Wednesday, May 25, 2011


           
ഞാന്‍ കാദര്‍ 

റോസ്സാപൂവല്ലായിരുന്നുവോ നീ 
ചെറിയ മുള്ളിന്മുകളിലെ  
കുഞ്ഞഹന്ഗാരം ,, ഹും 

വെളുപ്പില്‍ മുങ്ങി നീ
 പാതിരി ചമയുന്നു 
വയറു നിറച്ചു വീഞ്ഞ് മോന്താന്‍ 

ഒരു സിനിമയുടെ 
ട്രൈലെര്‍ എന്നോണം 
നീ എന്നോട് കള്ളം പറയുന്നു 

ഉടയുന്ന ചെപ്പില്‍ 
ഇരുപത്തി അഞ്ചുപൈസ ഇട്ടു
കൂട്ടി  വെച്ച ഞാന്‍ ചതിക്കപെട്ടു 

ഇതൊക്കെ പറയാന്‍ 
നീ ആരാട എന്നാവും ലേ??

ഞാന്‍ കാദര്‍ 
പണ്ട് പത്രങ്ങളിലും  
ടീവിയിലും എന്നെ 
പോല്ലുള്ളവരുടെ പേരായിരുന്നു ...

Thursday, May 5, 2011


                                                  അസ്തമിക്കുന്ന ബിംബങ്ങള്‍ 

തൃശൂര്‍ പട്ടണത്തില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ അകലെ ഒരു കായലാല്‍ താഴുക്കപെട്ട കുന്നും, ചെളിയും  ചെരിവും കൊണ്ട് ഹരിതാപകമായ ഒരു ഗ്രാമം . പണ്ട് കാട് പിടിച്ചു കിടന്ന സ്ഥലം ഇപ്പോള്‍ വികസനം വഴി മുട്ടാതെ ഇടയ്ക്കു ഇടയ്ക്കു എത്തി നോക്കുന്നതിനാല്‍ അന്തര്മുഖം സൂക്ഷിക്കാത്ത  കുറെ ആളുകളും. അമ്പലങ്ങള്‍ , ആഘോഷങ്ങള്‍ , പെരുന്നാളുകള്‍ ,....

അരിവാളും കൊയ്ത്തും എന്തെന്ന്  മനക്കൊടി എനിക്ക് പറഞ്ഞു തന്നു. ഞാനും എന്‍റെ  കൂട്ടുകാരും  കൂടി  ഉമ്മ അറിയാതെ പോയി പലപ്പോഴും പാടത്തെ ചളി വെള്ളത്തില്‍ കുത്തി മറയും, അത് ഉണങ്ങാന്‍ വേണ്ടി പിന്നെ വെയില്‍  കായും. മഴ പെയ്തു കൂട്ടുമ്പോള്‍  കൂട്ടുകാരുടെ കൂടെ തെങ്ങിന്‍റെ  നട കുത്തി മാന്തി ഇരയെ പെറുക്കി ഓടും ഞങ്ങള്‍ ചൂണ്ടയിടാന്‍. ഇര വിഴുങ്ങി ഊളിയിടുന്ന പള്ളതിയെ നോക്കി നെടുവീര്‍പെടും ., കിട്ടിയ  കരിപ്പിടിയെ  നോക്കി ആനന്തം അണിയും ..

സ്കൂള്‍ പൂട്ടിനു മാങ്ങയും ,പുളിയും എറിഞ്തിന്നു വയര്‍ ഇളക്കും. കുത്തി ഒലിചോഴുകുന്ന മഴ വെള്ളത്തില്‍ കുട പിടിച്ചു മഴ കൊണ്ട് കടലാസ് വഞ്ചികള്‍ ഇറക്കും. മഴയത് പന്ത് കളിച്ചു ചെളി തേച്ചു വരുന്ന എന്നെ ചൂരല് കൊണ്ട്  അടിച്ചു ഉമ്മ പുറത്തു വരകള്‍ വീഴ്ത്തി , 

കൊയ്ത്തു കാലത്ത്  കൊയ്ത്തു യന്ത്രത്തില്‍ കേറി ഇരുന്നു നെല്ല് പതിരും വേറെ ആവുനത് കാണും. കൊയ്ത്തു കഴിഞ്ഞാല്‍ തമ്പടിച്ച താറാവ് മണക്കും പാടത്ത്. തുകല്‍ മുട്ടക്കായി താരാവിനു പിറകില്‍ ചിമ്മി നടക്കും...

കഴിഞ്ഞ ദിവസം നിറം പേറി അസ്തമിക്കുന്ന സൂര്യന്  ചുറ്റും ഒരു പറ്റം കിളികള്‍ പറന്നു ഉയര്‍ന്നു. കുറെ ഓര്‍മകളും....









                                      പ്രണയ പരവശനായി
എന്ത് കൊണ്ട് എഴുതുന്നില്ല  പ്രണയത്തെ കുറിച്ച് എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഞാന്‍ അത്രയ്ക്ക്  മുരടനാണ് എന്നൊക്കെയാണ് വെപ്പ്. അത് കൊണ്ട് ഈ പോസ്റ്റ്‌ എന്‍റെ  പ്രണയത്തെ കുറിച്ചാണ് , പന്ത്രണ്ടാം  ക്ലാസില്‍  പഠിക്കുമ്പോള്‍ എന്‍റെ ബെന്ജിനു തൊട്ടു പിറകില്‍ ഇരിക്കുന്ന,  കറുത്ത തട്ടം കൊണ്ട്  പാതി തല മറച്ചു, കണ്ണില്‍ സുറുമ എഴതി വരുന്ന മാജിത എന്നാ പെണ്‍ക്കുട്ടിയുമായി ഞാന്‍ എങ്ങനെയോ പ്രണയത്തിലായി.

