നീ വരുമെങ്കില്‍
നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തരാം
എന്‍റെ വിപ്ലവത്തിന്റെ കഥകള്‍
വഴി മാറിയ പഴഞ്ജന്‍
ബന്ധങ്ങളുടെ കഥകള്‍
ഒരാഴ്ച മുന്‍പ് എഴുതിയ
എന്‍റെ കവിതയെ കുറുച്ചും
ഞാന്‍ പറയാം
പുസ്തക ചന്തയില്‍ നിന്നു
ഇന്നലെ ഞാന്‍ വായിച്ച
പുസ്തകത്തെ പറ്റിയും
നമുക്ക് വാചാലരാവാം
സോണിമാക്സില്‍ സണ്‍ഡേ ഹൌസേഫുള്ളിലെ
സിനിമകളെ കുറിച്ചും
നമുക്ക് വാ തോരാതെ സംസാരികാം
നാളുകള്‍ക്കു മുന്‍പ്
ഒരു ഒഴുക്കില്‍ പെട്ട്
പൊലിഞ്ഞു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും ഞാന്‍ മൊഴിയാം
ഹംസയും, കാതരും
മുഹമ്മദും നടത്തിയ തീവ്രവാദത്തെ
കുറിച്ച് നമുക്ക് ചൂട്
ചര്‍ച്ചകള്‍ നടത്താം
പക്ഷെ മരണത്തെ കുറിച്ച്
ഞാന്‍ പറയുമ്പോള്‍
നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം