Thursday, July 5, 2012


 നീ വരുമെങ്കില്‍


നീ വരുമെങ്കില്‍ ഞാന്‍
പറഞ്ഞു തരാം
 എന്‍റെ വിപ്ലവത്തിന്റെ  കഥകള്‍

വഴി മാറിയ പഴഞ്ജന്‍

ബന്ധങ്ങളുടെ  കഥകള്‍

ഒരാഴ്ച മുന്‍പ് എഴുതിയ

എന്‍റെ കവിതയെ കുറുച്ചും
 ഞാന്‍ പറയാം

പുസ്തക ചന്തയില്‍ നിന്നു

 ഇന്നലെ ഞാന്‍ വായിച്ച
 പുസ്തകത്തെ പറ്റിയും
നമുക്ക്  വാചാലരാവാം

സോണിമാക്സില്‍  സണ്‍‌ഡേ ഹൌസേഫുള്ളിലെ

സിനിമകളെ കുറിച്ചും
നമുക്ക് വാ തോരാതെ സംസാരികാം

നാളുകള്‍ക്കു മുന്‍പ് 

ഒരു ഒഴുക്കില്‍ പെട്ട്
പൊലിഞ്ഞു പോയ എന്‍റെ
പ്രണയത്തെ കുറിച്ചും ഞാന്‍ മൊഴിയാം

ഹംസയും, കാതരും

മുഹമ്മദും നടത്തിയ തീവ്രവാദത്തെ
കുറിച്ച്  നമുക്ക് ചൂട്
ചര്‍ച്ചകള്‍ നടത്താം

പക്ഷെ മരണത്തെ കുറിച്ച്

ഞാന്‍ പറയുമ്പോള്‍
 നീ ഒഴിഞ്ഞു മാറില്ലെങ്കില്‍
മാത്രം

Saturday, June 30, 2012

ശരീരം



   ശരീരം 

"ആത്മാവേ 
ഞാന്‍ നിന്നോട് കൂടെയുണ്ട്
നീയെങ്കിലും   എന്നെ കൈവിടിലല്ലോ"?, 
ശരീരം പറഞ്ഞു 


Thursday, June 21, 2012

ലൈഫ്ബോയ് എവിടെയോ അവിടെയാണ് നോസ്ട്യാല്ജിയ..........

ഇത് എഴുതുമ്പോ ഒരു തെല്ലും അക്ഷര തെറ്റില്ലാതെ നിങ്ങള്‍ എന്നെ മുഴു വട്ടന്‍ എന്ന് വിളിക്കാം . പക്ഷെ അതിന്‌  എന്‍റെ പക്കല്‍ മറുപടി ഒന്നും ഇല്ല എന്ന് ആദ്യം പറഞ്ഞോട്ടെ.  പക്ഷെ എന്ത് പറഞ്ഞാലും ഇത് എഴ്താതെ വയ്യ. കാലം കുറെ ആയി മനുഷ്യന്‍ ഇത് സഹിക്കുന്നു....
ഇനി വിഷയത്തിലേക്ക് വരാം.

ലൈഫ്ബോയ് സോപ്പിനെ പറ്റി അറിയാത്തവര്‍ കുറവാണ്, ഒരു പക്ഷെ അത് തേച്ചു കുളിച്ചവര്‍ കുറവാണെങ്കിലും.  എനിക്ക് ലൈഫ്ബോയ് എന്ന് പറഞ്ഞാല്‍ ആകെ ഒരു മണമാണ്, ഒരിക്കലും ആസ്വദിച്ച് തീരാത്ത, എത്ര വര്‍ണിച്ചാലും പറഞ്ഞു പുറത്തെടുക്കാന്‍ പറ്റാത്ത ഒരു മണം...  ആ മണം എന്നെ ഗ്രിഹാതുരത്തില്‍ മുക്കി കൊല്ലും. അങ്ങനെ പറഞ്ഞതില്‍ ഒരു തെല്ലും അതിശയോക്തി ഇല്ല..