പ്രണയം എന്ന് അതിനെ വിളിക്കാന്‍ പറ്റുമ്മോ എന്നറിയില്ല. മുഴുവനായി എഴുതാത്ത എന്‍റെ പുസ്തകങ്ങള്‍ അവള്‍ എഴുതി തെരുമായിരുന്നു, അസ്സയ്മന്റ്റ് എന്ന് പറയുന്ന  തലവേതനയില്‍   അവളും പങ്കു കൊള്ളുമായിരുന്നു. വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ പേര് വരുമ്പോള്‍ എന്നെ ശാസിക്കുമായിരുന്നു , പിന്നെ ഒറ്റയ്ക്ക് കാണുമ്പോള്‍ എന്നെ നോക്കി ചിരിക്കും. ഇതൊക്കെ എന്നോടുള്ള ഇഷ്ടത്തിന്‍റെ ചിന്നങ്ങളാണ് എന്ന് ഞാന്‍ ഉറപിച്ചു . കൂടെ നടന്ന കൂട്ടുകാര്‍ മന്ത്രിച്ചു "അവള്‍ക്കു നിന്നെ ഇഷ്ടാട ഘെടി"...

ഇത് നേരിട്ട് ചോദിയ്ക്കാന്‍ കല്പില്ലാത്ത ഞാന്‍ അവളുടെ നമ്പര്‍ വാങ്ങിച്ചു. അതും കൂട്ടുകാരുടെ അഭിപ്രായം മാനിച്ച്. ചോദിച്ച പാടെ നമ്പര്‍ തന്നപ്പോള്‍ തന്നെ ഞാന്‍ ഉറപിച്ചു , അവള്‍ക്കു എന്നോട് ഒടുക്കത്തെ   പ്രേമമാണെന്ന്. അന്ന് രാത്രി ആവാന്‍  ഞാന്‍ കാത്തിരുന്നു . മൊബൈല്‍ ഇല്ലാത്ത കാലം ആയതിനാല്‍ ലാന്‍ഡ്‌ ഫോണില്‍ നിന്ന് ഞാന്‍ കറക്കി 2693792 .....

ആരാണെന്നുള്ള മറുഭാഗത്ത്‌ നിന്ന് ഉയര്‍ന്ന ചോദ്യത്തിന് മുന്നില്‍ തളര്‍ന്ന ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. വീണ്ടും ദൈര്യം എന്‍റെ വിരലുകളിലേക്കു സംഭരിച്ചു ഞാന്‍ വീണ്ടും കറക്കി 2693792 ." ഹലോ ഫാരിസ് ആണോ?", ആ ചോദ്യം കേട്ട് ഞെട്ടി  ഞാന്‍. ഫോണ്‍ വരും എന്ന് ഉറപിച്ച അവള്‍ ഫോണിനു മുകളില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നാണ് പിന്നീട് അവള്‍ അതിനു മറുപടി പറഞ്ഞത്. എന്തോ ചോദിയ്ക്കാന്‍ ഉണ്ട് എന്ന് പറഞ്ഞ ഞാന്‍ ആകെ വിയര്‍ത്തു, ശരീരം ഒരു യന്ത്രം പോലെ ചൂടാവുന്നുണ്ടായിരുന്നു ..

അവള്‍ക്കും എന്നോട് എന്തോ ചോദിക്കാന്‍ ഉണ്ടെന്നു പറഞ്ഞു, പിന്നെ 'നീ  ചോദിക്ക് ഞാന്‍ ചോദിക്ക്' എന്ന് പറഞ്ഞു ഒരു രണ്ടു മിനിറ്റ് തര്‍ക്കിച്ചു . അവസാനം ഞാന്‍ സമ്മതിച്ചു, ചോദിക്കാന്‍ വേണ്ടി ഞാന്‍ സ്വയം തെയ്യാര്‍ എടുപ്പ് നടത്തി, എന്നിട്ട് ഒരറ്റ വാക്കില്‍ ചോദിച്ചു " നാളെ നമുക്ക്
എക്നോമിക്സ് പീരീഡ്‌ ഉണ്ടോ?". അതിനു ഒറ്റ വാക്കില്‍ അവള്‍ മറുപടി പറഞ്ഞു "ഇല്ലല്ലോ ". എന്നാല്‍ ശരി നാളെ കാണാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു .


പക്ഷെ കാര്യം രണ്ടു പേര്‍ക്കും മനസ്സിലായി , അങനെ പ്രണയം വര്‍ക്ക്‌ ഔട്ട്‌ ആയി  എന്ന് പറയാം, പിന്നീട്  ക്ലാസില്‍ വരാന്‍ താല്പര്യമായി . മുടങ്ങാതെ ക്ലാസില്‍ പോവും ഞാന്‍, പലപ്പോഴും  നോട്ട്സ് ഞാന്‍ മുഴുവന്‍ എഴുതില്ല, കരുതി കൂട്ടി വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ എന്‍റെ പേര് വരുത്തും..

പ്ലസ്‌ടുവിലെ ഒരു തമാശയായി അത് ഇന്നുംഞാന്‍
 ഓര്‍മ്മിക്കുന്നു  .അവള്‍ മാജിത ഇപ്പോള്‍ കല്യാണം കഴിഞ്ഞു ഒരു കൊച്ചുമായി സുഖമായി ജീവിക്കുന്നു.

NB:ഇപ്പോള്‍ ഞാന്‍ ഒറ്റ  നോട്ടുപുസ്തകത്തിലും ഒരു ഇടം പോലും വെറുതെ വിടാറില്ല, വര്‍ത്തമാനം പറഞ്ഞു ബോര്‍ഡില്‍ പേര് പിന്നെ വരുത്താനും ശ്രമിചിടില്ല !!

  

Wednesday, April 13, 2011

                                             പ്രാഞ്ചിഏട്ടന്‍ ആന്‍ഡ്‌ ദി യൂണിവേഴ്സിട്ടി

ഇമ്മടെ പ്രാഞ്ചി ഒരു മൊതലാ ട്ടാ. ആ മുടി കുറവും, നെറ്റിത്തടവും, പിന്നെ ഇമ്മടെ വഞ്ചി പോലെ മൂകിന്റെ അടീലെ മീശേം, ന്നൂട്ടാ പറയാ ഒരു ജ്യാതി ഘെടി .

അതെ ഞങ്ങള് ഇമ്മടെ പ്രിന്‍സ് ചേട്ടനെ പ്രാഞ്ചി ന്നാ വിളിക്കാ . മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്ധ്യാര്‍ത്തി . വിദ്യയോട് ആര്‍ത്തി കാണിച്ചു ഇന്ഗുട് എത്തീത മച്ചു, ഒരു കതര്‍ ഇടാത്ത കോണ്‍ഗ്രെസ്സുകാരന്‍ . മനിസ്സില് എപ്പോ നോക്യാലും പൊളിറ്റിക്സ്, ഇല്ലെങ്ങെ പ്രണയം. നൂട്ട പറയ ഒരു പുഞ്ചിരി പുഷ്പ്പന്‍ ആരേം  വളക്കും ഘെടി. അതുപ്പോ ഏത് വിഭാഗത്തിലെ കുട്ട്യോളുന്ന്‍ ഇല്ല, എന്തൂട്ട് ഭാഷ്യായിലും വേണ്ടില്ല്യാ ..അത് അത്രേ ഒള്ളോ ..

മനസ്സില്‍ ഇമ്മളെ രാജ്യത്തെ ഇങ്ങനെ സ്നെഹികിണ ഒരു മന്‍ഷ്യന്‍ ഇണ്ടാവില്യ. മനുഷ്യന്റെ കണീര്‍ ഒപ്പുന്ന പ്രിന്‍സ് ചേട്ടനെ ഞങ്ങള് പ്രാഞ്ചി നെല്ലാണ്ട് എന്തൂട്ടാ വിളിക്ക്യ ..കൊടുത്തെനു കയ്യും കണക്കും  ഇല്ല്യ , ഒന്നിനും രേസീട്ടും വെകില്യ ഗെടി.

"വയസ്സ് ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പ", വയസ്സിനെ പറ്റി കൊസരാകൊള്ളി ചോദ്യം ചോയ്ച്ച , പ്രാഞ്ചി ഇതും പറഞ്ഞു കൊഞ്ഞനം കുത്തും. പിന്നെ ഇമ്മക്ക് ഇണ്ട ഘെടിയോട് മുട്ടാന്‍ പറ്റാ. കാന്‍റീന്‍, ലൈബ്രറി അവ്ടൊക്കെ പ്രാഞ്ചി ക്ക് പിള്ളേര് ഉണ്ട്. ഒരു ചായ കുടിക്കണം ന്ന് തോന്ന്യാ പ്രാഞ്ചി ക്ക് ഒരു മിസ്കോല്‍ വിട്ടാ മതി. ഘെടി ദ പൊന്തി കാന്‍റീന്‍ല് ..പിന്നെ വടെ ഒരു കളര്‍ പരിപാട്യാ..

വക്കീല്‍ പണി വിട്ടു പ്രാഞ്ചി ഇപ്പൊ ചെന്നയില് പിള്ളേര് കളിയാന്നാ , അങ്ങേരടെ നാട്ടാര് പറേനെ. എന്ത് ചെയ്യാനാ പെണ്ണും കേട്ടാണ്ട് , ഇങ്ങനെ വിദ്ധ്യാര്‍ത്തി ആയി ജീവിതങ്ങുട് തീര്‍ക്ക . കുട്ട്യോള് നല്ല ചെമ്പ് പിള്ളേര് ഇവിടെ തന്നെ ഉണ്ട്, പറഞ്ഞിട്ട് എന്തൂട്ടാ കാര്യം , സൌന്തര്യം ഒരു എലെമെന്ടാ , മനസില് പ്രണയം ഇങ്ങനെ പൂതുലച്ചു നിക്കുമ്പോ പിന്നെ എന്തൂട്ട് കല്യാണം , ഇങ്ങനെ ചോര കുടിച്ചു നടക്കാ അതന്നെ ...

