Thursday, August 9, 2012

                                                  ഒരിക്കല്‍ ഞാനും ഒരുകവി 

അന്ന് ഒരു സന്ധ്യയില്‍ നിരാശയോടെ അയ്യന്തോള്‍  കലക്ടരെയ്ടിന്റെ പടിയിലുടെ  നടക്കുകുയാണ്, മഴ കനത്തു പെയ്യുന്നത് കൊണ്ട് എന്‍റെ പാതിയും നനഞ്ഞു,  പക്ഷെ പാഞ്ഞു പോകുന്ന വണ്ടികള്‍ തെറുപികുന്ന ചളി  ദേഹത്ത്  ആവാതെ ഇരിക്കാന്‍ മാത്രം ഞാന്‍ ശ്രദിച്ചു  ....എന്തിനു ഇങ്ങനെ മഴ  കൊണ്ട് , വണ്ടിക്കാരെ പ്രാകി ഇതിലെ ഇങ്ങനെ മൌനം അവലംബിച്ച്  നടക്കേണം എന്ന് ആവും  ലെ ? അതെ ..

 അത് ഒരു തമാശയാണ്, ഒരു ചോത്യാവലി പൂരിപിക്കാന്‍ ഇറങ്ങിയതാണ് ... കരച്ചില്‍   സീരിയല്‍ കാണുന്നവരുടെ വിവിധ ഭാവങ്ങള്‍, അവരുടെ സീരിയല്‍ കാണുവാന്‍ ഉള്ളല  കാര്യക്ഷമത, ഇഷ്ടപെട്ട സീരിയല്‍ ,,,, അങ്ങനെ പോവും ചോദ്യങ്ങള്‍ .......അത് കൊണ്ട്  മിച്ചം കിട്ടിയത് കുറെ  ആട്ടും , പിന്നെ  കുറെ  നോട്ടങ്ങളും മാത്രം... പക്ഷെ ഒരു കാര്യം മനസിലായി എന്ന് പറയാതെ വയ്യ ,, ഈ പുച്ചവും നോട്ടവും ഒക്കെ വെറുതെ ആയിരുന്നു,  എല്ലവരുടെയും കണ്ണുകള്‍ എന്നോട് പറയുന്നുണ്ടാര്നു " ഞങ്ങള്‍  എന്നും  സീരിയല്‍ കണ്ടു കണ്ണീ വാര്‍ക്കാര്‍ ഉണ്ട് "... എന്ന് ..

അത് എന്‍റെ ഒരു അധ്യാപികയുടെ സുഹുര്‍ത്തിന്റെ തീസിസ്നു വേണ്ടി  കിട്ടിയ ഒരു എട്ടിന്റെ പണിയാണ് ... പക്ഷെ എന്തോ ൧൫൦  രൂപ കിട്ടി എന്നാണ് എന്‍റെ ഓര്മ , അത് കൊണ്ട് അങ്ങ് ക്ഷമിച്ചു .

പക്ഷെ അതൊക്കെ വെറും ഫ്ലാഷ് ബാക്ക് .... വിഷയത്തിലേക്ക് കടക്കാം .  അന്ന് ആ മഴ നനഞ്ഞ സന്ധ്യയില്‍ ... ചോദ്യാവലി മുഴുവനായി തീര്‍ക്കാന്‍ പറ്റാതെ , പതറി നില്‍കുമ്പോള്‍,  ദൂരെ നിന്നും ആരുടെയോ ഒരു പ്രസംഗം .... എന്തോ ചെറിയ സ്പീകരില്‍ ഒരു അശരീരി പോലെ ... മഴ കൊണ്ട് ചെറുതായി വിറക്കുന്നുണ്ടായിരുന്നു ഞാന്‍ , ഒരു ചായ കുടിക്കാന്‍ മോഹം ഉള്ളില്‍ വല്ലാതെ ഉണ്ട്. വെറുതെ ആ ദൂരെ നിന്ന് വരുന്ന ശബ്ദത്തിനു കാതു കൊടുത്തു നോക്കി ,അത് ഒരു പുസ്തകത്തെ പറ്റിയാണ് പറയുന്നത്....ഇടയ്ക്കു ഇടയ്ക്കു എഴ്തുകാരന്‍ എന്ന്  മുഴച്ചു കേള്‍ക്കുനുണ്ട്... അതികം അകലെ അല്ല , പക്ഷെ മഴ തുള്ളികള്‍ താഴെ പതിക്കുന്ന  ശബ്തത്തില്‍ ആ പ്രാസന്കികന്റെ ശബ്ദത്തിനു  അത്ര വ്യക്തത പോര .. ......പക്ഷെ ഞാന്‍  ആ ശബ്ദത്തിനെ പിന്തുടര്‍ന് നീങ്ങി ,

"സുന്ദരികളും സുന്ദരന്മാരു- പുസ്തക ചര്‍ച്ച" .... താഴെ ചെറിയ തുരുമ്പ് പിടിച്ചിട്ടില്ലാത്ത  ഒരു ഇരുമ്പ് ബോര്‍ഡില്‍ ഇങ്ങനെ എഴുതിയത് കണ്ടു അതിന്റെ അടിയില്‍ അപ്പന്‍ തമ്പുരാന്‍ ഗ്രന്ഥശാല എന്നും കണ്ടു...

