ഒരു ഷർട്ടും നിറ മനസ്സോടെ ഇടാൻ പറ്റി കാണില്ല, അതേ കടയിൽ നിന്ന് തന്നെ അതേ നിറവും വരകളും ഉള്ള തുണി വേടിച്ചു ഒരെണ്ണം കൂടി തയ്പിച്ചു കാണും ഞാനും. ർഅതോടെ തീർന്നോ, എവിടെ, ആ കുപ്പായത്തിന്റെ പുതു മണം ഒന്ന് മാറുംമ്പോഴേക്കും അത് അനിയന് വേണ്ടി ത്യാഗം ചെയ്യണം. വീട്ടിൽ അനിയനു കളിക്കാൻ ആരും ഇല്ലാത്തതു കൊണ്ട് മാത്രം മിക്യപ്പോഴും ഒരു നല്ല ഇന്നിങ്ങ്സ് അനിയന്റെ കൂടെ മാത്രം കളിക്കേണ്ടി വന്നിടുണ്ട്. അനിയന്റെ കുറുമ്പിന് എത്ര വട്ടം ചൂരൽ പ്രയോഗം ഏറ്റു കാണും ആ ശരീരം. പിന്നീട് ഒരു പ്രവാസിയുടെ യൂണഫോം അണിഞ്ഞ് അനിയനെ എം. എക്ക് പറഞ്ഞയക്കേണ്ടി വരില്ലേ? അത് കൊണ്ടൊന്നും ആയില്ല. അവിടെ നന്ന് അനിയന് മൊബൈൽ, സ്പ്രേ , ഷൂ ഒകെ അയച്ചു കൊടുക്കണ്ടേ. അവന് നാട്ടിൽ ഡ്രൈയ്വ് ചെയ്തു നശിപിക്കാൻ ഒരു സെക്കണ്ട് ഹാൻഡ് ടി. വി. എസ് സ്റ്റാർ ജി. എല്. എക്സ് എങ്കിലും വേടിച്ചു കൊടുക്കാതെ പറ്റോ? അവസാനം അനിയൻ നാട്ടില തെണ്ടി തിരിയുന്നത് കണ്ടിട്ട്, മനസ്സ് സഹിക്കാൻ വയ്യാതെ ഒരു ജോലി അവനും കൂടി അറബി നാട്ടിൽ ഇപ്പോഴും നോക്കുനുണ്ടാവും ! ചെറിയ കാരണങ്ങൾ മതി ചോര തിളച്ചു മറിയാൻ. എന്തിനില്ലാതെ ദേഷ്യം പിടിക്കും. വേണ്ടി വന്നാൽ ഉമ്മയെ വരെ വിറപ്പിക്കും. ഒരു പരുക്കന്റെ പ്രൊഫൈലിൽ ഇങ്ങനെ മേയ്ഞ്ഞു നടക്കും. എന്നിട്ട് എന്താ കാര്യം അവസാനം എല്ലാര്ക്കും ഇഷ്ട്ടം ഈ ഇക്കാനെ ആണ്. അതിൽ എന്നും അസൂയ തോന്നിയിട്ടുണ്ട്. പറയാതെ വയ്യ ഇക്ക എന്നും ഒരു സ്നേഹം ആണ് , ഒരു ലഡ്ഡു കഷ്ണം പോലെ ഒരു മധുരം ആണ് ..
Thursday, August 14, 2014
ഇക്ക എന്നാ മധുരം

Subscribe to:
Posts (Atom)