Monday, January 24, 2011

                               മഴ കോടതിയില്‍ പറഞ്ഞ മൊഴി..
 

ഇരുണ്ട് മയങ്ങും മേഘങ്ങള്‍
ഗര്‍ഭം പെറിയോരാകാശം
പുതു മഴയുടെ മണമില്ലാത്ത
രുചിതന്‍ ചേരുവകളില്ലാത്ത
മഴയെ മാറില്‍ പുല്‍കാന്‍
അമ്മകിന്നാത്മ്മാവില്‍
 അല്ഷിമെര്സിന്‍ നോവ്‌

കര്‍ഷകരുടെ വിത്തിന്നു
കൂട്ടായി തൊടിയില്‍
ന്ജോടിയില്‍ മഴയില്ല
മഴയില്‍ നനഞു കുളിക്കാന്‍
കുട്ടികളില്ല കുടകള്‍ മാത്രം

പാറെന്റ്റ് എഴുതിയ
പരസ്യങ്ങള്‍ പാടും
മഴയുടെ റീമിക്സ്
മ്യുസിക്

മര്‍ത്യന്‍ തന്നുടെ
ചെയ്തികള്‍ മാത്രം
ചങ്ങിലെ ചോര
നനഞുകുതിര്‍ന്ന
ചുവന്ന മഴ

അമ്മ മനസ്സില്‍ നീറും
പുകയുടെ റേഷ്യോ കൂട്ടി
പൊള്ളും മഴ നാം
പെയ്യിപിച്ചു

മാറ്റത്തിന്‍ മരണ കിണറില്‍
പെയ്ത മഴയെ
നമ്മള്‍ എന്നോ
കൊക്ക കോള ക്ക് വിറ്റു .............

 

Thursday, November 25, 2010

                                                          കറുപ്പ്   

"ഹോ എന്തൊരു കറുപ്പാ
കന്മഷിയെക്കള്‍ കറുപ്പാ
കരിങ്കുരങ്ങ് പോലുണ്ട്"
ഇതൊക്കെ പറഞ്ഞു
എന്നെ കരയിപ്പിക്കനാണ്
അവര്‍ക്കിഷ്ട്ടം,
കാരണം, ചിരിക്കുമ്പോ
എന്‍റെ പല്ലും വെളുത്തിട്ടാ

Tuesday, November 9, 2010

                                              ജല്‍പ്പനം

നഗരവീഥിയില്‍ ഒരുപറ്റം ആളുകള്‍.
ഉയര്‍ന്നു പൊന്തുന്ന കൈകളും
ഉയരുന്ന മുദ്രാവാക്യങ്ങളും.
"സര്‍ക്കാര്‍ നീതി പാലിക്കുക "
കുടിവെള്ള നികുതി കുറയ്ക്കുക "
ഇത് കണ്ട കലാകാരന്‍ മൊഴിഞ്ഞു.
"ജലതിനായുള്ള ജഡമനുഷ്യന്റെ  ജല്പനങ്ങള്‍ "
                                           ഞാന്‍
ഒരിക്കല്‍ ഞാന്‍
സ്രിഷ്ടിപ്പിനിടയില്‍
പുരണ്ട ബീജകറയായിരുന്നു

മറ്റൊരിക്കല്‍ ഞാന്‍
കുളിമുറിയിലെ
പതിവ് ഗായകന്‍

എന്നോ ഒരിക്കല്‍
ഞാനും ക്യാമ്പസിലെ
ഒരു വിഷാദ കവി

ഇന്ന് ഞാന്‍
കലഹിച്ച വീട്ടില്‍
അന്ന്യനു വേണ്ടി
വിപ്ലവം പറഞ്ഞവന്‍ ...

Monday, November 8, 2010

                                    ഡിപ്രഷന്‍


നിന്‍റെ ഈ മൌനത്തിനു

 കാരണം,,

 ഇന്നും ഞാന്‍

ഗൂഗിളില്‍ തിരയുകയാണ്....
ചുടു കഞ്ഞിയിലെ
വറ്റും വെള്ളവുമായിരുന്നു
നമ്മള്‍
എഴുത്തിലെ
കഥയും, കവിതയുമായിരുന്നു
നമ്മള്‍
പക്ഷെ ഇന്ന് നമ്മള്‍
അര്‍ജെന്റിനയും ബ്രസീലും
പോലെ.....
                                                  ഗോധ്ര

ഹൃദയത്തില്‍ രാമന്‍റെ
പടമുള്ള ഫ്ലെക്സ്
കയറ്റി വെച്ച് കൊള്ളാം
കുത്തി കീറുമ്പോള്‍
ചെമ്പരത്തി എന്ന് പറയിലല്ലോ

വാളുകൊണ്ട്‌ ഗര്‍ഭം
പുറത്തെടുത്ത വൈദ്യനു
നല്‍കാനുണ്ട് ഒരു
നോബല്‍ സമ്മാനം.

നിങ്ങള്‍ മായ്ച്ച
നെറ്റിയിലെ കുങ്കുമെങ്ങള്‍ക്കും
നിങ്ങള്‍ ഉടുപിച്ച
വെള്ള സാരികള്‍ക്കും
ഞങ്ങള്‍ക്കാരോടും പരാതിയില്ല

പക്ഷെ നിങ്ങള്‍
ഞങ്ങളെ കൂട്ടമായി
മാനഭംഗ പെടുത്തുമ്പോള്‍
ആ തുറന്നിട്ട കതക്
അങ്ങ് അടചേക്കണം............