സംഗതി പിടി കിട്ടി, ഇത് ഒരു ചര്‍ച്ചയാണ്. പുസ്തക ചര്‍ച്ച,  കുറെ ബുജികള്‍ ഒരു പുസ്തകത്തിനെ കുറുച്ചു തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുകയാവും, അത് കൊണ്ട് ഈ ചൂട് ചര്‍ച്ചക്ക് കൂട്ടായി ചൂട് ചായ കാണും  , അത് ഞാന്‍ ഉറപിച്ചു . ഉള്ളില്‍ ചായ കുടിക്കാന്‍ ഉള്ള മോഹം ചങ്ങല പൊട്ടിച്ചു പുറത്തു ചാടി, ഞാന്‍ രണ്ടും കല്പിച്ചു അങ്ങ് കയറി ..പുസ്തക ചര്‍ച്ചയെങ്കില്‍ അങ്ങനെ ,,, എനിക്കും കിട്ടണം ചായ !!

അതിനിടയില്‍, പണ്ട് ഒരിക്കല്‍,  'സുന്ദരികളും സുന്ദരന്മാരും'  എന്നാ പുസ്തകത്തിന്റെ സീരിയല്‍ പതിപ്  ഞാനും ദൂരദര്‍ശനില്‍ കണ്ട ഒരു നേരിയ ഓര്മ എന്‍റെ ഉള്ളില്‍ കിടപ്പുണ്ട്.... ഏതായാലും , വായിചിടില്ലെങ്ങിലും, അത് ഒരു സംബഹവ പുസ്തകമാണ് എന്ന് ഞാന്‍ എന്‍റെ സുഹുര്‍ത്ത് പറഞ്ഞു കേട്ടിടുണ്ട് ...അത് കൊണ്ട് പിന്നെ വേറെ ഒന്നും നോകിയില്ല, ഒരു കപ്പ്‌ ചായ അതില്‍ കൂടുതല്‍ ഒന്നും മോഹിക്കാതെ ഞ്ഞാന്‍ ഒരു കസേരയില്‍ അമര്‍ന്നു ....

 നര്‍മവും  , വെസനവും  ചരിത്രവും അനന്തരം ആ ചര്‍ച്ചയില്‍ മാറ്റുരച്ചു. ആരും തോറ്റില്ല , പറഞ്ഞവര്‍ , പറഞ്ഞവര്‍ വിജയ ശ്രീലാളിതരായി അവരവരുടെ കസേരയില്‍ വന്നിരുന്നു.  ഈ പുസ്തകം വായികെണ്ടാതായിരുന്നു , ചെയ് ... ഒരു അക്ഷരം പറയാന്‍ പറ്റിയില്ല പടച്ചോനെ ...എന്ന് ഞാന്‍ മനസ്സില്‍ വിലപിച്ചു ....

ഒടുവില്‍ ആണ് ആ ട്വിസ്റ്റ്‌ ഉണ്ടാകുന്നത്.. പുസ്തക ചര്‍ച്ചക്ക് ശേഷം ഒരു കവി സംഗമം ഉണ്ട് എന്ന് ആരോ മൊഴിഞ്ഞു... ഹോ അത് കൊള്ളാം എന്ന് കരുതി കാത്തിരുന്നു... ആ കാലത്താണ് ഞാന്‍ കോളേജില്‍ ചെറിയ രീതിയില്‍ കവിത എഴ്തും, വായനയും ഒക്കെ തുടങ്ങുന്നത്  . ചുള്ളികാട്, മുരുകന്‍ കാട്ടകട, എന്നിവരെ ചെറുതായി കേക്കുമായിരുന്നു .. കവിത എഴുത്തിനു അപ്പുറം അത് ട്യുന്‍ ചെയ്തു  പാടലായിരുന്നു ഹരം ... എന്‍റെ സുഹുര്തുക്കളെ പലപ്പോഴും പാടി വെറുപിക്കുമായിരുന്നു.