ഇപ്പൊ മനസ്സില് ഇങ്ങനെ ഒരു പാട്  ആഗ്രഹങ്ങളാ, ഘെടിക്ക് ഇപ്പൊ ഒരു ചാനല്‍ തുടങ്ങണം. രണ്ടു ദോസം മുന്ന് എന്നോട് ഒരു ചോദ്യാ, "എത്രാ എരിയണംട ഒരു ചാനല്‍ തുടങ്ങാന്‍ ". പേര് കിട്ടാനല്ലട്ട  ഘെടിക്ക്, പക്ഷേങ്കില് വാര്തോള് സത്യാവനം , സോര്‍ണ്ണം പോലെ സത്യം.ആ മനസ്സ് . അങ്ങനെയാ , ഇമ്മക്ക് അറിയാം എ മനസ്സ് .

സിനിമ പച്ചക്ക് കാണുന്ന ആള പ്രാന്ച്നിയെട്ടന്‍. തെറ്റി ധരിക്കേണ്ട, സിനിമയില്‍ ജീവിതം ഉണ്ടാവണം , ഇല്ലെങ്ങില്‍ ഘെടി തിയേറ്ററില്‍ ഇരുന്നു തെറി വിളിക്കും. പച്ചയായ കഥാപാത്രങ്ങള്‍ ആണ് ഇമ്മടെ പ്രാഞ്ചിയേട്ടന് ഇഷ്ട്ടം. പറക്കുന്ന മമ്മൂട്ടിമാരേം, മോഹനലാല്മാരേം കണ്ണിടുത്ത പിടികില്യ ഘെടിക്ക് ...

മനുഷ്യതത്തിന്റെ രാഷ്ട്രീയം ആണ് പ്രാഞ്ചിയെട്ടന്റെ , കുന്നോളം സങ്ങടാവും ഇമ്മടെ പ്രാഞ്ചിയെട്ടനെ വിട്ട് പിരിയാന്‍. സാക്ഷാല്‍ ഫ്രാന്‍സിസ് പുന്ന്യളനാണ് ഞങ്ങക്ക് പ്രാഞ്ചിയെട്ടന്‍. എന്നും മനസ്സിന്റെ ചില്ലും കൂട്ടില്‍ ഒരു പുഞ്ചിരി തൂകി ഘെടി ഇങ്ങനെ ഇരിക്കും. അതൊരു സുഖ. വല്ലാത്തൊരു സുഖം ....


Monday, March 7, 2011

    
                          തിങ്കളും താരങ്ങളും തൂവെള്ളി കതീര്‍-2


 കഥ വീണ്ടും തുടരുകയാണ് , കഴിഞ്ഞ എന്‍റെ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം .  മുക്കാടുകരയില്‍ നിന്നും പിന്നെ എന്നെ അല്‍-ആസ് -ഹര്‍ ഇംഗ്ലീഷ് സ്കൂളിലേക്ക് പറിച്ചു നടുകയായിരുന്നു , വേണ്ടുവോളം വളവും, ചേരുവകളും ചേര്‍ത്തി തന്നെ  ആയിരുന്നു ആ  പറിച്ചു നടല്‍. ...

അത്ഭുതം എന്ന് വേണെമെങ്കില്‍ പറയാം, അല്ലെങ്കില്‍ അന്ന് എന്റെ ഉമ്മ പടചോനോട്  തേടിയതിനുള്ള  മറുപടി എന്നോണം , ഞാന്‍ ക്ലാസിലെ പഠിക്കുന്ന , അനുസരണയുള്ള ഒരു വിദ്ധ്യാര്‍ത്തി ആയി രൂപാന്തരപെട്ടു .

കാലങ്ങള്‍ കടന്നു പോയി. എന്‍റെ വസ്ത്രത്തിന്‍റെ നീളവും , വീതിയും കൂടി. നാലാം ക്ലാസ്സിലേക്ക് ഞാന്‍ പുനരുദ്ധാരണം ചെയ്യപെട്ടു. ഒരു നാലാം ക്ലാസുകാരന്റെ നീള കുറവും സ്വന്തം കാരണങ്ങളാല്‍ അല്ലാതെ കിട്ടിയ നിറവും മാത്രമായിരുന്നു എനിക്ക് അന്ന് സ്വന്തം.

മലയാളം ക്ലാസ്സ്‌ ഇടുക്കുന്നത് അബുജാക്ഷി ടീച്ചറാണ് . തലയില്‍ ചൂടിയ തുളസിയും, കൃതാവു പോലെ നീണ്ട മുടി ഇരു ചെവികളുടെ അറ്റങ്ങളില്‍ വന്നു വീണു കിടക്കുന്നതും ഒക്കെയാണ് എന്‍റെ ഓര്‍മകളില്‍ വന്നു മറയേണ്ടത്,  പക്ഷെ കയ്യിലെ ചൂരലും, കിട്ടിയ അടിയുടെ ചൂടും ആ ഓര്‍മകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും.

പദ്യം പഠിപ്പിക്കല്‍ ആണ് ടീച്ചറുടെ പ്രധാന ഇനം, അത് മാത്രമല്ല പദ്യം പഠിപിച്ചു കഴിഞ്ഞാല്‍ ആദ്യം അത് കാണാതെ ചോല്ലുന്നവര്‍ക്ക് സമ്മാനം വേറെയും. അതായിരുന്നു അംബുജാക്ഷി ടീച്ചര്‍. നല്ലവണ്ണം തല്ലുന്ന ടീച്ചര്‍ ആയിട്ട് പോലും  കുട്ടികള്‍ക്ക് ഇഷ്ടമായിരുന്ന അംബുജാക്ഷി ടീച്ചറുടെ പ്രത്യേകതയും അതായിരുന്നു.

