Wednesday, February 23, 2011

  തിങ്കളും താരങ്ങളും തൂവെള്ളീകതീര്‍.......



"വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥകള്‍ പറയുന്നതാണ് രസം ", എന്റെ ഒരു സുഹ്ര്‍ത്തു എന്നോട് പറയാറുള്ളതാന് ഇത് .അത് കൊണ്ട് തന്നെ ഒരു 18 വര്‍ഷം പിറകിലേക്ക് എന്നെ ഞാന്‍ വലിച്ചെറിയുകയാണ്, എന്റെ കഥ പറയാന്‍ , ഒരിക്കലും മറക്കാത്ത, ഗ്രിഹാദുരതത്തിന്റെ  ഒരു വസന്ത കാലം തന്നെ ഇന്നെനിക്കു നല്‍കുന്ന  എന്‍റെ ഒരു സ്കൂള്‍ കാലം..

അന്ന് ഞാന്‍ മുക്കാട്ടുകര എല്‍പി സ്കൂളില്‍ പഠിക്കുന്നു . പഠനത്തിലെ മടിയും, കളിയിലെ കേമതവും മാത്രംമയിരുന്നു അന്ന് എനിക്ക് സ്വന്തം. എനിക്കറിയാം കേട്ടെഴുത്തില്‍ എന്നും വട്ടപൂജ്യം വാങ്ങുന്ന എന്നെ നേരെ യാക്കി ഇടുക്കാന്‍ എന്‍റെ ഉമ്മ യെത്തീഘാനയില്‍  നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ പിന്നീടും ഞാന്‍ വട്ടപൂജ്യങ്ങള്‍ മാത്രം എന്‍റെ ഉമ്മാക്ക് സമ്മാനിച്ചു ...

എല്കജിയില്‍ പഠിക്കുന്ന ഞാന്‍ അന്ന് ഏറ്റവും വലിയ തല വേദന എന്‍റെ നാലില്‍ പഠിക്കുന്ന എന്‍റെ ഇക്കക്കായിരുന്നു . ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ മൈതാനത് കളിച്ചു നടക്കുന്ന എന്നെ പലപ്പോഴും ഇക്കയുടെ ക്ലാസ്സില്‍ ഇരുത്തും, പിന്നെ പലപ്പോഴും ഞാന്‍ മുള്ളാനും, മറ്റും പോവുമ്പോള്‍ ഇക്കാനെ  ആണ് എന്‍റെ കൂട്ടിനു വിടുക . ഒരു നല്ല പാറാവുകാരനെ പോലെ ഒരു കയ്യില്‍ എന്‍റെ കുഞ്ഞു നിക്കറുമായി ഇക്ക എന്നെ കാത്തു നില്‍ക്കും ...

ക്ലാസിലെ തന്നെ മടിയനും, തല്ലു കൂടിയും ആയിരുന്ന ഞാന്‍ ഒരിക്കല്‍ എന്‍റെ ടീച്ചറുടെ കണ്ണട പൊട്ടിച്ചു, ഇന്ന 18  വര്‍ഷങ്ങള്‍ക്കു  ശേഷം എന്‍റെ എല്‍സി ടീച്ചറുടെ കണ്ണില്‍ അത് പോലെ ഒരു കണ്ണട ഞാന്‍ കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു . ഒരിക്കല്‍ ഞാന്‍ ഈ കണ്ണുകളെ "പോട്ടകണ്ണ്‍" എന്ന് വിളിച്ചു  കളിയാക്കിയിട്ടുണ്ട്. പക്ഷെ അന്ന്  എല്‍സി ടീച്ചറുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍  ടീച്ചറുടെ നിറഞ്ഞ കണ്ണുകള്‍ എനിക്ക് മാപ്പ് നല്‍കുകയായിരുന്നു.....

സത്യം പറഞ്ഞാല്‍ കുറുമ്പ് കാണിക്കാതിരിക്കാന്‍ വേണ്ടി ടീച്ചറുടെ കണ്ടു പിടിതമാണ് എന്നെ ഇക്കയുടെ ക്ലാസില്‍ കൊണ്ടിരുത്തുക എന്നത്. അങ്ങനെ അത് ഒരു പതിവായി. ഇക്ക ഇരിക്കുന്ന ബെഞ്ചില്‍ തന്നെ ഇരിക്കും. പുസ്തകം മറിക്കും, നുള്ളും, ബോക്സ് കൊണ്ട് ബസ്സോടിച്ചു കളിക്കും ..........

