ഉമ്മ
ആനയുടെ തുംബികയ്യില
'ആ' ഉണ്ട് എന്ന് പറഞ്ഞു തന്നത്
ഉമ്മയായിരുന്നു ,
ഉണ്ണുമ്പോൾ, ചോറ് കുറഞ്ഞുപോയാൽ
വയറിനു ദീനമെന്നു ചൊല്ലി
എന്റെ വയറു നിറച്ചതും
ഉമ്മയായിരുന്നു
ചെളിയിൽ കുത്തിമറിഞ്ഞതിനു
ചൂരൽ പയറ്റു നടത്തിയതും
ഈ ഉമ്മ ആയിരുന്നു
പെങ്ങള് പെറ്റപ്പൊ
വല്യുമ്മ ആവാൻ
പറ്റില്ല എന്ന് വാശിപിടിച്ചതും
ഈ ഉമ്മ തന്നെ
പക്ഷെ ഇപ്പൊ എന്റെ ഉമ്മ
ഇങ്ങനാണ്
ഈ അക്ഷരങ്ങളെ പോലെ...
ഒരു വരി
മുഴുപ്പിക്കാനാവില്ല
അപോഴെക്കും
കണ്ണ് നിറഞ്ഞു തൊണ്ട
വറ്റും ..............
ആനയുടെ തുംബികയ്യില
'ആ' ഉണ്ട് എന്ന് പറഞ്ഞു തന്നത്
ഉമ്മയായിരുന്നു ,
ഉണ്ണുമ്പോൾ, ചോറ് കുറഞ്ഞുപോയാൽ
വയറിനു ദീനമെന്നു ചൊല്ലി
എന്റെ വയറു നിറച്ചതും
ഉമ്മയായിരുന്നു
ചെളിയിൽ കുത്തിമറിഞ്ഞതിനു
ചൂരൽ പയറ്റു നടത്തിയതും
ഈ ഉമ്മ ആയിരുന്നു
പെങ്ങള് പെറ്റപ്പൊ
വല്യുമ്മ ആവാൻ
പറ്റില്ല എന്ന് വാശിപിടിച്ചതും
ഈ ഉമ്മ തന്നെ
പക്ഷെ ഇപ്പൊ എന്റെ ഉമ്മ
ഇങ്ങനാണ്
ഈ അക്ഷരങ്ങളെ പോലെ...
ഒരു വരി
മുഴുപ്പിക്കാനാവില്ല
അപോഴെക്കും
കണ്ണ് നിറഞ്ഞു തൊണ്ട
വറ്റും ..............
No comments:
Post a Comment