അന്ന് ഒരു പദ്യമാണ് ക്ലാസ്സില്‍ ഇടുത്തത് , ഇന്നും പതിവ് പോലെ ഇന്ദ്രജിതോ, വര്‍ഷയോ, ആര്‍ക്കാണ് സമ്മാനം എന്നറിയുന്നതിലാണ് കൂട്ടുകാരുടെ ആകാംഷ. ഈണത്തില്‍ ഭാവത്തില്‍ ടീച്ചര്‍ പദ്യം പാടി അര്‍ഥം പറഞ്ഞു തന്നു. ഇനിയാണ് ക്ലാസ്സിലെ ബുജികളുടെ പോരാട്ടം. തലങ്ങും വിലങ്ങും അവര്‍ പദ്യത്തെ കശക്കി ഓടിച്ചു ടീച്ചറുടെ മുന്നില്‍ ചൊല്ലും.  അതില്‍ അക്ഷരങ്ങള്‍ തെറ്റാതെ പതറാതെ പദ്യം ചോല്ലുന്നവര്‍ക്ക് ക്ലാസ്സിലെ കയ്യടിയുടെ അകമ്പടിയോടു കൂടി ഒരു കുഞ്ഞു സമാനം ടീച്ചര്‍ നല്‍കും..

ടീച്ചര്‍ പദ്യം ചൊല്ലി നിര്‍ത്തി എന്തോ ചോദിക്കാനായി ഭാവിച്ചപ്പോഴേക്കും , അവസാന ബെഞ്ചില്‍ നിന്നും ഒരു കുഞ്ഞു കയ്യ് ഞാന്‍ ഉയര്‍ത്തി. വേറെ ഒന്നുമല്ല ഇന്ന് ഞാന്‍ ചൊല്ലാം പദ്യം എന്നായിരുന്നു ആ ചെറിയ അല്ല വലിയ ധൈര്യത്തിന്റെ അര്‍ഥം. ക്ലാസില്‍ ഉയര്‍ന്ന ചിരികളെയും കളിയാക്കലുകളെയും ഞാന്‍ ഒറ്റ ശ്വാസത്തില്‍ ആ പദ്യം ചൊല്ലി തോല്‍പിച്ചു..

നിശബ്തതയുടെ ക്ലാസില്‍ ഞാന്‍ അപ്പോഴും  സീറ്റില്‍ ഇരിക്കാതെ ഒരു വിജയിയെ പോലെ നെഞ്ചും വിരിച്ചു നിന്ന്. സമാനതകള്‍ ഇലാത്ത, മറുപടികളില്ലാത്ത വിജയത്തിനുള്ള എന്‍റെ സമ്മാനമാണ്  ആ നില്‍പ്പിന്‍റെ ലക്‌ഷ്യം എന്നറിഞ്ഞ അംബുജാക്ഷി ടീച്ചര്‍ തന്റെ കോട്ടിന്റെ കീശയില്ലേക്ക് കയ്യിട്ടു . വീണ്ടും വീണ്ടും പരതിയിട്ടും ഒരു കുഞ്ഞു പേനയോ , റബ്ബറോ കയ്യില്‍ കിട്ടിയില്ല ടീച്ചര്‍ക്ക് 

"ഫാരിസ് ഇങ്ങു അടുത്ത് വാ" അത് പറഞ്ഞു കൊണ്ട് ടീച്ചര്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുതിരിക്കുന്നവനെ വകഞ്ഞു മാറ്റി ഞാന്‍ ടീച്ചറുടെ അടുത്തേക്ക് പാഞ്ഞു .സമ്മാനം വേണ്ടേ എന്ന് ചോദിച്ച ടീച്ചര്‍ എന്നോട് അടുത്ത് കുനിഞ്ഞു എന്‍റെ ഒരു കവിളില്‍ ഒരു മുത്തം സമ്മാനിച്ചു . ഒരു നിമിഷം ആകെ നാണം കൊണ്ടോ എന്തോ വല്ലാതെ ഞാന്‍ ചൂളി പോയി. അപ്പോഴും  ക്ലാസ് നിശബ്തമാണ്.. ഒരു സൂജി നിലത്തു വീണാല്‍ കേള്‍കുന്ന നിശബ്തത..

ഒരിക്കലും കിട്ടാത്ത ഒരു സമ്മാനവും, നിറഞ്ഞ ക്ലാസിന്റെ ആരവങ്ങളും ഏറ്റു വാങ്ങി അന്ന് വീടിലേക്ക്‌ തിരിച്ചു പോകുമ്പോള്‍ വീട് വരെ ഞാന്‍ ഓര്‍ത്തു കൊണ്ടിരുന്നത് ഇക്കാനെയും , തങ്കമ്മ ടീച്ചറെയും , എല്‍സി ടീച്ചറെയും,പിന്നെ എന്‍റെ  തിങ്ങളെയും താരങ്ങളേയും  മാത്രമായിരുന്നു .

അന്ന്ഞാന്‍ എന്‍റെ ഇക്കയുടെ ക്ലാസ്സില്‍ ഇരുനില്ലായിരുന്നു എങ്കില്‍ , അന്ന് ഞാന്‍ ആ പദ്യം പഠിച്ചില്ലായിരുന്നു എങ്കില്‍  ഇന്ന് ഈ വലിയ സമ്മാനം എനിക്ക് അന്യം ആവുമായിരുന്നു. ഇന്നും ഞാന്‍ മനസ്സിന്റെ ശോവ്കെസില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് സൂക്ഷിക്കുന്നു , ഇക്കയുടെയും , എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത മൂന്നു ടീച്ചര്‍മാരുടെയും  സ്മരണ എന്നും നില നിര്‍ത്താന്‍.....


