എന്‍റെ പ്രണയമരങ്ങള്‍
നിങ്ങള്‍ മുറിച്ചു മാറ്റി
പടി വാതിലുകള്‍ തീര്‍ത്ത്
നിങ്ങള്‍ എന്‍റെ ആടിന്കുട്ടികളെ
വിലക്കി...
ജേസീബി ഇറങ്ങിയ
കുറ്റിക്കാട്ടില്‍ ഇനി
എന്‍റെ ചേച്ചിമാര്‍
പുല്ലു പറിക്കാന്‍
വരില്ല..
ലൈബ്രറിയില്‍ ഇനി
അക്ഷരങ്ങള്‍ വിറച്ചു
മരിക്കും...
ചന്തയില്‍ എങ്ങും
NAAC ഇന്റെ മണം
മാത്രം......
No comments:
Post a Comment