നീ വരുമെങ്കില്‍ ..................
നീ വരുമെങ്കില്‍ ഞാന്‍
വിപ്ലവത്തിന്‍റെ കഥകള്‍
വഴി മാറിയ പഴഞ്ചന്‍
ബന്ധങ്ങളുടെ കഥകള്‍
പുസ്തക ചന്തയില്‍നിന്നും
ഞാന്‍ വായിച്ച പുതിയ
പുസ്തകത്തെ പറ്റിയും
നമുക്ക് സംസാരിക്കാം
സോണി മാക്സിലെ
സണ്‍ഡേ ഹൌസ്ഫുള്ളിലെ
സിനിമകളെ പറ്റിയും
നമുക്ക് വാചാലരാവാം
ഒരു ഒഴുക്കില്‍ പെട്ട്
ഒലിച്ചു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും
ഞാന്‍ ഉരിയാടം
കാതറും, മുഹമ്മദും
നടത്തിയ തീവ്രവാതത്തെ
കുറിച്ച് നമുക്ക്
ചൂട് ചര്‍ച്ചകള്‍ നടത്താം
പക്ഷെ മരണത്തെ
കുറിച്ച് പറയുമ്പോള്‍
നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം .................
No comments:
Post a Comment