അതെ , അതിന്റെ മണം എന്നെ വേട്ട ആടുന്നു, അതിന്റെ ചുവന്ന നിറം എന്നെ പഴയ കുളിമുറി മൂലയില്‍ കൊണ്ട് പോകുന്നു  , അതിന്‍റെ പരസ്യം കാണുമ്പോള്‍ ഞാന്‍ വിവസ്ത്രനായി എന്‍റെ ജേഷ്ടന്റെ കൂടെ കുളിക്കുന്ന ഓര്‍മ്മകള്‍ വന്നു എന്നെ പൊതിയുന്നു .. എന്തിനു പറയുന്നു ഇത് കുത്തി കുറിക്കുമ്പോള്‍  പോലും ഞാന്‍ ഈ പറഞ്ഞിതിന്റെ ഒക്കെ ഉച്ചസ്ഥായില്‍ എത്തി താഴോട് വീഴുഉമോ എന്ന പേടിയില്‍ ആണ് !!
പടച്ചോനെ എന്നെ കാതോളനെ.............

കല്യാണങ്ങളില്‍ ഉള്ളില്‍ അകത്താകിയ  ബിരിയാണിയുടെ ശല്യം പുറത്ത്‌ വരുന്നതിനു മുന്ന്, ഞാന്‍ വേഗം പുറത്ത്‌ കടന്നു കൈ കഴുകുന്ന ഇടത്തില്‍ ലൈഫ്ബോയിക് വേണ്ടി തപ്പും. പണ്ട് അവനാണ് കല്യാണ  സദ്യകള്‍ക്ക് കേമന്‍... തെറ്റി ധരിക്കണ്ട കൈ കഴുകി മണപിക്കാന്‍     അവനെ വെല്ലാന്‍ ആരും താനെ ഇല്ല എന്ന്..

 കുറെ നേരം ഇരു കൈകളിലും ഇട്ടു ഞാന്‍ ലൈഫ്ബോയ് ഒന്ന്  ഓടിക്കും,  വെള്ളം ഒഴിക്കി അതിന്‍റെ വക്കുകള്‍ വീണ്ടും മിനുസ്സ പെടുത്തി , ഒരിക്കല്‍ കൂടി ഒന്ന് ആകെ മൊത്തം പതപിച്ചു കൈ കഴുകും.... പിന്നെ മൂക്കിലേക്ക് ഒറ്റ വലിയാണ് ,,, ഹാആഹാ , ക്ഷമിക്കണം എനിക്ക് എ അനുഭൂതി ഇവിടെ പങ്കു വെക്കാന്‍ സാധികുനില്ല, പറ്റുമെങ്കില്‍ ഞാന്‍ അടുത്ത പ്രാവ്ശയം ശ്രമിക്കാം..

കൌമാരം താണ്ടാന്‍ തുടങ്ങ്യിപ്പോള്‍ , കുളി മുറികള്‍ക്ക് രൂപാന്തരം സംഭവിച്ചു , ഒരു മാതിരി ടൂ ഇന്‍ വന്‍ സംവിധാനം. കുളിയും, കാര്യവും ഒരുമിച്ചു സാധികാന്‍ പറ്റുന്ന ഇടം ആയി മാറി കുളി മുറികള്‍  .  ഇന്നും എനിക്ക് സങ്ങടം ഉണ്ട്, നമ്മുടെ കുളിമുറികളുടെ  സൗന്ദര്യത്തെ ഇല്ലാണ്ടാകിയ നമ്മുടെ വളര്‍ച്ചയോട് . ..

അങ്ങനെ കുളിമുറികളുടെ ഇടുത്തു പോക്ക് പോലെ നമ്മെ വിട്ട്‌ പിരിഞ്ഞു പോയവയുടെ കൂടത്തില്‍ ലൈഫ്ബോയിയും ഉണ്ട് ....പച്ചിലയും, ഈര്കിളിയും, ഉമിക്കെരിയും നമ്മെ വിട്ട്‌ പോയ പോലെ തന്നെ ... ഒരു കുളിയിടെ എല്ലാ ഗന്ധവും കൊണ്ട് പോയി അത് ....