Wednesday, February 23, 2011

  തിങ്കളും താരങ്ങളും തൂവെള്ളീകതീര്‍.......



"വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥകള്‍ പറയുന്നതാണ് രസം ", എന്റെ ഒരു സുഹ്ര്‍ത്തു എന്നോട് പറയാറുള്ളതാന് ഇത് .അത് കൊണ്ട് തന്നെ ഒരു 18 വര്‍ഷം പിറകിലേക്ക് എന്നെ ഞാന്‍ വലിച്ചെറിയുകയാണ്, എന്റെ കഥ പറയാന്‍ , ഒരിക്കലും മറക്കാത്ത, ഗ്രിഹാദുരതത്തിന്റെ  ഒരു വസന്ത കാലം തന്നെ ഇന്നെനിക്കു നല്‍കുന്ന  എന്‍റെ ഒരു സ്കൂള്‍ കാലം..

അന്ന് ഞാന്‍ മുക്കാട്ടുകര എല്‍പി സ്കൂളില്‍ പഠിക്കുന്നു . പഠനത്തിലെ മടിയും, കളിയിലെ കേമതവും മാത്രംമയിരുന്നു അന്ന് എനിക്ക് സ്വന്തം. എനിക്കറിയാം കേട്ടെഴുത്തില്‍ എന്നും വട്ടപൂജ്യം വാങ്ങുന്ന എന്നെ നേരെ യാക്കി ഇടുക്കാന്‍ എന്‍റെ ഉമ്മ യെത്തീഘാനയില്‍  നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ പിന്നീടും ഞാന്‍ വട്ടപൂജ്യങ്ങള്‍ മാത്രം എന്‍റെ ഉമ്മാക്ക് സമ്മാനിച്ചു ...

എല്കജിയില്‍ പഠിക്കുന്ന ഞാന്‍ അന്ന് ഏറ്റവും വലിയ തല വേദന എന്‍റെ നാലില്‍ പഠിക്കുന്ന എന്‍റെ ഇക്കക്കായിരുന്നു . ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ മൈതാനത് കളിച്ചു നടക്കുന്ന എന്നെ പലപ്പോഴും ഇക്കയുടെ ക്ലാസ്സില്‍ ഇരുത്തും, പിന്നെ പലപ്പോഴും ഞാന്‍ മുള്ളാനും, മറ്റും പോവുമ്പോള്‍ ഇക്കാനെ  ആണ് എന്‍റെ കൂട്ടിനു വിടുക . ഒരു നല്ല പാറാവുകാരനെ പോലെ ഒരു കയ്യില്‍ എന്‍റെ കുഞ്ഞു നിക്കറുമായി ഇക്ക എന്നെ കാത്തു നില്‍ക്കും ...

ക്ലാസിലെ തന്നെ മടിയനും, തല്ലു കൂടിയും ആയിരുന്ന ഞാന്‍ ഒരിക്കല്‍ എന്‍റെ ടീച്ചറുടെ കണ്ണട പൊട്ടിച്ചു, ഇന്ന 18  വര്‍ഷങ്ങള്‍ക്കു  ശേഷം എന്‍റെ എല്‍സി ടീച്ചറുടെ കണ്ണില്‍ അത് പോലെ ഒരു കണ്ണട ഞാന്‍ കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു . ഒരിക്കല്‍ ഞാന്‍ ഈ കണ്ണുകളെ "പോട്ടകണ്ണ്‍" എന്ന് വിളിച്ചു  കളിയാക്കിയിട്ടുണ്ട്. പക്ഷെ അന്ന്  എല്‍സി ടീച്ചറുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍  ടീച്ചറുടെ നിറഞ്ഞ കണ്ണുകള്‍ എനിക്ക് മാപ്പ് നല്‍കുകയായിരുന്നു.....

സത്യം പറഞ്ഞാല്‍ കുറുമ്പ് കാണിക്കാതിരിക്കാന്‍ വേണ്ടി ടീച്ചറുടെ കണ്ടു പിടിതമാണ് എന്നെ ഇക്കയുടെ ക്ലാസില്‍ കൊണ്ടിരുത്തുക എന്നത്. അങ്ങനെ അത് ഒരു പതിവായി. ഇക്ക ഇരിക്കുന്ന ബെഞ്ചില്‍ തന്നെ ഇരിക്കും. പുസ്തകം മറിക്കും, നുള്ളും, ബോക്സ് കൊണ്ട് ബസ്സോടിച്ചു കളിക്കും ..........

തങ്കമ്മ ടീച്ചറാണ് ടീച്ചറ്, ഇക്ക ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഭയപെട്ടിരുന്നത് തങ്കമ്മ ടീച്ചറെ ആയിരുന്നു. അന്ന് ക്ലാസില്‍ പടിപിച്ചു കൊണ്ടിരുന്നത് ഒരു പദ്യമാണ്. നമ്മള്‍ എല്ലാവരും ആസ്വദിച്ചു പഠിച്ച ആ പദ്യം "തിങ്കളും താരങ്ങളും തൂവെള്ളീര്‍ കതീര്‍...............". ഇടയ്ക്കിടയ്ക്ക് ക്ലാസില്‍ ഇത് ടീച്ചറ് ചൊല്ലിപിക്കും, പക്ഷെ എന്‍റെ ഇക്ക ഇത് മനപാഠം ആക്കാന്‍ പറ്റാതെ പ്രയാസ പെട്ടു.