അങ്ങനെ ആ കസേരയില്‍ ഇരികുമ്പോള്‍    ഒരു മോഹം , എന്‍റെ പുതിയ സൃഷ്ടിയായ ." മഴ പറഞ്ഞത്" ഇവിടെ ചൊല്ലിയാലോ ... വേണോ ?? മനസ്സ് ഒന്ന് അങ്ങോടു , ഇങ്ങോട്ടും ആടി ...അവസാനം കുന്നോളം ചന്ഗൂറ്റം സംഭരിച്ചു അത് ഉറപിച്ചു , കവിത എന്ന് ഞാന്‍ പറയുന്ന സാധനം ഇവടെ ചൊല്ലുക  തന്നെ.

 കവിത ചൊല്ലുന്നവര്‍ അവരുടെ പേര് ഒരു പുസ്തകത്തില്‍ രജിസ്റ്റര്‍ ചെയ്യണ്ണം  ,    കൈ വിറക്കാതെ ഞാനും എന്‍റെ പേര് എഴതി കോറി വരച്ചു... അത് എന്‍റെ ഒപ്പാണ്  എന്ന്  മനസിലാക്കിയ, പുസ്തകം കൊണ്ട് വന്ന മധ്യവയസ്കന്‍ പുഞ്ചിരിച്ചു പുറകില്‍ പോയിരുന്നു

കവിത എനിക്ക് മനപാഠം ആണ്, എന്നാലും തെറ്റാതിരിക്കാന്‍ , മനസില്‍ കവിതകളിലെ വരികള്‍ മാത്രം  ഉരുവിട്ട്‌   കൊണ്ട് ഇരിഉന്നു .... 
ഒടിവില്‍ എന്‍റെ പേര് വിളച്ചു.. എന്‍റെ കൈ വിറക്കുന്നുണ്ടായിരുന്നു , ഹ്രിദയം ഇടിച്ചു എന്‍റെ ഇട നെഞ്ച വേതനിപിക്കുന്നുണ്ടായിരുന്നു. ഒടിവില്‍ മൈക്കിന്റെ മറവില്‍ മുഖം മറച്ച് ഞാന്‍  ഈണത്തില്‍, താളത്തില്‍ ആലപിച്ചു ..   ഒരു കവിയിടെ ലാസ്യം ഒട്ടും ചോര്ര്നു പോകാതെ തന്നെ ..

നിശബ്തമായിരുന്ന സദസ്സില്‍ കയ്യടി മാത്രം, ഉത്ഘാടകന്‍ വന്നു എന്നെ ആശ്ലേഷിച്ചു.... "  ചെറിയ തിരുത്തുകള്‍ ഉണ്ട് പക്ഷെ നല്ല ഭാവി ഉണട്"....  വീണ്ടും എനിക്ക് മാത്രമായി സദസ്സ് കയ്യടിച്ചു, ആകെ അങ്ങ് കോരി  തരിച്ചു പൊയ് ഞാന്‍ , വെറുതെ ചായ കുടിക്കാന്‍ വേണ്ടി കേറി, ഒരു കവിതയും പാടി ,

ഞാന്‍ എന്‍റെ കസേരയില്‍ പൊയ് ഇരുന്നു , ലേശം ജാടയോട് കൂടി എന്ന് വേണമെങ്കിലും പറയാം . കവികള്‍ പിന്നെയും കവിതകളിളുടെ അവരവരുടെ വികാരം പുറത്തെടുത്തു ... പലരും നഷ്ട പ്രണയങ്ങളെ ഓര്‍ത്തു പാടി ,, ഒടുവില്‍ നന്ദി പറയാന്‍ വന്ന  മാന്യ  വ്യക്തിയും എന്നെ സ്മരിച്ചു , ഞാന്‍ താഴ്മയോടെ  തല കുനിച്ചു എല്ലാരേം നോക്കി പുഞ്ചിരിച്ചു ....
അവസാനം പിരിയുന്നഹ്ടിനു മുന്‍പ് ഞാന്‍ ലൈബ്രാറിയനെ  കണ്ടു എനിക്ക് ഒരു അങ്കത്വം  വേണം എന്നാ ആവശ്യം ഉന്നയിച്ചു , മടിയിഒന്നും കൂടാതെ അതിനു വേണ്ടി എന്നെ ഗ്രന്ഥശാലയുടെ അകത്തേക് കൂട്ടി കൊട്നു പൊയ് ,, ആളുകള്‍ എന്നെ പ്രശംസിച്ചു , വീടും , പേരും ഒക്കെ ചോദിച്ചു പലരും...
അങ്ങനെ അങ്കത്വതിനു വേണ്ട പണികള്‍ പൂര്‍ത്തിയാക്കി ഞാന്‍ എന്‍റെ കസേരയില്‍ വന്നിരുന്നു എന്നെ എന്‍റെ തണുത്ത  ചായ ഗ്ലാസ് സ്വാഗതം  ചെയ്തു  സത്യത്തില്‍ ഞാന്‍ വന്നതാ  കാര്യം നടനില്ല , പക്ഷെ വേറെ പലതും ആണ് നടന്നത് ...

