Thursday, May 5, 2011


                                                  അസ്തമിക്കുന്ന ബിംബങ്ങള്‍ 

തൃശൂര്‍ പട്ടണത്തില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ അകലെ ഒരു കായലാല്‍ താഴുക്കപെട്ട കുന്നും, ചെളിയും  ചെരിവും കൊണ്ട് ഹരിതാപകമായ ഒരു ഗ്രാമം . പണ്ട് കാട് പിടിച്ചു കിടന്ന സ്ഥലം ഇപ്പോള്‍ വികസനം വഴി മുട്ടാതെ ഇടയ്ക്കു ഇടയ്ക്കു എത്തി നോക്കുന്നതിനാല്‍ അന്തര്മുഖം സൂക്ഷിക്കാത്ത  കുറെ ആളുകളും. അമ്പലങ്ങള്‍ , ആഘോഷങ്ങള്‍ , പെരുന്നാളുകള്‍ ,....

അരിവാളും കൊയ്ത്തും എന്തെന്ന്  മനക്കൊടി എനിക്ക് പറഞ്ഞു തന്നു. ഞാനും എന്‍റെ  കൂട്ടുകാരും  കൂടി  ഉമ്മ അറിയാതെ പോയി പലപ്പോഴും പാടത്തെ ചളി വെള്ളത്തില്‍ കുത്തി മറയും, അത് ഉണങ്ങാന്‍ വേണ്ടി പിന്നെ വെയില്‍  കായും. മഴ പെയ്തു കൂട്ടുമ്പോള്‍  കൂട്ടുകാരുടെ കൂടെ തെങ്ങിന്‍റെ  നട കുത്തി മാന്തി ഇരയെ പെറുക്കി ഓടും ഞങ്ങള്‍ ചൂണ്ടയിടാന്‍. ഇര വിഴുങ്ങി ഊളിയിടുന്ന പള്ളതിയെ നോക്കി നെടുവീര്‍പെടും ., കിട്ടിയ  കരിപ്പിടിയെ  നോക്കി ആനന്തം അണിയും ..

സ്കൂള്‍ പൂട്ടിനു മാങ്ങയും ,പുളിയും എറിഞ്തിന്നു വയര്‍ ഇളക്കും. കുത്തി ഒലിചോഴുകുന്ന മഴ വെള്ളത്തില്‍ കുട പിടിച്ചു മഴ കൊണ്ട് കടലാസ് വഞ്ചികള്‍ ഇറക്കും. മഴയത് പന്ത് കളിച്ചു ചെളി തേച്ചു വരുന്ന എന്നെ ചൂരല് കൊണ്ട്  അടിച്ചു ഉമ്മ പുറത്തു വരകള്‍ വീഴ്ത്തി , 

കൊയ്ത്തു കാലത്ത്  കൊയ്ത്തു യന്ത്രത്തില്‍ കേറി ഇരുന്നു നെല്ല് പതിരും വേറെ ആവുനത് കാണും. കൊയ്ത്തു കഴിഞ്ഞാല്‍ തമ്പടിച്ച താറാവ് മണക്കും പാടത്ത്. തുകല്‍ മുട്ടക്കായി താരാവിനു പിറകില്‍ ചിമ്മി നടക്കും...

കഴിഞ്ഞ ദിവസം നിറം പേറി അസ്തമിക്കുന്ന സൂര്യന്  ചുറ്റും ഒരു പറ്റം കിളികള്‍ പറന്നു ഉയര്‍ന്നു. കുറെ ഓര്‍മകളും....








Wednesday, April 13, 2011

                                             പ്രാഞ്ചിഏട്ടന്‍ ആന്‍ഡ്‌ ദി യൂണിവേഴ്സിട്ടി

ഇമ്മടെ പ്രാഞ്ചി ഒരു മൊതലാ ട്ടാ. ആ മുടി കുറവും, നെറ്റിത്തടവും, പിന്നെ ഇമ്മടെ വഞ്ചി പോലെ മൂകിന്റെ അടീലെ മീശേം, ന്നൂട്ടാ പറയാ ഒരു ജ്യാതി ഘെടി .

