സന മോൾ
സന മോളെ സ്നേഹിച്ച പോലെ ഞങ്ങൾ ഒരു കുട്ടിയേം സ്നേഹിച്ചിട്ടില്ല . സന മോൾക്ക് വേണ്ടി മാത്രം കരഞ്ഞ കണ്ണീര് ഇനി ആര്ക്കും വേണ്ടി കരഞ്ഞു കളയില്ല . ഇത് തോന്നൽ മാത്രം ആവാം. പക്ഷെ തെല്ലും അതിശയോക്തി ഇല്ലാതെ ഞാൻ പറയും, ഇനി ഒരിക്കലും ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒളിച്ചു നിന്ന് കരയുക ;ഇല്ലെന്നു . അന്ന് സന മോൾ ഐ. സി, യു വില് കിടന്ന ആ രാത്രിയിൽ ഇടുത്ത തീരുമാനം തെറ്റിചിട്ടില്ല ഇത് വരെ ... ഇനി എഴുതാം ആ സങ്കട പെരുമഴ തീർത്ത ആ രാത്രിയുടെ കഥയിലേക്ക്.
സന മോൾ, എന്റെ കുഞ്ഞുമ്മയുടെ (ഉമ്മയുടെ അനുജത്തി) മകൽ ആണ്. അന്ന് സന മോളുടെ വയസസ് എത്ര എന്ന് എനിക്ക് കൃത്യം ഓര്മ ഇല്ല, പക്ഷെ ആരെയും വര്ത്തമാനം കൊണ്ട് കയ്യില എടുക്കുന്ന അവളെ ആരും സ്നേഹിക്കും, ലാളിക്കും എന്ന് എനിക്ക് ഉറപ്പാണ്. എല്ലാവരേയും വിഷമിപിച്ച് , വല്ലാത്ത ഒരു ചർദിയുമായി തൃശൂർ മതർ ആശുപത്രിയിലേക്ക് കൊണ്ട് വന്നതാണ് സന മോളെ അന്ന് രാത്രി . എന്നോട് ഉമ്മ കോളേജിൽ നിന്നും നേരെ ആശുപത്രിയിലേക്ക് വരാൻ ഫോണ്‍ വഴി നേരത്തെ അറിയിച്ചിരുന്നു. ഒരു ആംബുലൻസിൽ മോളെ കൊണ്ട് വന്നു, കുഞ്ഞുമ്മയും, ഉമ്മയും വണ്ടിയിൽ ഉണ്ട്. രണ്ടാളും കലങ്ങിയ കണ്ണുമായി എന്നെ നോക്കി. ഞാൻ അവരുടെ കണ്ണിലേക്കു നോക്കി സമാധാനം കാണിച്ചു. കുഞ്ഞുമ്മയോട് "എല്ലാം ശരിയാവും" എന്ന് പറഞ്ഞു മുഖം മറച്ചു , സ്ട്രെട്ച്ചറിന്റെ കൂടെ മുന്നോട്ട് നീങ്ങി. പാതി മയക്കത്തിൽ ആയിരുന്നു സന മോൾ അപ്പോഴും.
അത്യാഹിത വിഭാഗത്തിൽ നിന്നും ചര് ധി മാറാതെ സന മോളെ ഏതോ മുറിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു . അവിടെ ആ മുറിയില വെച്ച് ഞാൻ ഉമ്മയോട് എന്തോ ചോദിക്കുന്നത്തിനു മുന്ന്, പാതി മയകത്തിൽ സനമൊൽ എന്നെ നോക്കി ചെറുതായി ചിരിച്ചു, "ഫാരിക്ക"എന്ന് വ്വിളിച്ചു. പതിയെ സന മോളുടെ ഓര്മ്മ മങ്ങി വീണ്ടും മയക്കത്തിലേക്ക് . പെട്ടന്ന് ആയിരുന്നു എന്റെ കയ്യിലേക്ക് മരുന്നിന്റെ രൂക്ഷ ഗന്ധവുമായി ചോര ചർദിച്ചത് സന. ഇത് കണ്ടു ഉമ്മയും, കുഞ്ഞുമ്മയും കരച്ചിൽ ആരംഭിച്ചു. ഞാൻ ഓടി ആദ്യം കണ്ട നഴ്സിനോട് കാര്യം പറഞ്ഞു. നൊടിയിടയിൽ മോളെ ഐ . സി . യു വിലേക്ക് മാറ്റി. കുഞ്ഞുമ്മ തളര്ന്നു ആ മുറിയിൽ തന്നെ ഇരുന്നു. ഉമ്മ കൂട്ട് ഇരുന്നു.