പിനീട് ഞാന്‍ ആ ഗ്രന്ഥശാലയിലെ  സ്ഥിരം വായനകാരന്‍ ആയി, പിന്നീടു നടന്ന എല്ലാ കവി സങ്ങമാങ്ങള്‍ക്കും എനിക്ക്മ ക്ഷണ കത്ത് കിട്ടി  . ഇന്നും ഞാന്‍ ആ ഗ്രന്ഥശാലയില്‍ നിന്ന് പുസ്തകങ്ങള്‍ ഇടുക്കുന്നു... വായികാതെയും, വായിച്ചും മടക്കി കൊടുക്കുന്നു .... അവിടെ ചെല്ലുമ്പോള്‍ ഞാന്‍ എന്നെ ഒരു കവിയായി സ്വയം അവരോധികുന്നു .


Thursday, July 5, 2012


 നീ വരുമെങ്കില്‍


നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തരാം
 എന്‍റെ വിപ്ലവത്തിന്റെ  കഥകള്‍

വഴി മാറിയ പഴഞ്ജന്‍

ബന്ധങ്ങളുടെ  കഥകള്‍

ഒരാഴ്ച മുന്‍പ് എഴുതിയ

എന്‍റെ കവിതയെ കുറുച്ചും
 ഞാന്‍ പറയാം

പുസ്തക ചന്തയില്‍ നിന്നു

 ഇന്നലെ ഞാന്‍ വായിച്ച
 പുസ്തകത്തെ പറ്റിയും
നമുക്ക്  വാചാലരാവാം

സോണിമാക്സില്‍  സണ്‍‌ഡേ ഹൌസേഫുള്ളിലെ

സിനിമകളെ കുറിച്ചും
നമുക്ക് വാ തോരാതെ സംസാരികാം

നാളുകള്‍ക്കു മുന്‍പ് 

ഒരു ഒഴുക്കില്‍ പെട്ട്
പൊലിഞ്ഞു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും ഞാന്‍ മൊഴിയാം

ഹംസയും, കാതരും

മുഹമ്മദും നടത്തിയ തീവ്രവാദത്തെ
കുറിച്ച്  നമുക്ക് ചൂട്
ചര്‍ച്ചകള്‍ നടത്താം

പക്ഷെ മരണത്തെ കുറിച്ച്

ഞാന്‍ പറയുമ്പോള്‍
 നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം

Saturday, June 30, 2012

ശരീരം



   ശരീരം 

"ആത്മാവേ 
ഞാന്‍ നിന്നോട് കൂടെയുണ്ട്
നീയെങ്കിലും   എന്നെ കൈവിടിലല്ലോ"?, 
ശരീരം പറഞ്ഞു 


Thursday, June 21, 2012

ലൈഫ്ബോയ് എവിടെയോ അവിടെയാണ് നോസ്ട്യാല്ജിയ..........

ഇത് എഴുതുമ്പോ ഒരു തെല്ലും അക്ഷര തെറ്റില്ലാതെ നിങ്ങള്‍ എന്നെ മുഴു വട്ടന്‍ എന്ന് വിളിക്കാം . പക്ഷെ അതിന്‌  എന്‍റെ പക്കല്‍ മറുപടി ഒന്നും ഇല്ല എന്ന് ആദ്യം പറഞ്ഞോട്ടെ.  പക്ഷെ എന്ത് പറഞ്ഞാലും ഇത് എഴ്താതെ വയ്യ. കാലം കുറെ ആയി മനുഷ്യന്‍ ഇത് സഹിക്കുന്നു....
ഇനി വിഷയത്തിലേക്ക് വരാം.

ലൈഫ്ബോയ് സോപ്പിനെ പറ്റി അറിയാത്തവര്‍ കുറവാണ്, ഒരു പക്ഷെ അത് തേച്ചു കുളിച്ചവര്‍ കുറവാണെങ്കിലും.  എനിക്ക് ലൈഫ്ബോയ് എന്ന് പറഞ്ഞാല്‍ ആകെ ഒരു മണമാണ്, ഒരിക്കലും ആസ്വദിച്ച് തീരാത്ത, എത്ര വര്‍ണിച്ചാലും പറഞ്ഞു പുറത്തെടുക്കാന്‍ പറ്റാത്ത ഒരു മണം...  ആ മണം എന്നെ ഗ്രിഹാതുരത്തില്‍ മുക്കി കൊല്ലും. അങ്ങനെ പറഞ്ഞതില്‍ ഒരു തെല്ലും അതിശയോക്തി ഇല്ല..