അതെ ഞങ്ങള് ഇമ്മടെ പ്രിന്‍സ് ചേട്ടനെ പ്രാഞ്ചി ന്നാ വിളിക്കാ . മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്ധ്യാര്‍ത്തി . വിദ്യയോട് ആര്‍ത്തി കാണിച്ചു ഇന്ഗുട് എത്തീത മച്ചു, ഒരു കതര്‍ ഇടാത്ത കോണ്‍ഗ്രെസ്സുകാരന്‍ . മനിസ്സില് എപ്പോ നോക്യാലും പൊളിറ്റിക്സ്, ഇല്ലെങ്ങെ പ്രണയം. നൂട്ട പറയ ഒരു പുഞ്ചിരി പുഷ്പ്പന്‍ ആരേം  വളക്കും ഘെടി. അതുപ്പോ ഏത് വിഭാഗത്തിലെ കുട്ട്യോളുന്ന്‍ ഇല്ല, എന്തൂട്ട് ഭാഷ്യായിലും വേണ്ടില്ല്യാ ..അത് അത്രേ ഒള്ളോ ..

മനസ്സില്‍ ഇമ്മളെ രാജ്യത്തെ ഇങ്ങനെ സ്നെഹികിണ ഒരു മന്‍ഷ്യന്‍ ഇണ്ടാവില്യ. മനുഷ്യന്റെ കണീര്‍ ഒപ്പുന്ന പ്രിന്‍സ് ചേട്ടനെ ഞങ്ങള് പ്രാഞ്ചി നെല്ലാണ്ട് എന്തൂട്ടാ വിളിക്ക്യ ..കൊടുത്തെനു കയ്യും കണക്കും  ഇല്ല്യ , ഒന്നിനും രേസീട്ടും വെകില്യ ഗെടി.

"വയസ്സ് ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പ", വയസ്സിനെ പറ്റി കൊസരാകൊള്ളി ചോദ്യം ചോയ്ച്ച , പ്രാഞ്ചി ഇതും പറഞ്ഞു കൊഞ്ഞനം കുത്തും. പിന്നെ ഇമ്മക്ക് ഇണ്ട ഘെടിയോട് മുട്ടാന്‍ പറ്റാ. കാന്‍റീന്‍, ലൈബ്രറി അവ്ടൊക്കെ പ്രാഞ്ചി ക്ക് പിള്ളേര് ഉണ്ട്. ഒരു ചായ കുടിക്കണം ന്ന് തോന്ന്യാ പ്രാഞ്ചി ക്ക് ഒരു മിസ്കോല്‍ വിട്ടാ മതി. ഘെടി ദ പൊന്തി കാന്‍റീന്‍ല് ..പിന്നെ വടെ ഒരു കളര്‍ പരിപാട്യാ..

വക്കീല്‍ പണി വിട്ടു പ്രാഞ്ചി ഇപ്പൊ ചെന്നയില് പിള്ളേര് കളിയാന്നാ , അങ്ങേരടെ നാട്ടാര് പറേനെ. എന്ത് ചെയ്യാനാ പെണ്ണും കേട്ടാണ്ട് , ഇങ്ങനെ വിദ്ധ്യാര്‍ത്തി ആയി ജീവിതങ്ങുട് തീര്‍ക്ക . കുട്ട്യോള് നല്ല ചെമ്പ് പിള്ളേര് ഇവിടെ തന്നെ ഉണ്ട്, പറഞ്ഞിട്ട് എന്തൂട്ടാ കാര്യം , സൌന്തര്യം ഒരു എലെമെന്ടാ , മനസില് പ്രണയം ഇങ്ങനെ പൂതുലച്ചു നിക്കുമ്പോ പിന്നെ എന്തൂട്ട് കല്യാണം , ഇങ്ങനെ ചോര കുടിച്ചു നടക്കാ അതന്നെ ...

