിലാക്കിയ, പുസ്തകം കൊണ്ട് വന്ന
മധ്യവയസ്കന്‍ പുഞ്ചിരിച്ചു പുറകില്‍ പോയിരുന്നു
കവിത എനിക്ക് മനപാഠം ആണ്, എന്നാലും തെറ്റാതിരിക്കാന്‍ , മനസില്‍ കവിതകളിലെ വരികള്‍ മാത്രം ഉരുവിട്ട് കൊണ്ട് ഇരിഉന്നു ....
ഒടിവില്‍
എന്‍റെ പേര് വിളച്ചു.. എന്‍റെ കൈ വിറക്കുന്നുണ്ടായിരുന്നു , ഹ്രിദയം
ഇടിച്ചു എന്‍റെ ഇട നെഞ്ച വേതനിപിക്കുന്നുണ്ടായിരുന്നു. ഒടിവില്‍ മൈക്കിന്റെ
മറവില്‍ മുഖം മറച്ച് ഞാന്‍ ഈണത്തില്‍, താളത്തില്‍ ആലപിച്ചു .. ഒരു
കവിയിടെ ലാസ്യം ഒട്ടും ചോര്ര്നു പോകാതെ തന്നെ ..
ഞാന്‍ എന്‍റെ കസേരയില്‍ പൊയ് ഇരുന്നു , ലേശം ജാടയോട് കൂടി എന്ന് വേണമെങ്കിലും പറയാം . കവികള്‍ പിന്നെയും കവിതകളിളുടെ അവരവരുടെ വികാരം പുറത്തെടുത്തു ... പലരും നഷ്ട പ്രണയങ്ങളെ ഓര്‍ത്തു പാടി ,, ഒടുവില്‍ നന്ദി പറയാന്‍ വന്ന മാന്യ വ്യക്തിയും എന്നെ സ്മരിച്ചു , ഞാന്‍ താഴ്മയോടെ തല കുനിച്ചു എല്ലാരേം നോക്കി പുഞ്ചിരിച്ചു ....
അവസാനം പിരിയുന്നഹ്ടിനു മുന്‍പ് ഞാന്‍ ലൈബ്രാറിയനെ കണ്ടു എനിക്ക് ഒരു അങ്കത്വം വേണം എന്നാ ആവശ്യം ഉന്നയിച്ചു , മടിയിഒന്നും കൂടാതെ അതിനു വേണ്ടി എന്നെ ഗ്രന്ഥശാലയുടെ അകത്തേക് കൂട്ടി കൊട്നു പൊയ് ,, ആളുകള്‍ എന്നെ പ്രശംസിച്ചു , വീടും , പേരും ഒക്കെ ചോദിച്ചു പലരും...
അങ്ങനെ അങ്കത്വതിനു വേണ്ട പണികള്‍ പൂര്‍ത്തിയാക്കി ഞാന്‍ എന്‍റെ കസേരയില്‍ വന്നിരുന്നു എന്നെ എന്‍റെ തണുത്ത ചായ ഗ്ലാസ് സ്വാഗതം ചെയ്തു സത്യത്തില്‍ ഞാന്‍ വന്നതാ കാര്യം നടനില്ല , പക്ഷെ വേറെ പലതും ആണ് നടന്നത് ...
പിനീട് ഞാന്‍ ആ ഗ്രന്ഥശാലയിലെ സ്ഥിരം വായനകാരന്‍ ആയി, പിന്നീടു നടന്ന എല്ലാ കവി സങ്ങമാങ്ങള്‍ക്കും എനിക്ക്മ ക്ഷണ കത്ത് കിട്ടി . ഇന്നും ഞാന്‍ ആ ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ ഇടുക്കുന്നു... വായികാതെയും, വായിച്ചും മടക്കി കൊടുക്കുന്നു .... അവിടെ ചെല്ലുമ്പോള്‍ ഞാന്‍ എന്നെ ഒരു കവിയായി സ്വയം അവരോധികുന്നു .