അതിനിടയില്‍ അവിടെയും ഇവിടെയും വെച്ച് എന്‍റെ കണ്ണ് ഒന്നുടക്കിയിട്ടുണ്ട് ലൈഫ്ബോയിയുമായി , പക്ഷെ പലപോഴും പണ്ടത്തെ  വൈകാരിക അടുപ്പം തരാതെ മാറി നിന്നു ലൈഫ്ബോയ് എന്ന് വേണം പറയാന്‍.
വീട്ടില്‍ ആര്‍കും ഇഷ്ടമില്ലാത്ത സൌരഭ്യമാണ് ലൈഫ്ബോയിടെത് അത് കൊണ്ട് താനെ വീട്ടില്‍ പിനീട് ഒരു തരത്തിലും ആരും അടുപിച്ചില്ല.

ഒരിക്കല്‍ വീട്ടില്‍ നടന്ന ഒരു കല്യാണത്തിന് സോപ്  വാങ്ങാന്‍ വിട്ട ഞാന്‍ ലൈഫ്ബോയിക്ക് വേണ്ടി 6 , 7  കടകള്‍ കയറി നോക്കി, കല്യാണ തല ദിവസം കൈ നിറയെ നിരാശ വാങ്ങി മടങ്ങേണ്ടി വന്നു ,, ഇല്ലാണ്ട് എന്തൂട് പറയാന്‍..
ഈ അടുത്ത ലൈഫ്ബോയ് ഒന്ന് മിനുങ്ങി  തെളിഞ്ഞു വീട്ടില്‍ വന്നു, കണ്ട പാടെ അത് ഇടുത്തു ഞാന്‍ കുളിക്കാന്‍ ഓടി , സാഹചര്യത്തിന് ഒത്ത്   ലിഫ്ബോയ് ഉയര്‍നില്ല  എന്ന് വേണം പറയാന്‍, കാരണം എനിക്ക് വീണ്ടും മോഹ ഭംഗം സംഭവിച്ചു ,മണം മാറി, സംഗതി ആകെ നാറി!

പിന്നീട് ഒരിക്കലും നിറഭേദങ്ങളില്‍ ഞാന്‍ മതി മറന്നില  , സംയംമാനം പാലിച്ചു, അതിന്‌ അര്‍ഥം കുല്കാതെ ഇരുന്നു എന്ന് ആവുനില്ല .

ഇന്നും ഞാന്‍ കാതിരിപാണ്,    ആ സൌരഭ്യവൂമായി ,ലൈഫ്ബോയ് എനിക്ക് വേണ്ടി ഒരിക്കല്‍ കൂടി വരുമെന്ന പ്രതീക്ഷയോടെ .....
ലൈഫ്ബോയ് എവിടെയോ അവിടെയാണ് ഞാന്‍ !

Wednesday, May 25, 2011


           
ഞാന്‍ കാദര്‍ 

റോസ്സാപൂവല്ലായിരുന്നുവോ നീ 
ചെറിയ മുള്ളിന്മുകളിലെ  
കുഞ്ഞഹന്ഗാരം ,, ഹും 

വെളുപ്പില്‍ മുങ്ങി നീ
 പാതിരി ചമയുന്നു 
വയറു നിറച്ചു വീഞ്ഞ് മോന്താന്‍ 

ഒരു സിനിമയുടെ 
ട്രൈലെര്‍ എന്നോണം 
നീ എന്നോട് കള്ളം പറയുന്നു 

ഉടയുന്ന ചെപ്പില്‍ 
ഇരുപത്തി അഞ്ചുപൈസ ഇട്ടു
കൂട്ടി  വെച്ച ഞാന്‍ ചതിക്കപെട്ടു 

ഇതൊക്കെ പറയാന്‍ 
നീ ആരാട എന്നാവും ലേ??

ഞാന്‍ കാദര്‍ 
പണ്ട് പത്രങ്ങളിലും  
ടീവിയിലും എന്നെ 
പോല്ലുള്ളവരുടെ പേരായിരുന്നു ...

