Tuesday, November 9, 2010

                                              ജല്‍പ്പനം

നഗരവീഥിയില്‍ ഒരുപറ്റം ആളുകള്‍.
ഉയര്‍ന്നു പൊന്തുന്ന കൈകളും
ഉയരുന്ന മുദ്രാവാക്യങ്ങളും.
"സര്‍ക്കാര്‍ നീതി പാലിക്കുക "
കുടിവെള്ള നികുതി കുറയ്ക്കുക "
ഇത് കണ്ട കലാകാരന്‍ മൊഴിഞ്ഞു.
"ജലതിനായുള്ള ജഡമനുഷ്യന്റെ  ജല്പനങ്ങള്‍ "
                                           ഞാന്‍
ഒരിക്കല്‍ ഞാന്‍
സ്രിഷ്ടിപ്പിനിടയില്‍
പുരണ്ട ബീജകറയായിരുന്നു

മറ്റൊരിക്കല്‍ ഞാന്‍
കുളിമുറിയിലെ
പതിവ് ഗായകന്‍

എന്നോ ഒരിക്കല്‍
ഞാനും ക്യാമ്പസിലെ
ഒരു വിഷാദ കവി

ഇന്ന് ഞാന്‍
കലഹിച്ച വീട്ടില്‍
അന്ന്യനു വേണ്ടി
വിപ്ലവം പറഞ്ഞവന്‍ ...

Monday, November 8, 2010

                                    ഡിപ്രഷന്‍


നിന്‍റെ ഈ മൌനത്തിനു

 കാരണം,,

 ഇന്നും ഞാന്‍

ഗൂഗിളില്‍ തിരയുകയാണ്....
ചുടു കഞ്ഞിയിലെ
വറ്റും വെള്ളവുമായിരുന്നു
നമ്മള്‍
എഴുത്തിലെ
കഥയും, കവിതയുമായിരുന്നു
നമ്മള്‍
പക്ഷെ ഇന്ന് നമ്മള്‍
അര്‍ജെന്റിനയും ബ്രസീലും
പോലെ.....
                                                  ഗോധ്ര

ഹൃദയത്തില്‍ രാമന്‍റെ
പടമുള്ള ഫ്ലെക്സ്
കയറ്റി വെച്ച് കൊള്ളാം
കുത്തി കീറുമ്പോള്‍
ചെമ്പരത്തി എന്ന് പറയിലല്ലോ

വാളുകൊണ്ട്‌ ഗര്‍ഭം
പുറത്തെടുത്ത വൈദ്യനു
നല്‍കാനുണ്ട് ഒരു
നോബല്‍ സമ്മാനം.

നിങ്ങള്‍ മായ്ച്ച
നെറ്റിയിലെ കുങ്കുമെങ്ങള്‍ക്കും
നിങ്ങള്‍ ഉടുപിച്ച
വെള്ള സാരികള്‍ക്കും
ഞങ്ങള്‍ക്കാരോടും പരാതിയില്ല

പക്ഷെ നിങ്ങള്‍
ഞങ്ങളെ കൂട്ടമായി
മാനഭംഗ പെടുത്തുമ്പോള്‍
ആ തുറന്നിട്ട കതക്
അങ്ങ് അടചേക്കണം............
                                                   ദൈവത്തെ തേടി   
   
അത് വലിയൊരു യാത്രയായിരുന്നു
ദൈവത്തെ തേടി...
പണ്ടവും, പണവും വിറ്റു
തുലച്ചൊരു  യാത്ര,
ദുരിത പേമാരി പെയ്ത
വഴികളിലൂടെ
തിങ്ങി  നിറഞ്ഞ വനാന്തരങ്ങളിലൂടെ
കണ്ടു ഞാന്‍ കരികളും
നരികളും തെയ്യം തുള്ളുന്നു.
പാതി തളര്‍ന്ന മനതാല്‍
നിശാതമസ്സിനെ പ്രാകി
തളര്‍ന്നു കിടന്നുറങ്ങി ഞാന്‍
വെളിച്ചം വീശിയ പുലരിയില്‍
എന്നെ ഞാന്‍ പ്രതീക്ഷിച്ചില്ല,
കരികള്‍ക്കും, നരികള്‍ക്കും
ഭോജനാമാകേണ്ടോന്‍
"കാട്ടുകല്ലിന്മേല്‍  കിടന്നുറങ്ങി"
ആരുടെയോ കാല്പാതങ്ങള്‍
പിന്തുടര്‍ന്നു നടന്നു ഞാന്‍....
കുത്തിയോലിചോഴുകും
പുഴയുടെ മേനി അറുത്തുകടക്കാന്‍
ചിന്താപതത്തില്‍ ശൂന്യത മാത്രം.
ഒഴുകിയടുത്ത മരക്കഷ്ണം
മറുകര താണ്ടാന്‍ ഹേതുവായി.
നടന്നു നീങ്ങി
ഓടി കിതച്ചു
ഇഴഞ്ഞടുത്തു
കണ്ടില്ല ദൈവത്തിനെ
കണ്ടതോ കൊച്ചമ്പലം മാത്രം...