അങ്ങനെ ഒരു ദിവസം തങ്കമ്മ ടീച്ചര്‍ ഇക്കയോട് പദ്യം ചൊല്ലാന്‍ ആവശ്യപെട്ടു . വിക്കിയും, വിറച്ചും തിങ്കളുകളും , താരങ്ങളും തെന്നി മാറി, അക്ഷരങ്ങള്‍ തൊണ്ടയില്‍  ശ്വാസം കിട്ടാതെ മരിച്ചു .അന്നും ഇക്കാക്ക് ചൊല്ലാന പറ്റിയില്ല . പെട്ടന്നാണ് തങ്കമ്മ ടീച്ചര്‍ എന്നെ നോക്കി പറയുന്നത് "കുട്ടന്‍ ഒന്ന് ചൊല്യെ". കേട്ട പാതി ഞാന്‍ അക്ഷരം തെറ്റാതെ , ഈണത്തില്‍ ഒറ്റ ശ്വാസത്തില്‍ അത് ചൊല്ലി തീര്‍ത്തു . ക്ലാസ്സില്‍ വല്ലാത്ത ഒരു നിശബ്തത, ചെറിയ ഞെരുങ്ങി ചിരികളും. ഒന്നുമറിയാത്തവനെ പോലെ തങ്കമ്മ ടീച്ചറുടെ ആശിര്‍വാദങ്ങള്‍  വാങ്ങി കൊണ്ട്ബെഞ്ചില്‍ അമര്‍ന്നു . അന്ന് ഞാന്‍ ഇക്കയുടെ കണ്ണില്‍ നോക്കിയില്ല . ഒരു പക്ഷെ അതിന്‍റെ ആവശ്യമില്ലായിരുന്നു , പക്ഷെ ഇന്ന് ഞാന്‍ ആ കണ്ണ് ഇത് എഴുതുമ്പോള്‍ കാണുന്നുണ്ട്, കലങ്ങിയ കണ്ണുകളിലെ കൃഷ്ണമണികള്‍ ക്ലാസ് മുറിയിലെ ഇരുണ്ട കോണുകളില്‍ അഭയം തേടുന്നുണ്ടായിരുന്നു.,,,,

അത് തമാശയായിരുന്നു എനിക്ക്, പക്ഷെ ഇന്ന എന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ച് കുത്തി കുറിക്കുമ്പോള്‍   ഒരു കുഞ്ഞു നോവുണ്ട് മനസ്സില്‍, ഞാന്‍ ആ പദ്യം മനപ്പാടമാകി ,എന്‍റെ ആ ഇക്ക കാരണം . ഇക്ക അറിയാതെ ഇക്ക കാരണം ഞാന്‍ അത് പഠിച്ചു , ഇന്ന് ഒരു പ്രവാസിയുടെ യൂണിഫോമിട്ട്  ആ ഇക്ക തന്നെ എന്നെ പഠിപ്പിക്കുകയാണ്. എന്നിലൂടെ തന്റെ ആഗ്രഹങ്ങള്‍ നിറവു ഇടണം എന്നാ ഒരു പിതാവിന്റെ ദുര്‍വാശി ഇല്ലാതെ ഇന്നും....





Thursday, February 3, 2011

                                                     ഒരു കുട്ടേട്ടന്‍ കട്ട്‌

കാറ്റിനു പകരം ശബ്ദം മാത്രമുള്ള ഒരു പഴയ ഫാന്‍, നഗ്നതമറക്കാന്‍ മടിയുള്ളവരുടെ ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്ത മതിലുകള്‍ , പിന്നെ കുറെ നടുപേജ് കീറിയ മാസികകള്‍, അതാണ്‌ കുട്ടേട്ടന്റെ മുടിവെട്ടു കടയുടെ ഓര്‍മ്മകള്‍ ....

ചെവിയില്‍ കത്രികയുടെ സംഗീതം ഇരച്ചു കയറുന്നു , ഇടയ്ക്കു ഇടയ്ക്കു മൂക്കില്‍ വന്നു അള്ളി പിടിച്ചു ഇരിക്കുന്ന കുഞ്ഞി മുടിനാരുകള്‍, ഒരു നുള്ള് ഇക്കിളി നല്‍കി അത് നമ്മെ പുല്കുമ്പോഴേക്കും    കുട്ടേട്ടന്‍ അത് അരികിലിരിക്കുന്ന സ്പോഞ്ച് കൊണ്ട് ഉരച്ച് നീക്കും.