Thursday, May 5, 2011


                                                  അസ്തമിക്കുന്ന ബിംബങ്ങള്‍ 

തൃശൂര്‍ പട്ടണത്തില്‍ നിന്നും ഒരു എട്ടു കിലോമീറ്റര്‍ അകലെ ഒരു കായലാല്‍ താഴുക്കപെട്ട കുന്നും, ചെളിയും  ചെരിവും കൊണ്ട് ഹരിതാപകമായ ഒരു ഗ്രാമം . പണ്ട് കാട് പിടിച്ചു കിടന്ന സ്ഥലം ഇപ്പോള്‍ വികസനം വഴി മുട്ടാതെ ഇടയ്ക്കു ഇടയ്ക്കു എത്തി നോക്കുന്നതിനാല്‍ അന്തര്മുഖം സൂക്ഷിക്കാത്ത  കുറെ ആളുകളും. അമ്പലങ്ങള്‍ , ആഘോഷങ്ങള്‍ , പെരുന്നാളുകള്‍ ,....

അരിവാളും കൊയ്ത്തും എന്തെന്ന്  മനക്കൊടി എനിക്ക് പറഞ്ഞു തന്നു. ഞാനും എന്‍റെ  കൂട്ടുകാരും  കൂടി  ഉമ്മ അറിയാതെ പോയി പലപ്പോഴും പാടത്തെ ചളി വെള്ളത്തില്‍ കുത്തി മറയും, അത് ഉണങ്ങാന്‍ വേണ്ടി പിന്നെ വെയില്‍  കായും. മഴ പെയ്തു കൂട്ടുമ്പോള്‍  കൂട്ടുകാരുടെ കൂടെ തെങ്ങിന്‍റെ  നട കുത്തി മാന്തി ഇരയെ പെറുക്കി ഓടും ഞങ്ങള്‍ ചൂണ്ടയിടാന്‍. ഇര വിഴുങ്ങി ഊളിയിടുന്ന പള്ളതിയെ നോക്കി നെടുവീര്‍പെടും ., കിട്ടിയ  കരിപ്പിടിയെ  നോക്കി ആനന്തം അണിയും ..

സ്കൂള്‍ പൂട്ടിനു മാങ്ങയും ,പുളിയും എറിഞ്തിന്നു വയര്‍ ഇളക്കും. കുത്തി ഒലിചോഴുകുന്ന മഴ വെള്ളത്തില്‍ കുട പിടിച്ചു മഴ കൊണ്ട് കടലാസ് വഞ്ചികള്‍ ഇറക്കും. മഴയത് പന്ത് കളിച്ചു ചെളി തേച്ചു വരുന്ന എന്നെ ചൂരല് കൊണ്ട്  അടിച്ചു ഉമ്മ പുറത്തു വരകള്‍ വീഴ്ത്തി , 

കൊയ്ത്തു കാലത്ത്  കൊയ്ത്തു യന്ത്രത്തില്‍ കേറി ഇരുന്നു നെല്ല് പതിരും വേറെ ആവുനത് കാണും. കൊയ്ത്തു കഴിഞ്ഞാല്‍ തമ്പടിച്ച താറാവ് മണക്കും പാടത്ത്. തുകല്‍ മുട്ടക്കായി താരാവിനു പിറകില്‍ ചിമ്മി നടക്കും...

കഴിഞ്ഞ ദിവസം നിറം പേറി അസ്തമിക്കുന്ന സൂര്യന്  ചുറ്റും ഒരു പറ്റം കിളികള്‍ പറന്നു ഉയര്‍ന്നു. കുറെ ഓര്‍മകളും....








Wednesday, April 13, 2011

                                             പ്രാഞ്ചിഏട്ടന്‍ ആന്‍ഡ്‌ ദി യൂണിവേഴ്സിട്ടി

ഇമ്മടെ പ്രാഞ്ചി ഒരു മൊതലാ ട്ടാ. ആ മുടി കുറവും, നെറ്റിത്തടവും, പിന്നെ ഇമ്മടെ വഞ്ചി പോലെ മൂകിന്റെ അടീലെ മീശേം, ന്നൂട്ടാ പറയാ ഒരു ജ്യാതി ഘെടി .