തങ്കമ്മ ടീച്ചറാണ് ടീച്ചറ്, ഇക്ക ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഭയപെട്ടിരുന്നത് തങ്കമ്മ ടീച്ചറെ ആയിരുന്നു. അന്ന് ക്ലാസില്‍ പടിപിച്ചു കൊണ്ടിരുന്നത് ഒരു പദ്യമാണ്. നമ്മള്‍ എല്ലാവരും ആസ്വദിച്ചു പഠിച്ച ആ പദ്യം "തിങ്കളും താരങ്ങളും തൂവെള്ളീര്‍ കതീര്‍...............". ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ ഇത് ടീച്ചറ് ചൊല്ലിപിക്കും, പക്ഷെ എന്‍റെ ഇക്ക ഇത് മനപാഠം ആക്കാന്‍ പറ്റാതെ പ്രയാസ പെട്ടു.

അങ്ങനെ ഒരു ദിവസം തങ്കമ്മ ടീച്ചര്‍ ഇക്കയോട് പദ്യം ചൊല്ലാന്‍ ആവശ്യപെട്ടു . വിക്കിയും, വിറച്ചും തിങ്കളുകളും , താരങ്ങളും തെന്നി മാറി, അക്ഷരങ്ങള്‍ തൊണ്ടയില്‍  ശ്വാസം കിട്ടാതെ മരിച്ചു .അന്നും ഇക്കാക്ക് ചൊല്ലാന പറ്റിയില്ല . പെട്ടന്നാണ് തങ്കമ്മ ടീച്ചര്‍ എന്നെ നോക്കി പറയുന്നത് "കുട്ടന്‍ ഒന്ന് ചൊല്യെ". കേട്ട പാതി ഞാന്‍ അക്ഷരം തെറ്റാതെ , ഈണത്തില്‍ ഒറ്റ ശ്വാസത്തില്‍ അത് ചൊല്ലി തീര്‍ത്തു . ക്ലാസ്സില്‍ വല്ലാത്ത ഒരു നിശബ്തത, ചെറിയ ഞെരുങ്ങി ചിരികളും. ഒന്നുമറിയാത്തവനെ പോലെ തങ്കമ്മ ടീച്ചറുടെ ആശിര്‍വാദങ്ങള്‍  വാങ്ങി കൊണ്ട്ബെഞ്ചില്‍ അമര്‍ന്നു . അന്ന് ഞാന്‍ ഇക്കയുടെ കണ്ണില്‍ നോക്കിയില്ല . ഒരു പക്ഷെ അതിന്‍റെ ആവശ്യമില്ലായിരുന്നു , പക്ഷെ ഇന്ന് ഞാന്‍ ആ കണ്ണ് ഇത് എഴുതുമ്പോള്‍ കാണുന്നുണ്ട്, കലങ്ങിയ കണ്ണുകളിലെ കൃഷ്ണമണികള്‍ ക്ലാസ് മുറിയിലെ ഇരുണ്ട കോണുകളില്‍ അഭയം തേടുന്നുണ്ടായിരുന്നു.,,,,

അത് തമാശയായിരുന്നു എനിക്ക്, പക്ഷെ ഇന്ന എന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ച് കുത്തി കുറിക്കുമ്പോള്‍   ഒരു കുഞ്ഞു നോവുണ്ട് മനസ്സില്‍, ഞാന്‍ ആ പദ്യം മനപ്പാടമാകി ,എന്‍റെ ആ ഇക്ക കാരണം . ഇക്ക അറിയാതെ ഇക്ക കാരണം ഞാന്‍ അത് പഠിച്ചു , ഇന്ന് ഒരു പ്രവാസിയുടെ യൂണിഫോമിട്ട്  ആ ഇക്ക തന്നെ എന്നെ പഠിപ്പിക്കുകയാണ്. എന്നിലൂടെ തന്റെ ആഗ്രഹങ്ങള്‍ നിറവു ഇടണം എന്നാ ഒരു പിതാവിന്റെ ദുര്‍വാശി ഇല്ലാതെ ഇന്നും....