ഇപ്പൊ മനസ്സില് ഇങ്ങനെ ഒരു പാട്  ആഗ്രഹങ്ങളാ, ഘെടിക്ക് ഇപ്പൊ ഒരു ചാനല്‍ തുടങ്ങണം. രണ്ടു ദോസം മുന്ന് എന്നോട് ഒരു ചോദ്യാ, "എത്രാ എരിയണംട ഒരു ചാനല്‍ തുടങ്ങാന്‍ ". പേര് കിട്ടാനല്ലട്ട  ഘെടിക്ക്, പക്ഷേങ്കില് വാര്തോള് സത്യാവനം , സോര്‍ണ്ണം പോലെ സത്യം.ആ മനസ്സ് . അങ്ങനെയാ , ഇമ്മക്ക് അറിയാം എ മനസ്സ് .

സിനിമ പച്ചക്ക് കാണുന്ന ആള പ്രാന്ച്നിയെട്ടന്‍. തെറ്റി ധരിക്കേണ്ട, സിനിമയില്‍ ജീവിതം ഉണ്ടാവണം , ഇല്ലെങ്ങില്‍ ഘെടി തിയേറ്ററില്‍ ഇരുന്നു തെറി വിളിക്കും. പച്ചയായ കഥാപാത്രങ്ങള്‍ ആണ് ഇമ്മടെ പ്രാഞ്ചിയേട്ടന് ഇഷ്ട്ടം. പറക്കുന്ന മമ്മൂട്ടിമാരേം, മോഹനലാല്മാരേം കണ്ണിടുത്ത പിടികില്യ ഘെടിക്ക് ...

മനുഷ്യതത്തിന്റെ രാഷ്ട്രീയം ആണ് പ്രാഞ്ചിയെട്ടന്റെ , കുന്നോളം സങ്ങടാവും ഇമ്മടെ പ്രാഞ്ചിയെട്ടനെ വിട്ട് പിരിയാന്‍. സാക്ഷാല്‍ ഫ്രാന്‍സിസ് പുന്ന്യളനാണ് ഞങ്ങക്ക് പ്രാഞ്ചിയെട്ടന്‍. എന്നും മനസ്സിന്റെ ചില്ലും കൂട്ടില്‍ ഒരു പുഞ്ചിരി തൂകി ഘെടി ഇങ്ങനെ ഇരിക്കും. അതൊരു സുഖ. വല്ലാത്തൊരു സുഖം ....


Thursday, February 3, 2011

                                                     ഒരു കുട്ടേട്ടന്‍ കട്ട്‌

കാറ്റിനു പകരം ശബ്ദം മാത്രമുള്ള ഒരു പഴയ ഫാന്‍, നഗ്നതമറക്കാന്‍ മടിയുള്ളവരുടെ ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്ത മതിലുകള്‍ , പിന്നെ കുറെ നടുപേജ് കീറിയ മാസികകള്‍, അതാണ്‌ കുട്ടേട്ടന്റെ മുടിവെട്ടു കടയുടെ ഓര്‍മ്മകള്‍ ....

ചെവിയില്‍ കത്രികയുടെ സംഗീതം ഇരച്ചു കയറുന്നു , ഇടയ്ക്കു ഇടയ്ക്കു മൂക്കില്‍ വന്നു അള്ളി പിടിച്ചു ഇരിക്കുന്ന കുഞ്ഞി മുടിനാരുകള്‍, ഒരു നുള്ള് ഇക്കിളി നല്‍കി അത് നമ്മെ പുല്കുമ്പോഴേക്കും    കുട്ടേട്ടന്‍ അത് അരികിലിരിക്കുന്ന സ്പോഞ്ച് കൊണ്ട് ഉരച്ച് നീക്കും.