അതെ ഞങ്ങള് ഇമ്മടെ പ്രിന്‍സ് ചേട്ടനെ പ്രാഞ്ചി ന്നാ വിളിക്കാ . മദ്രാസ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗത്തിലെ വിദ്ധ്യാര്‍ത്തി . വിദ്യയോട് ആര്‍ത്തി കാണിച്ചു ഇന്ഗുട് എത്തീത മച്ചു, ഒരു കതര്‍ ഇടാത്ത കോണ്‍ഗ്രെസ്സുകാരന്‍ . മനിസ്സില് എപ്പോ നോക്യാലും പൊളിറ്റിക്സ്, ഇല്ലെങ്ങെ പ്രണയം. നൂട്ട പറയ ഒരു പുഞ്ചിരി പുഷ്പ്പന്‍ ആരേം  വളക്കും ഘെടി. അതുപ്പോ ഏത് വിഭാഗത്തിലെ കുട്ട്യോളുന്ന്‍ ഇല്ല, എന്തൂട്ട് ഭാഷ്യായിലും വേണ്ടില്ല്യാ ..അത് അത്രേ ഒള്ളോ ..

മനസ്സില്‍ ഇമ്മളെ രാജ്യത്തെ ഇങ്ങനെ സ്നെഹികിണ ഒരു മന്‍ഷ്യന്‍ ഇണ്ടാവില്യ. മനുഷ്യന്റെ കണീര്‍ ഒപ്പുന്ന പ്രിന്‍സ് ചേട്ടനെ ഞങ്ങള് പ്രാഞ്ചി നെല്ലാണ്ട് എന്തൂട്ടാ വിളിക്ക്യ ..കൊടുത്തെനു കയ്യും കണക്കും  ഇല്ല്യ , ഒന്നിനും രേസീട്ടും വെകില്യ ഗെടി.

"വയസ്സ് ഒക്കെ ഒരു ബൂര്‍ഷ്വാ സങ്കല്പ", വയസ്സിനെ പറ്റി കൊസരാകൊള്ളി ചോദ്യം ചോയ്ച്ച , പ്രാഞ്ചി ഇതും പറഞ്ഞു കൊഞ്ഞനം കുത്തും. പിന്നെ ഇമ്മക്ക് ഇണ്ട ഘെടിയോട് മുട്ടാന്‍ പറ്റാ. കാന്‍റീന്‍, ലൈബ്രറി അവ്ടൊക്കെ പ്രാഞ്ചി ക്ക് പിള്ളേര് ഉണ്ട്. ഒരു ചായ കുടിക്കണം ന്ന് തോന്ന്യാ പ്രാഞ്ചി ക്ക് ഒരു മിസ്കോല്‍ വിട്ടാ മതി. ഘെടി ദ പൊന്തി കാന്‍റീന്‍ല് ..പിന്നെ വടെ ഒരു കളര്‍ പരിപാട്യാ..

വക്കീല്‍ പണി വിട്ടു പ്രാഞ്ചി ഇപ്പൊ ചെന്നയില് പിള്ളേര് കളിയാന്നാ , അങ്ങേരടെ നാട്ടാര് പറേനെ. എന്ത് ചെയ്യാനാ പെണ്ണും കേട്ടാണ്ട് , ഇങ്ങനെ വിദ്ധ്യാര്‍ത്തി ആയി ജീവിതങ്ങുട് തീര്‍ക്ക . കുട്ട്യോള് നല്ല ചെമ്പ് പിള്ളേര് ഇവിടെ തന്നെ ഉണ്ട്, പറഞ്ഞിട്ട് എന്തൂട്ടാ കാര്യം , സൌന്തര്യം ഒരു എലെമെന്ടാ , മനസില് പ്രണയം ഇങ്ങനെ പൂതുലച്ചു നിക്കുമ്പോ പിന്നെ എന്തൂട്ട് കല്യാണം , ഇങ്ങനെ ചോര കുടിച്ചു നടക്കാ അതന്നെ ...

