Monday, November 8, 2010

                                                   ദൈവത്തെ തേടി   
   
അത് വലിയൊരു യാത്രയായിരുന്നു
ദൈവത്തെ തേടി...
പണ്ടവും, പണവും വിറ്റു
തുലച്ചൊരു  യാത്ര,
ദുരിത പേമാരി പെയ്ത
വഴികളിലൂടെ
തിങ്ങി  നിറഞ്ഞ വനാന്തരങ്ങളിലൂടെ
കണ്ടു ഞാന്‍ കരികളും
നരികളും തെയ്യം തുള്ളുന്നു.
പാതി തളര്‍ന്ന മനതാല്‍
നിശാതമസ്സിനെ പ്രാകി
തളര്‍ന്നു കിടന്നുറങ്ങി ഞാന്‍
വെളിച്ചം വീശിയ പുലരിയില്‍
എന്നെ ഞാന്‍ പ്രതീക്ഷിച്ചില്ല,
കരികള്‍ക്കും, നരികള്‍ക്കും
ഭോജനാമാകേണ്ടോന്‍
"കാട്ടുകല്ലിന്മേല്‍  കിടന്നുറങ്ങി"
ആരുടെയോ കാല്പാതങ്ങള്‍
പിന്തുടര്‍ന്നു നടന്നു ഞാന്‍....
കുത്തിയോലിചോഴുകും
പുഴയുടെ മേനി അറുത്തുകടക്കാന്‍
ചിന്താപതത്തില്‍ ശൂന്യത മാത്രം.
ഒഴുകിയടുത്ത മരക്കഷ്ണം
മറുകര താണ്ടാന്‍ ഹേതുവായി.
നടന്നു നീങ്ങി
ഓടി കിതച്ചു
ഇഴഞ്ഞടുത്തു
കണ്ടില്ല ദൈവത്തിനെ
കണ്ടതോ കൊച്ചമ്പലം മാത്രം...

No comments:

Post a Comment