മുടി വെട്ടി  ഇറക്കി കഴിഞ്ഞാല്‍, പിന്നെ അങ്ങോട്ട്‌  ബ്ലേഡ് കൊണ്ടുള്ള അഭ്യാസമാണ്. കൃതാവാണ് പ്രധാന ഇനം. രണ്ടു ഭാഗത്തും ഒരു പോലെ മൂര്‍ച്ചയുള്ള  കൃതാവു തീര്‍ക്കാന്‍ കുട്ടേട്ടന് തെല്ലും  പ്രയാസമില്ല...പിന്നീട് ബ്ലേഡ് കഴുത്തിന്റെ ഒരു മൂലയിലേക്ക് പയ്യെ ഇറങ്ങും. ഇക്കിളി കാരണം ഞാന്‍ ഒന്ന് ചുളിയും. പക്ഷെ കുട്ടേട്ടന്‍ തന്‍റെ കൈകള്‍  കൊണ്ട് എന്‍റെ തലയെ തിരിച്ചു പിടിച്ചു വീണ്ടും ബ്ലേഡ് കൊണ്ട് തലോടും. ഇക്കിളി കൊണ്ട് പുളയുംബോളും, ഉള്ളില്‍ ചെറു ഭീതിയാണ്  , എങ്ങാനും  ബ്ലേഡ് മുറിവ് എല്പിചാലോ ...

ആ ഇക്കിളി പിന്നെ ഒരു നീറ്റം മാത്രമായി  അവസാനിക്കും. പിന്നീട് ആ  ഭാഗത്ത്‌ കുറച്ചു കുട്ടികൂറ പവ്ടെര്‍ തെളിച്ചു  ഗന്ധ രമണീയം ആക്കും കുട്ടേട്ടന്‍ .

മുടിവേട്ടിനുടനീളം   പുറകിലെ കണ്ണാടികളില്‍  തന്‍റെ മുടിയുടെ പിന്‍ ഭാഗം ഇമവെട്ടാതെ നോക്കുമ്പോഴും, മനസ്സില്‍ ഒരു നോവാണ്, കാലം കൊണ്ട് എണ്ണയും ശാമ്പുവും ഒഴുക്കി തഴുകി വളര്‍ത്തിയ മുടി കണ്മുന്നില്‍ പിടഞ്ഞു വീഴുകയാണ്. ഇനി വീണ്ടും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം കുറ്റി മുടിയില്‍ നിന്നും  ചെവി തലോടുന്ന രോമങ്ങള്‍ ആയി മാറാന്‍..

2006 ആണെന്ന് തോന്നുന്നു കുട്ടേട്ടന്റെ കടയിലേക്ക് പുരോഗതിയുടെ ആത്യ വെളിച്ചം വീശിയത്. ട്രിമ്മര്‍ എന്ന മുടി കളയല്‍ യന്ത്രം യുവാക്കളെ വീണ്ടും കുട്റെടന്റെ കടയിലീക് അടുപിച്ചു, വീണ്ടും സിനിമ മാസികകളും, ആഴ്ച പതിപ്പുകളും നിരന്നു.വായന ശീലം പോലും ഇല്ലാത്തവര്‍ അവിടെ വായനക്കായി എത്തുമായിരുന്നു . കൂടുതല്‍ പേരും കണ്ടു ആസ്വദിക്കുവാന്‍ വേണ്ടി മാത്രം വന്നു. വീണ്ടും അനേകം  നടുപജുകള്‍ രക്തസാക്ഷ്യം വരിച്ചു. വല്ലാത്ത ഒരു വായന സംസ്കാരം, അല്ല 'നോട്ട സംസ്കാരം' കുട്ടേട്ടന്റെ കടയില്‍ പിറന്നു..