അതെ , അതിന്റെ മണം എന്നെ വേട്ട ആടുന്നു, അതിന്റെ ചുവന്ന നിറം എന്നെ പഴയ കുളിമുറി മൂലയില്‍ കൊണ്ട് പോകുന്നു  , അതിന്‍റെ പരസ്യം കാണുമ്പോള്‍ ഞാന്‍ വിവസ്ത്രനായി എന്‍റെ ജേഷ്ടന്റെ കൂടെ കുളിക്കുന്ന ഓര്‍മ്മകള്‍ വന്നു എന്നെ പൊതിയുന്നു .. എന്തിനു പറയുന്നു ഇത് കുത്തി കുറിക്കുമ്പോള്‍  പോലും ഞാന്‍ ഈ പറഞ്ഞിതിന്റെ ഒക്കെ ഉച്ചസ്ഥായില്‍ എത്തി താഴോട് വീഴുഉമോ എന്ന പേടിയില്‍ ആണ് !!
പടച്ചോനെ എന്നെ കാതോളനെ.............

കല്യാണങ്ങളില്‍ ഉള്ളില്‍ അകത്താകിയ  ബിരിയാണിയുടെ ശല്യം പുറത്ത്‌ വരുന്നതിനു മുന്ന്, ഞാന്‍ വേഗം പുറത്ത്‌ കടന്നു കൈ കഴുകുന്ന ഇടത്തില്‍ ലൈഫ്ബോയിക് വേണ്ടി തപ്പും. പണ്ട് അവനാണ് കല്യാണ  സദ്യകള്‍ക്ക് കേമന്‍... തെറ്റി ധരിക്കണ്ട കൈ കഴുകി മണപിക്കാന്‍     അവനെ വെല്ലാന്‍ ആരും താനെ ഇല്ല എന്ന്..

 കുറെ നേരം ഇരു കൈകളിലും ഇട്ടു ഞാന്‍ ലൈഫ്ബോയ് ഒന്ന്  ഓടിക്കും,  വെള്ളം ഒഴിക്കി അതിന്‍റെ വക്കുകള്‍ വീണ്ടും മിനുസ്സ പെടുത്തി , ഒരിക്കല്‍ കൂടി ഒന്ന് ആകെ മൊത്തം പതപിച്ചു കൈ കഴുകും.... പിന്നെ മൂക്കിലേക്ക് ഒറ്റ വലിയാണ് ,,, ഹാആഹാ , ക്ഷമിക്കണം എനിക്ക് എ അനുഭൂതി ഇവിടെ പങ്കു വെക്കാന്‍ സാധികുനില്ല, പറ്റുമെങ്കില്‍ ഞാന്‍ അടുത്ത പ്രാവ്ശയം ശ്രമിക്കാം..

കൌമാരം താണ്ടാന്‍ തുടങ്ങ്യിപ്പോള്‍ , കുളി മുറികള്‍ക്ക് രൂപാന്തരം സംഭവിച്ചു , ഒരു മാതിരി ടൂ ഇന്‍ വന്‍ സംവിധാനം. കുളിയും, കാര്യവും ഒരുമിച്ചു സാധികാന്‍ പറ്റുന്ന ഇടം ആയി മാറി കുളി മുറികള്‍  .  ഇന്നും എനിക്ക് സങ്ങടം ഉണ്ട്, നമ്മുടെ കുളിമുറികളുടെ  സൗന്ദര്യത്തെ ഇല്ലാണ്ടാകിയ നമ്മുടെ വളര്‍ച്ചയോട് . ..

അങ്ങനെ കുളിമുറികളുടെ ഇടുത്തു പോക്ക് പോലെ നമ്മെ വിട്ട്‌ പിരിഞ്ഞു പോയവയുടെ കൂടത്തില്‍ ലൈഫ്ബോയിയും ഉണ്ട് ....പച്ചിലയും, ഈര്കിളിയും, ഉമിക്കെരിയും നമ്മെ വിട്ട്‌ പോയ പോലെ തന്നെ ... ഒരു കുളിയിടെ എല്ലാ ഗന്ധവും കൊണ്ട് പോയി അത് ....