ഇപ്പൊ മനസ്സില് ഇങ്ങനെ ഒരു പാട്  ആഗ്രഹങ്ങളാ, ഘെടിക്ക് ഇപ്പൊ ഒരു ചാനല്‍ തുടങ്ങണം. രണ്ടു ദോസം മുന്ന് എന്നോട് ഒരു ചോദ്യാ, "എത്രാ എരിയണംട ഒരു ചാനല്‍ തുടങ്ങാന്‍ ". പേര് കിട്ടാനല്ലട്ട  ഘെടിക്ക്, പക്ഷേങ്കില് വാര്തോള് സത്യാവനം , സോര്‍ണ്ണം പോലെ സത്യം.ആ മനസ്സ് . അങ്ങനെയാ , ഇമ്മക്ക് അറിയാം എ മനസ്സ് .

സിനിമ പച്ചക്ക് കാണുന്ന ആള പ്രാന്ച്നിയെട്ടന്‍. തെറ്റി ധരിക്കേണ്ട, സിനിമയില്‍ ജീവിതം ഉണ്ടാവണം , ഇല്ലെങ്ങില്‍ ഘെടി തിയേറ്ററില്‍ ഇരുന്നു തെറി വിളിക്കും. പച്ചയായ കഥാപാത്രങ്ങള്‍ ആണ് ഇമ്മടെ പ്രാഞ്ചിയേട്ടന് ഇഷ്ട്ടം. പറക്കുന്ന മമ്മൂട്ടിമാരേം, മോഹനലാല്മാരേം കണ്ണിടുത്ത പിടികില്യ ഘെടിക്ക് ...

മനുഷ്യതത്തിന്റെ രാഷ്ട്രീയം ആണ് പ്രാഞ്ചിയെട്ടന്റെ , കുന്നോളം സങ്ങടാവും ഇമ്മടെ പ്രാഞ്ചിയെട്ടനെ വിട്ട് പിരിയാന്‍. സാക്ഷാല്‍ ഫ്രാന്‍സിസ് പുന്ന്യളനാണ് ഞങ്ങക്ക് പ്രാഞ്ചിയെട്ടന്‍. എന്നും മനസ്സിന്റെ ചില്ലും കൂട്ടില്‍ ഒരു പുഞ്ചിരി തൂകി ഘെടി ഇങ്ങനെ ഇരിക്കും. അതൊരു സുഖ. വല്ലാത്തൊരു സുഖം ....


Thursday, February 3, 2011

                                                     ഒരു കുട്ടേട്ടന്‍ കട്ട്‌

കാറ്റിനു പകരം ശബ്ദം മാത്രമുള്ള ഒരു പഴയ ഫാന്‍, നഗ്നതമറക്കാന്‍ മടിയുള്ളവരുടെ ചിത്രങ്ങള്‍ കൊണ്ട് തീര്‍ത്ത മതിലുകള്‍ , പിന്നെ കുറെ നടുപേജ് കീറിയ മാസികകള്‍, അതാണ്‌ കുട്ടേട്ടന്റെ മുടിവെട്ടു കടയുടെ ഓര്‍മ്മകള്‍ ....

ചെവിയില്‍ കത്രികയുടെ സംഗീതം ഇരച്ചു കയറുന്നു , ഇടയ്ക്കു ഇടയ്ക്കു മൂക്കില്‍ വന്നു അള്ളി പിടിച്ചു ഇരിക്കുന്ന കുഞ്ഞി മുടിനാരുകള്‍, ഒരു നുള്ള് ഇക്കിളി നല്‍കി അത് നമ്മെ പുല്കുമ്പോഴേക്കും    കുട്ടേട്ടന്‍ അത് അരികിലിരിക്കുന്ന സ്പോഞ്ച് കൊണ്ട് ഉരച്ച് നീക്കും.