ഐ . സി . യു വിന്റെ മുന്നിൽ ഞാൻ പകച്ചു നിന്ന്. മനസ്സില് ആവശ്യം ഇല്ലാത്ത കുറെചിന്തകൾ തലയ്ക്കു ചുറ്റും ഓളം എറിഞ്ഞു. സിനിമയിൽ മാത്രം കണ്ടിടുള്ള ഒരു സീൻ ആയിരുന്നു അത് എനിക്ക്. പ്രയാസ പെട്ട് ഞാൻ അക്ഷമയോടെ നിന്നു . ഒരു മധ്യവസ്കൻ ആയ ഡോകടര് സഹാനുഭൂതി നിറഞ്ഞ ഭാവത്തിൽ എന്നോട് ചോതിച്ചു സന മോള്ടെ ആരാണെന്ന്. എന്നോട് എന്താണ് ചെയുന്നത് എന്നും ചോതിച്ചപോള് എനിക്ക് വല്ലാതെ സംശയം. അദ്ദേഹം എന്റെ ഉയര കുറവ് കാരണം പ്റായം മനസിലാക്തെ പ്റയാസ പെടുകയായിരുന്നു. "ഡിഗ്രിക്ക് പടികുന്നു" എന്ന് കേറി പറഞ്ഞതോടെ മുതിർന്നവർ ആരെങ്കിലും ഉണ്ട് എന്ന് ചോതിച്ച ഡോക്ടര എന്നോട് എന്തോ സ്വകാര്യം പറയാൻ ഉള്ളത് പോലെ അടുത്തേക്ക് വന്നു. മോൻ ആരെങ്ങിലും മുതിർന്നവർ വന്നിടുന്ടെഗിൽ വേഗം വരാൻ പറയു. ഞാൻ എന്തെ എന്ന് ചോതിച്ചപോ അദ്ദേഹം എന്നെ തോളിൽ പിടിച്ചു പറഞ്ഞു, സന മോള്ടെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ലെ എന്നും, എല്ലാവരെയും അറിയിക്കാനും പറഞ്ഞു. ആ വാക്കുകള ഇന്നും ഞാൻ മറക്കാതെ ഒര്കുന്നു. അത് കേട്ട ഞാൻ ഡോക്ടറുടെ മുന്നില്വിശ്വാസം വരാതെ കണ്ണ് നിറഞ്ഞ് ഒന്നും മനസ്സിലാവാതെ നിന്നു . പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞ് ഒഴികി , കണ്ണ് തുടച്ചു ഞാൻ ഡോക്ടറോട് കേണു. " ഡോക്ടറെ എന്റെ കുഞ്ഞുമ്മാടെ ആദ്യത്തെ ഉണ്ണി മരിചതാ ഇപ്പോ". .. പറഞ്ഞു മുഴുവൻ ആകുന്നതിനു മുൻപ് ഡോക്ടര ആശ്വസിപിച്ചു. " നമുക്ക് നോക്കാം". സന മോള്ടെ ഉപ്പയോ, മറ്റു മുതിര്ന്നവരോ വന്നിടുന്ടെങ്ങിൽ വരാൻ പറയാന് പറഞ്ഞ് അദ്ദേഹം ഐ . സി . യു വിന്റെ ഉള്ളിലേക്ക് മറഞ്ഞു.