അതിനിടയില്‍ അവിടെയും ഇവിടെയും വെച്ച് എന്‍റെ കണ്ണ് ഒന്നുടക്കിയിട്ടുണ്ട് ലൈഫ്ബോയിയുമായി , പക്ഷെ പലപോഴും പണ്ടത്തെ  വൈകാരിക അടുപ്പം തരാതെ മാറി നിന്നു ലൈഫ്ബോയ് എന്ന് വേണം പറയാന്‍.
വീട്ടില്‍ ആര്‍കും ഇഷ്ടമില്ലാത്ത സൌരഭ്യമാണ് ലൈഫ്ബോയിടെത് അത് കൊണ്ട് താനെ വീട്ടില്‍ പിനീട് ഒരു തരത്തിലും ആരും അടുപിച്ചില്ല.

ഒരിക്കല്‍ വീട്ടില്‍ നടന്ന ഒരു കല്യാണത്തിന് സോപ്  വാങ്ങാന്‍ വിട്ട ഞാന്‍ ലൈഫ്ബോയിക്ക് വേണ്ടി 6 , 7  കടകള്‍ കയറി നോക്കി, കല്യാണ തല ദിവസം കൈ നിറയെ നിരാശ വാങ്ങി മടങ്ങേണ്ടി വന്നു ,, ഇല്ലാണ്ട് എന്തൂട് പറയാന്‍..
ഈ അടുത്ത ലൈഫ്ബോയ് ഒന്ന് മിനുങ്ങി  തെളിഞ്ഞു വീട്ടില്‍ വന്നു, കണ്ട പാടെ അത് ഇടുത്തു ഞാന്‍ കുളിക്കാന്‍ ഓടി , സാഹചര്യത്തിന് ഒത്ത്   ലിഫ്ബോയ് ഉയര്‍നില്ല  എന്ന് വേണം പറയാന്‍, കാരണം എനിക്ക് വീണ്ടും മോഹ ഭംഗം സംഭവിച്ചു ,മണം മാറി, സംഗതി ആകെ നാറി!

പിന്നീട് ഒരിക്കലും നിറഭേദങ്ങളില്‍ ഞാന്‍ മതി മറന്നില  , സംയംമാനം പാലിച്ചു, അതിന്‌ അര്‍ഥം കുല്കാതെ ഇരുന്നു എന്ന് ആവുനില്ല .

ഇന്നും ഞാന്‍ കാതിരിപാണ്,    ആ സൌരഭ്യവൂമായി ,ലൈഫ്ബോയ് എനിക്ക് വേണ്ടി ഒരിക്കല്‍ കൂടി വരുമെന്ന പ്രതീക്ഷയോടെ .....
ലൈഫ്ബോയ് എവിടെയോ അവിടെയാണ് ഞാന്‍ !

Wednesday, May 25, 2011


           
ഞാന്‍ കാദര്‍ 

റോസ്സാപൂവല്ലായിരുന്നുവോ നീ 
ചെറിയ മുള്ളിന്മുകളിലെ  
കുഞ്ഞഹന്ഗാരം ,, ഹും 

വെളുപ്പില്‍ മുങ്ങി നീ
 പാതിരി ചമയുന്നു 
വയറു നിറച്ചു വീഞ്ഞ് മോന്താന്‍ 

ഒരു സിനിമയുടെ 
ട്രൈലെര്‍ എന്നോണം 
നീ എന്നോട് കള്ളം പറയുന്നു 

ഉടയുന്ന ചെപ്പില്‍ 
ഇരുപത്തി അഞ്ചുപൈസ ഇട്ടു
കൂട്ടി  വെച്ച ഞാന്‍ ചതിക്കപെട്ടു 

ഇതൊക്കെ പറയാന്‍ 
നീ ആരാട എന്നാവും ലേ??

ഞാന്‍ കാദര്‍ 
പണ്ട് പത്രങ്ങളിലും  
ടീവിയിലും എന്നെ 
പോല്ലുള്ളവരുടെ പേരായിരുന്നു ...

Thursday, May 5, 2011


                                                  അസ്തമിക്കുന്ന ബിംബങ്ങള്‍ 

തൃശൂര്‍ പട്ടണത്തില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ അകലെ ഒരു കായലാല്‍ താഴുക്കപെട്ട കുന്നും, ചെളിയും  ചെരിവും കൊണ്ട് ഹരിതാപകമായ ഒരു ഗ്രാമം . പണ്ട് കാട് പിടിച്ചു കിടന്ന സ്ഥലം ഇപ്പോള്‍ വികസനം വഴി മുട്ടാതെ ഇടയ്ക്കു ഇടയ്ക്കു എത്തി നോക്കുന്നതിനാല്‍ അന്തര്മുഖം സൂക്ഷിക്കാത്ത  കുറെ ആളുകളും. അമ്പലങ്ങള്‍ , ആഘോഷങ്ങള്‍ , പെരുന്നാളുകള്‍ ,....