ഒടിവില്‍ അവസാന വട്ട കത്രിക നീക്കത്തിനൊടുവില്‍, കഴുത്തില്‍ തിരുകി കെട്ടിയ തുണി ശീല അഴിച്ചു മാറ്റും. പിന്നെ മുന്നിലിരിക്കുന്ന ചീര്‍പ്പുകളില്‍ ഒന്നെടുത്തു തലയില്‍  നാല് വരയാണ്.. എന്നിട്ട്  പറയും " നീ ഒടുക്കത്തെ ഗ്ലാമര്‍ ആണെടാ പന്നി"






Monday, January 24, 2011

                               മഴ കോടതിയില്‍ പറഞ്ഞ മൊഴി..
 

ഇരുണ്ട് മയങ്ങും മേഘങ്ങള്‍
ഗര്‍ഭം പെറിയോരാകാശം
പുതു മഴയുടെ മണമില്ലാത്ത
രുചിതന്‍ ചേരുവകളില്ലാത്ത
മഴയെ മാറില്‍ പുല്‍കാന്‍
അമ്മകിന്നാത്മ്മാവില്‍
 അല്ഷിമെര്സിന്‍ നോവ്‌

കര്‍ഷകരുടെ വിത്തിന്നു
കൂട്ടായി തൊടിയില്‍
ന്ജോടിയില്‍ മഴയില്ല
മഴയില്‍ നനഞു കുളിക്കാന്‍
കുട്ടികളില്ല കുടകള്‍ മാത്രം

പാറെന്റ്റ് എഴുതിയ
പരസ്യങ്ങള്‍ പാടും
മഴയുടെ റീമിക്സ്
മ്യുസിക്

മര്‍ത്യന്‍ തന്നുടെ
ചെയ്തികള്‍ മാത്രം
ചങ്ങിലെ ചോര
നനഞുകുതിര്‍ന്ന
ചുവന്ന മഴ

അമ്മ മനസ്സില്‍ നീറും
പുകയുടെ റേഷ്യോ കൂട്ടി
പൊള്ളും മഴ നാം
പെയ്യിപിച്ചു

മാറ്റത്തിന്‍ മരണ കിണറില്‍
പെയ്ത മഴയെ
നമ്മള്‍ എന്നോ
കൊക്ക കോള ക്ക് വിറ്റു .............

 

Thursday, November 25, 2010

                                                          കറുപ്പ്   

"ഹോ എന്തൊരു കറുപ്പാ
കന്മഷിയെക്കള്‍ കറുപ്പാ
കരിങ്കുരങ്ങ് പോലുണ്ട്"
ഇതൊക്കെ പറഞ്ഞു
എന്നെ കരയിപ്പിക്കനാണ്
അവര്‍ക്കിഷ്ട്ടം,
കാരണം, ചിരിക്കുമ്പോ
എന്‍റെ പല്ലും വെളുത്തിട്ടാ

Tuesday, November 9, 2010

                                              ജല്‍പ്പനം

നഗരവീഥിയില്‍ ഒരുപറ്റം ആളുകള്‍.
ഉയര്‍ന്നു പൊന്തുന്ന കൈകളും
ഉയരുന്ന മുദ്രാവാക്യങ്ങളും.
"സര്‍ക്കാര്‍ നീതി പാലിക്കുക "
കുടിവെള്ള നികുതി കുറയ്ക്കുക "
ഇത് കണ്ട കലാകാരന്‍ മൊഴിഞ്ഞു.
"ജലതിനായുള്ള ജഡമനുഷ്യന്റെ  ജല്പനങ്ങള്‍ "
                                           ഞാന്‍
ഒരിക്കല്‍ ഞാന്‍
സ്രിഷ്ടിപ്പിനിടയില്‍
പുരണ്ട ബീജകറയായിരുന്നു

മറ്റൊരിക്കല്‍ ഞാന്‍
കുളിമുറിയിലെ
പതിവ് ഗായകന്‍

എന്നോ ഒരിക്കല്‍
ഞാനും ക്യാമ്പസിലെ
ഒരു വിഷാദ കവി

ഇന്ന് ഞാന്‍
കലഹിച്ച വീട്ടില്‍
അന്ന്യനു വേണ്ടി
വിപ്ലവം പറഞ്ഞവന്‍ ...