ഞാൻ ആ ഐ . സി . യു വിന്റെ മതിലിലിൽ ചാരി നിന്ന് കുറെ കരഞ്ഞു ( ഇത് എഴ്തുമ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ട് ). അവിടെ ഉള്ള ആളുകൽ എന്നെ നോക്കുനുണ്ടായിരുന്നു. പക്ഷെ കരയാതെ പിടിച്ചു നിക്കാൻ ആയില്ല. പിന്നിൽ ആരോ എന്നെ വിളികുന്നത് പോലെ തോന്നു ഞാൻ പതിയെ തിരിഞ്ഞു നോക്കി. കുഞ്ഞുമ്മ ആണ് പിന്നിൽ. കണ്ണ് തുടച്ചു വേഗം. ഇത്ര നേരം ഞാൻ കരയുക എല്ലായിരുന്നു എന്ന് കുഞ്ഞുംമയെ കാണിക്കാൻ ശ്രമിചു ഞാൻ . കുഞ്ഞുമ്മ സന മോളെ കാണണം എന്ന് പറഞ്ഞു വാശിപിടിക്കുന്നു. പക്ഷെ ഞാൻ എന്ത് പറയും. ഒരൊറ്റ നോട്ടം മാത്രം കാണിച്ചുതരാം എന്ന വ്യവസ്ഥയിൽ കുഞ്ഞുമ്മ പുറത്തു നിന്ന് ഒന്ന് ഏന്തി നോക്കി. ആ കാഴ്ച്ചയിൽ തന്നെ കരഞ്ഞ് തളര്ന്ന കുഞ്ഞുമ്മ ബോധം കെട്ടു. കിട്ണീ പ്രവർതന്രഹിതമായതു കൊണ്ട് സനമോൾ ഉരുണ്ട് വീർത്ത് ആ ഐ . സി . യുവിനു അകത്തു കിടകുന്നത് ആണ് കുഞ്ഞുമ്മ കണ്ടത് . ലേശം തടി ഉള്ള കുഞ്ഞുമ്മയെ ഞാൻ ഒരു വിധം വാരി വലിചു റൂമിലേക്ക് എത്തിച്ചു. ഉമ്മയോട് കാര്യം പറഞ്ഞു. കലങ്ങിയ കണ്ണുമായി ഉമ്മ എന്നോട് വാപ്പാനെ വിളിക്കാൻ പറഞ്ഞു. ഞാൻ വേഗം വാപ്പാനെ ഫോണിൽ വിളിച്ചു. കൈ വിറചിട്ട് നമ്പർ ഫോണിൽ നിന്ന് തിരഞ്ഞു പിടിക്കാൻ പ്രയാസം തോന്നി. എങ്ങനെയോ ഞാൻ കാര്യം പറഞ്ഞു ഒപ്പിച്ചു, ഫോണ്‍ വച്ചു .. അപുറത്തു നിന്ന് ഇപോള് എത്താം എന്ന് മാത്രം ആണ് ഞാൻ കേട്ടത്. വേറെ ഒന്നും കേള്ക്കാൻ ഞാൻ കാത്തില്ല.
ആ രാത്രി ഫോണ്‍ വിളികൾ പലരേയും തേടി പാഞ്ഞു. കുറെ പേർ ആശുപത്രിയില കുഞ്ഞുമ്മയെ സമാധാനിപിച്ചു , ചിലർ അടക്കം പറഞ്ഞു, മറ്റു പലര കരയുന്നു. ആളുകളുടെ കരച്ചിൽ കാണുമ്പോൾ തന്നെ എനിക്ക് കണ്ണ് നിറയാൻ തുടങ്ങി. ഞാൻ ആ മുറിയില നിന്ന് മാറി നിന്നു. സന മോള്ടെ മുഖം മാത്രം മുന്നില്, ഞാൻ വീണ്ടും ആരും ഇല്ലാത്ത ഒരു കോണിൽ പോയി ഒത്തിരി നേരം കരഞ്ഞു. ഞാൻ കരയുന്നതിനു ഇടയിൽ എന്നെ ആരും കാണുനില്ല എന്ന് ഞാൻ ഉറപ്പി വരുത്തഉണ്നുണ്ടായിരുന്നു.
സമയം നീങ്ങി, വാപ വന്നു. ഞാൻ കാര്യം മുഴുവൻ പറഞ്ഞു. വാപ്പ ഡോക്ടറെ കാണാൻ ഉള്ളിലേക്ക് പോയി. കുഞ്ഞുമ്മ ഇടയ്ക്കു ഇടയ്ക്കു വരുന്ന ബോധത്തിന് ഇടയിൽ കരയുക മാത്രം ചെയ്തു. കുഞ്ഞുമ്മയെ സമാധാനിപിക്കാൻ മാത്രം ശ്രമിക്കുന്നുണ്ട് ഒരുകൂട്ടം. ഇതിനിടയിൽ വാപ്പ ഡോക്ടറെ കണ്ടു പുറത്തു വന്നു. പതിയെ റൂമിന്റെ പുറത്തുള്ള ചില്ലു ജനലിന്റെ മുന്നില് നിന്ന് കരഞ്ഞു. വാപ്പ അങ്ങനെ കരയുന്നത് കാണാരില്ല . എല്ലാം കഴിഞ്ഞു എന്ന് തന്നെ ഞാൻ ഉറപിച്ചു ............... (തുടരും )