അരിവാളും കൊയ്ത്തും എന്തെന്ന്  മനക്കൊടി എനിക്ക് പറഞ്ഞു തന്നു. ഞാനും എന്‍റെ  കൂട്ടുകാരും  കൂടി  ഉമ്മ അറിയാതെ പോയി പലപ്പോഴും പാടത്തെ ചളി വെള്ളത്തില്‍ കുത്തി മറയും, അത് ഉണങ്ങാന്‍ വേണ്ടി പിന്നെ വെയില്‍  കായും. മഴ പെയ്തു കൂട്ടുമ്പോള്‍  കൂട്ടുകാരുടെ കൂടെ തെങ്ങിന്‍റെ  നട കുത്തി മാന്തി ഇരയെ പെറുക്കി ഓടും ഞങ്ങള്‍ ചൂണ്ടയിടാന്‍. ഇര വിഴുങ്ങി ഊളിയിടുന്ന പള്ളതിയെ നോക്കി നെടുവീര്‍പെടും ., കിട്ടിയ  കരിപ്പിടിയെ  നോക്കി ആനന്തം അണിയും ..

സ്കൂള്‍ പൂട്ടിനു മാങ്ങയും ,പുളിയും എറിഞ്തിന്നു വയര്‍ ഇളക്കും. കുത്തി ഒലിചോഴുകുന്ന മഴ വെള്ളത്തില്‍ കുട പിടിച്ചു മഴ കൊണ്ട് കടലാസ് വഞ്ചികള്‍ ഇറക്കും. മഴയത് പന്ത് കളിച്ചു ചെളി തേച്ചു വരുന്ന എന്നെ ചൂരല് കൊണ്ട്  അടിച്ചു ഉമ്മ പുറത്തു വരകള്‍ വീഴ്ത്തി , 

കൊയ്ത്തു കാലത്ത്  കൊയ്ത്തു യന്ത്രത്തില്‍ കേറി ഇരുന്നു നെല്ല് പതിരും വേറെ ആവുനത് കാണും. കൊയ്ത്തു കഴിഞ്ഞാല്‍ തമ്പടിച്ച താറാവ് മണക്കും പാടത്ത്. തുകല്‍ മുട്ടക്കായി താരാവിനു പിറകില്‍ ചിമ്മി നടക്കും...

കഴിഞ്ഞ ദിവസം നിറം പേറി അസ്തമിക്കുന്ന സൂര്യന്  ചുറ്റും ഒരു പറ്റം കിളികള്‍ പറന്നു ഉയര്‍ന്നു. കുറെ ഓര്‍മകളും....








Wednesday, April 13, 2011

                                             പ്രാഞ്ചിഏട്ടന്‍ ആന്‍ഡ്‌ ദി യൂണിവേഴ്സിട്ടി

ഇമ്മടെ പ്രാഞ്ചി ഒരു മൊതലാ ട്ടാ. ആ മുടി കുറവും, നെറ്റിത്തടവും, പിന്നെ ഇമ്മടെ വഞ്ചി പോലെ മൂകിന്റെ അടീലെ മീശേം, ന്നൂട്ടാ പറയാ ഒരു ജ്യാതി ഘെടി .

അതെ ഞങ്ങള് ഇമ്മടെ പ്രിന്‍സ് ചേട്ടനെ പ്രാഞ്ചി ന്നാ വിളിക്കാ . മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്ധ്യാര്‍ത്തി . വിദ്യയോട് ആര്‍ത്തി കാണിച്ചു ഇന്ഗുട് എത്തീത മച്ചു, ഒരു കതര്‍ ഇടാത്ത കോണ്‍ഗ്രെസ്സുകാരന്‍ . മനിസ്സില് എപ്പോ നോക്യാലും പൊളിറ്റിക്സ്, ഇല്ലെങ്ങെ പ്രണയം. നൂട്ട പറയ ഒരു പുഞ്ചിരി പുഷ്പ്പന്‍ ആരേം  വളക്കും ഘെടി. അതുപ്പോ ഏത് വിഭാഗത്തിലെ കുട്ട്യോളുന്ന്‍ ഇല്ല, എന്തൂട്ട് ഭാഷ്യായിലും വേണ്ടില്ല്യാ ..അത് അത്രേ ഒള്ളോ ..

മനസ്സില്‍ ഇമ്മളെ രാജ്യത്തെ ഇങ്ങനെ സ്നെഹികിണ ഒരു മന്‍ഷ്യന്‍ ഇണ്ടാവില്യ. മനുഷ്യന്റെ കണീര്‍ ഒപ്പുന്ന പ്രിന്‍സ് ചേട്ടനെ ഞങ്ങള് പ്രാഞ്ചി നെല്ലാണ്ട് എന്തൂട്ടാ വിളിക്ക്യ ..കൊടുത്തെനു കയ്യും കണക്കും  ഇല്ല്യ , ഒന്നിനും രേസീട്ടും വെകില്യ ഗെടി.