മുടി വെട്ടി  ഇറക്കി കഴിഞ്ഞാല്‍, പിന്നെ അങ്ങോട്ട്‌  ബ്ലേഡ് കൊണ്ടുള്ള അഭ്യാസമാണ്. കൃതാവാണ് പ്രധാന ഇനം. രണ്ടു ഭാഗത്തും ഒരു പോലെ മൂര്‍ച്ചയുള്ള  കൃതാവു തീര്‍ക്കാന്‍ കുട്ടേട്ടന് തെല്ലും  പ്രയാസമില്ല...പിന്നീട് ബ്ലേഡ് കഴുത്തിന്റെ ഒരു മൂലയിലേക്ക് പയ്യെ ഇറങ്ങും. ഇക്കിളി കാരണം ഞാന്‍ ഒന്ന് ചുളിയും. പക്ഷെ കുട്ടേട്ടന്‍ തന്‍റെ കൈകള്‍  കൊണ്ട് എന്‍റെ തലയെ തിരിച്ചു പിടിച്ചു വീണ്ടും ബ്ലേഡ് കൊണ്ട് തലോടും. ഇക്കിളി കൊണ്ട് പുളയുംബോളും, ഉള്ളില്‍ ചെറു ഭീതിയാണ്  , എങ്ങാനും  ബ്ലേഡ് മുറിവ് എല്പിചാലോ ...

ആ ഇക്കിളി പിന്നെ ഒരു നീറ്റം മാത്രമായി  അവസാനിക്കും. പിന്നീട് ആ  ഭാഗത്ത്‌ കുറച്ചു കുട്ടികൂറ പവ്ടെര്‍ തെളിച്ചു  ഗന്ധ രമണീയം ആക്കും കുട്ടേട്ടന്‍ .

മുടിവേട്ടിനുടനീളം   പുറകിലെ കണ്ണാടികളില്‍  തന്‍റെ മുടിയുടെ പിന്‍ ഭാഗം ഇമവെട്ടാതെ നോക്കുമ്പോഴും, മനസ്സില്‍ ഒരു നോവാണ്, കാലം കൊണ്ട് എണ്ണയും ശാമ്പുവും ഒഴുക്കി തഴുകി വളര്‍ത്തിയ മുടി കണ്മുന്നില്‍ പിടഞ്ഞു വീഴുകയാണ്. ഇനി വീണ്ടും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം കുറ്റി മുടിയില്‍ നിന്നും  ചെവി തലോടുന്ന രോമങ്ങള്‍ ആയി മാറാന്‍..

2006 ആണെന്ന് തോന്നുന്നു കുട്ടേട്ടന്റെ കടയിലേക്ക് പുരോഗതിയുടെ ആത്യ വെളിച്ചം വീശിയത്. ട്രിമ്മര്‍ എന്ന മുടി കളയല്‍ യന്ത്രം യുവാക്കളെ വീണ്ടും കുട്റെടന്റെ കടയിലീക് അടുപിച്ചു, വീണ്ടും സിനിമ മാസികകളും, ആഴ്ച പതിപ്പുകളും നിരന്നു.വായന ശീലം പോലും ഇല്ലാത്തവര്‍ അവിടെ വായനക്കായി എത്തുമായിരുന്നു . കൂടുതല്‍ പേരും കണ്ടു ആസ്വദിക്കുവാന്‍ വേണ്ടി മാത്രം വന്നു. വീണ്ടും അനേകം  നടുപജുകള്‍ രക്തസാക്ഷ്യം വരിച്ചു. വല്ലാത്ത ഒരു വായന സംസ്കാരം, അല്ല 'നോട്ട സംസ്കാരം' കുട്ടേട്ടന്റെ കടയില്‍ പിറന്നു..

ഒടിവില്‍ അവസാന വട്ട കത്രിക നീക്കത്തിനൊടുവില്‍, കഴുത്തില്‍ തിരുകി കെട്ടിയ തുണി ശീല അഴിച്ചു മാറ്റും. പിന്നെ മുന്നിലിരിക്കുന്ന ചീര്‍പ്പുകളില്‍ ഒന്നെടുത്തു തലയില്‍  നാല് വരയാണ്.. എന്നിട്ട്  പറയും " നീ ഒടുക്കത്തെ ഗ്ലാമര്‍ ആണെടാ പന്നി"






Monday, January 24, 2011

                               മഴ കോടതിയില്‍ പറഞ്ഞ മൊഴി..
 

ഇരുണ്ട് മയങ്ങും മേഘങ്ങള്‍
ഗര്‍ഭം പെറിയോരാകാശം
പുതു മഴയുടെ മണമില്ലാത്ത
രുചിതന്‍ ചേരുവകളില്ലാത്ത
മഴയെ മാറില്‍ പുല്‍കാന്‍
അമ്മകിന്നാത്മ്മാവില്‍
 അല്ഷിമെര്സിന്‍ നോവ്‌

കര്‍ഷകരുടെ വിത്തിന്നു
കൂട്ടായി തൊടിയില്‍
ന്ജോടിയില്‍ മഴയില്ല
മഴയില്‍ നനഞു കുളിക്കാന്‍
കുട്ടികളില്ല കുടകള്‍ മാത്രം

പാറെന്റ്റ് എഴുതിയ
പരസ്യങ്ങള്‍ പാടും
മഴയുടെ റീമിക്സ്
മ്യുസിക്

മര്‍ത്യന്‍ തന്നുടെ
ചെയ്തികള്‍ മാത്രം
ചങ്ങിലെ ചോര
നനഞുകുതിര്‍ന്ന
ചുവന്ന മഴ

അമ്മ മനസ്സില്‍ നീറും
പുകയുടെ റേഷ്യോ കൂട്ടി
പൊള്ളും മഴ നാം
പെയ്യിപിച്ചു

മാറ്റത്തിന്‍ മരണ കിണറില്‍
പെയ്ത മഴയെ
നമ്മള്‍ എന്നോ
കൊക്ക കോള ക്ക് വിറ്റു .............