Thursday, February 3, 2011

                                                     ഒരു കുട്ടേട്ടന്‍ കട്ട്‌

കാറ്റിനു പകരം ശബ്ദം മാത്രമുള്ള ഒരു പഴയ ഫാന്‍, നഗ്നതമറക്കാന്‍ മടിയുള്ളവരുടെ ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്ത മതിലുകള്‍ , പിന്നെ കുറെ നടുപേജ് കീറിയ മാസികകള്‍, അതാണ്‌ കുട്ടേട്ടന്റെ മുടിവെട്ടു കടയുടെ ഓര്‍മ്മകള്‍ ....

ചെവിയില്‍ കത്രികയുടെ സംഗീതം ഇരച്ചു കയറുന്നു , ഇടയ്ക്കു ഇടയ്ക്കു മൂക്കില്‍ വന്നു അള്ളി പിടിച്ചു ഇരിക്കുന്ന കുഞ്ഞി മുടിനാരുകള്‍, ഒരു നുള്ള് ഇക്കിളി നല്‍കി അത് നമ്മെ പുല്കുമ്പോഴേക്കും    കുട്ടേട്ടന്‍ അത് അരികിലിരിക്കുന്ന സ്പോഞ്ച് കൊണ്ട് ഉരച്ച് നീക്കും.

മുടി വെട്ടി  ഇറക്കി കഴിഞ്ഞാല്‍, പിന്നെ അങ്ങോട്ട്‌  ബ്ലേഡ് കൊണ്ടുള്ള അഭ്യാസമാണ്. കൃതാവാണ് പ്രധാന ഇനം. രണ്ടു ഭാഗത്തും ഒരു പോലെ മൂര്‍ച്ചയുള്ള  കൃതാവു തീര്‍ക്കാന്‍ കുട്ടേട്ടന് തെല്ലും  പ്രയാസമില്ല...പിന്നീട് ബ്ലേഡ് കഴുത്തിന്റെ ഒരു മൂലയിലേക്ക് പയ്യെ ഇറങ്ങും. ഇക്കിളി കാരണം ഞാന്‍ ഒന്ന് ചുളിയും. പക്ഷെ കുട്ടേട്ടന്‍ തന്‍റെ കൈകള്‍  കൊണ്ട് എന്‍റെ തലയെ തിരിച്ചു പിടിച്ചു വീണ്ടും ബ്ലേഡ് കൊണ്ട് തലോടും. ഇക്കിളി കൊണ്ട് പുളയുംബോളും, ഉള്ളില്‍ ചെറു ഭീതിയാണ്  , എങ്ങാനും  ബ്ലേഡ് മുറിവ് എല്പിചാലോ ...

ആ ഇക്കിളി പിന്നെ ഒരു നീറ്റം മാത്രമായി  അവസാനിക്കും. പിന്നീട് ആ  ഭാഗത്ത്‌ കുറച്ചു കുട്ടികൂറ പവ്ടെര്‍ തെളിച്ചു  ഗന്ധ രമണീയം ആക്കും കുട്ടേട്ടന്‍ .

മുടിവേട്ടിനുടനീളം   പുറകിലെ കണ്ണാടികളില്‍  തന്‍റെ മുടിയുടെ പിന്‍ ഭാഗം ഇമവെട്ടാതെ നോക്കുമ്പോഴും, മനസ്സില്‍ ഒരു നോവാണ്, കാലം കൊണ്ട് എണ്ണയും ശാമ്പുവും ഒഴുക്കി തഴുകി വളര്‍ത്തിയ മുടി കണ്മുന്നില്‍ പിടഞ്ഞു വീഴുകയാണ്. ഇനി വീണ്ടും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം കുറ്റി മുടിയില്‍ നിന്നും  ചെവി തലോടുന്ന രോമങ്ങള്‍ ആയി മാറാന്‍..

2006 ആണെന്ന് തോന്നുന്നു കുട്ടേട്ടന്റെ കടയിലേക്ക് പുരോഗതിയുടെ ആത്യ വെളിച്ചം വീശിയത്. ട്രിമ്മര്‍ എന്ന മുടി കളയല്‍ യന്ത്രം യുവാക്കളെ വീണ്ടും കുട്റെടന്റെ കടയിലീക് അടുപിച്ചു, വീണ്ടും സിനിമ മാസികകളും, ആഴ്ച പതിപ്പുകളും നിരന്നു.വായന ശീലം പോലും ഇല്ലാത്തവര്‍ അവിടെ വായനക്കായി എത്തുമായിരുന്നു . കൂടുതല്‍ പേരും കണ്ടു ആസ്വദിക്കുവാന്‍ വേണ്ടി മാത്രം വന്നു. വീണ്ടും അനേകം  നടുപജുകള്‍ രക്തസാക്ഷ്യം വരിച്ചു. വല്ലാത്ത ഒരു വായന സംസ്കാരം, അല്ല 'നോട്ട സംസ്കാരം' കുട്ടേട്ടന്റെ കടയില്‍ പിറന്നു..

ഒടിവില്‍ അവസാന വട്ട കത്രിക നീക്കത്തിനൊടുവില്‍, കഴുത്തില്‍ തിരുകി കെട്ടിയ തുണി ശീല അഴിച്ചു മാറ്റും. പിന്നെ മുന്നിലിരിക്കുന്ന ചീര്‍പ്പുകളില്‍ ഒന്നെടുത്തു തലയില്‍  നാല് വരയാണ്.. എന്നിട്ട്  പറയും " നീ ഒടുക്കത്തെ ഗ്ലാമര്‍ ആണെടാ പന്നി"