"വയസ്സ് ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പ", വയസ്സിനെ പറ്റി കൊസരാകൊള്ളി ചോദ്യം ചോയ്ച്ച , പ്രാഞ്ചി ഇതും പറഞ്ഞു കൊഞ്ഞനം കുത്തും. പിന്നെ ഇമ്മക്ക് ഇണ്ട ഘെടിയോട് മുട്ടാന്‍ പറ്റാ. കാന്‍റീന്‍, ലൈബ്രറി അവ്ടൊക്കെ പ്രാഞ്ചി ക്ക് പിള്ളേര് ഉണ്ട്. ഒരു ചായ കുടിക്കണം ന്ന് തോന്ന്യാ പ്രാഞ്ചി ക്ക് ഒരു മിസ്കോല്‍ വിട്ടാ മതി. ഘെടി ദ പൊന്തി കാന്‍റീന്‍ല് ..പിന്നെ വടെ ഒരു കളര്‍ പരിപാട്യാ..

വക്കീല്‍ പണി വിട്ടു പ്രാഞ്ചി ഇപ്പൊ ചെന്നയില് പിള്ളേര് കളിയാന്നാ , അങ്ങേരടെ നാട്ടാര് പറേനെ. എന്ത് ചെയ്യാനാ പെണ്ണും കേട്ടാണ്ട് , ഇങ്ങനെ വിദ്ധ്യാര്‍ത്തി ആയി ജീവിതങ്ങുട് തീര്‍ക്ക . കുട്ട്യോള് നല്ല ചെമ്പ് പിള്ളേര് ഇവിടെ തന്നെ ഉണ്ട്, പറഞ്ഞിട്ട് എന്തൂട്ടാ കാര്യം , സൌന്തര്യം ഒരു എലെമെന്ടാ , മനസില് പ്രണയം ഇങ്ങനെ പൂതുലച്ചു നിക്കുമ്പോ പിന്നെ എന്തൂട്ട് കല്യാണം , ഇങ്ങനെ ചോര കുടിച്ചു നടക്കാ അതന്നെ ...

ഇപ്പൊ മനസ്സില് ഇങ്ങനെ ഒരു പാട്  ആഗ്രഹങ്ങളാ, ഘെടിക്ക് ഇപ്പൊ ഒരു ചാനല്‍ തുടങ്ങണം. രണ്ടു ദോസം മുന്ന് എന്നോട് ഒരു ചോദ്യാ, "എത്രാ എരിയണംട ഒരു ചാനല്‍ തുടങ്ങാന്‍ ". പേര് കിട്ടാനല്ലട്ട  ഘെടിക്ക്, പക്ഷേങ്കില് വാര്തോള് സത്യാവനം , സോര്‍ണ്ണം പോലെ സത്യം.ആ മനസ്സ് . അങ്ങനെയാ , ഇമ്മക്ക് അറിയാം എ മനസ്സ് .

സിനിമ പച്ചക്ക് കാണുന്ന ആള പ്രാന്ച്നിയെട്ടന്‍. തെറ്റി ധരിക്കേണ്ട, സിനിമയില്‍ ജീവിതം ഉണ്ടാവണം , ഇല്ലെങ്ങില്‍ ഘെടി തിയേറ്ററില്‍ ഇരുന്നു തെറി വിളിക്കും. പച്ചയായ കഥാപാത്രങ്ങള്‍ ആണ് ഇമ്മടെ പ്രാഞ്ചിയേട്ടന് ഇഷ്ട്ടം. പറക്കുന്ന മമ്മൂട്ടിമാരേം, മോഹനലാല്മാരേം കണ്ണിടുത്ത പിടികില്യ ഘെടിക്ക് ...

മനുഷ്യതത്തിന്റെ രാഷ്ട്രീയം ആണ് പ്രാഞ്ചിയെട്ടന്റെ , കുന്നോളം സങ്ങടാവും ഇമ്മടെ പ്രാഞ്ചിയെട്ടനെ വിട്ട് പിരിയാന്‍. സാക്ഷാല്‍ ഫ്രാന്‍സിസ് പുന്ന്യളനാണ് ഞങ്ങക്ക് പ്രാഞ്ചിയെട്ടന്‍. എന്നും മനസ്സിന്റെ ചില്ലും കൂട്ടില്‍ ഒരു പുഞ്ചിരി തൂകി ഘെടി ഇങ്ങനെ ഇരിക്കും. അതൊരു സുഖ. വല്ലാത്തൊരു സുഖം ....