മുടി വെട്ടി  ഇറക്കി കഴിഞ്ഞാല്‍, പിന്നെ അങ്ങോട്ട്‌  ബ്ലേഡ് കൊണ്ടുള്ള അഭ്യാസമാണ്. കൃതാവാണ് പ്രധാന ഇനം. രണ്ടു ഭാഗത്തും ഒരു പോലെ മൂര്‍ച്ചയുള്ള  കൃതാവു തീര്‍ക്കാന്‍ കുട്ടേട്ടന് തെല്ലും  പ്രയാസമില്ല...പിന്നീട് ബ്ലേഡ് കഴുത്തിന്റെ ഒരു മൂലയിലേക്ക് പയ്യെ ഇറങ്ങും. ഇക്കിളി കാരണം ഞാന്‍ ഒന്ന് ചുളിയും. പക്ഷെ കുട്ടേട്ടന്‍ തന്‍റെ കൈകള്‍  കൊണ്ട് എന്‍റെ തലയെ തിരിച്ചു പിടിച്ചു വീണ്ടും ബ്ലേഡ് കൊണ്ട് തലോടും. ഇക്കിളി കൊണ്ട് പുളയുംബോളും, ഉള്ളില്‍ ചെറു ഭീതിയാണ്  , എങ്ങാനും  ബ്ലേഡ് മുറിവ് എല്പിചാലോ ...

ആ ഇക്കിളി പിന്നെ ഒരു നീറ്റം മാത്രമായി  അവസാനിക്കും. പിന്നീട് ആ  ഭാഗത്ത്‌ കുറച്ചു കുട്ടികൂറ പവ്ടെര്‍ തെളിച്ചു  ഗന്ധ രമണീയം ആക്കും കുട്ടേട്ടന്‍ .

മുടിവേട്ടിനുടനീളം   പുറകിലെ കണ്ണാടികളില്‍  തന്‍റെ മുടിയുടെ പിന്‍ ഭാഗം ഇമവെട്ടാതെ നോക്കുമ്പോഴും, മനസ്സില്‍ ഒരു നോവാണ്, കാലം കൊണ്ട് എണ്ണയും ശാമ്പുവും ഒഴുക്കി തഴുകി വളര്‍ത്തിയ മുടി കണ്മുന്നില്‍ പിടഞ്ഞു വീഴുകയാണ്. ഇനി വീണ്ടും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കണം കുറ്റി മുടിയില്‍ നിന്നും  ചെവി തലോടുന്ന രോമങ്ങള്‍ ആയി മാറാന്‍..

2006 ആണെന്ന് തോന്നുന്നു കുട്ടേട്ടന്റെ കടയിലേക്ക് പുരോഗതിയുടെ ആത്യ വെളിച്ചം വീശിയത്. ട്രിമ്മര്‍ എന്ന മുടി കളയല്‍ യന്ത്രം യുവാക്കളെ വീണ്ടും കുട്റെടന്റെ കടയിലീക് അടുപിച്ചു, വീണ്ടും സിനിമ മാസികകളും, ആഴ്ച പതിപ്പുകളും നിരന്നു.വായന ശീലം പോലും ഇല്ലാത്തവര്‍ അവിടെ വായനക്കായി എത്തുമായിരുന്നു . കൂടുതല്‍ പേരും കണ്ടു ആസ്വദിക്കുവാന്‍ വേണ്ടി മാത്രം വന്നു. വീണ്ടും അനേകം  നടുപജുകള്‍ രക്തസാക്ഷ്യം വരിച്ചു. വല്ലാത്ത ഒരു വായന സംസ്കാരം, അല്ല 'നോട്ട സംസ്കാരം' കുട്ടേട്ടന്റെ കടയില്‍ പിറന്നു..

ഒടിവില്‍ അവസാന വട്ട കത്രിക നീക്കത്തിനൊടുവില്‍, കഴുത്തില്‍ തിരുകി കെട്ടിയ തുണി ശീല അഴിച്ചു മാറ്റും. പിന്നെ മുന്നിലിരിക്കുന്ന ചീര്‍പ്പുകളില്‍ ഒന്നെടുത്തു തലയില്‍  നാല് വരയാണ്.. എന്നിട്ട്  പറയും " നീ ഒടുക്കത്തെ ഗ്ലാമര്‍ ആണെടാ പന്നി"